ബംഗളൂരു: ഐപിഎല്‍ താരം ലേലം തിങ്കളാഴ്ച ബംഗളൂരുവില്‍ സമാപിച്ചപ്പോള്‍ കസറിയത് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍സ്റ്റോക്സാണ്. എന്നാല്‍ മുമ്പ് ലോക ക്രിക്കറ്റില്‍ മിന്നുന്ന പ്രകടനം നടത്തിയ പല താരങ്ങളെയും ഇത്തവണ ലേലത്തില്‍ ഒരു ടീം പോലും വാങ്ങിയില്ല എന്നത് ശ്രദ്ധേയമായി.
ന്യൂസിലന്‍ഡിന്റെ വെടിക്കെട്ട് താരം റോസ് ടെയ്ലര്, ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഇര്ഫാന് പഠാന്, ശ്രീലങ്കന്‍ ബാറ്റ്സ്മാന് ദിനേഷ് ചാണ്ഡിമല്‍, ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപണര്‍ അലെക്സ് ഹെയ്ല്‍സ്, ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മ എന്നിവരെയൊന്നും അടുത്ത സീസണിലെ ഐപിഎല്ലില്‍ കാണാനാവില്ല.
സീന്‍ അബോട്ട്, ജോണി ബെയര്‍സ്റ്റോവ്, ജോണ്സന് ചാള്‍സ്, ആന്ദ്രെ ഫ്ളെച്ചര്‍, കൈല്‍ അബോട്ട്, ഇഷ് സോധി, ബ്രാഡ് ഹോഗ്, പ്രഗ്യാന്‍ ഓജ, ഇംറാന്‍ താഹിര്‍, ഉന്മുക്ത് ചാന്ദ്, മന്‍വീന്ദര്‍ ബിസ്ല, ചേതേശ്വര്‍ പുജാര, എസ് ബദ്രിനാഥ്, തിസാര പെരേ എന്നിവരെയും ലേലത്തില്‍ സ്വന്തമാക്കാന്‍ ഒരു ടീമും താല്‍പ്പര്യം കാണിച്ചില്ല.