വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കാത്തിരിപ്പ് ഒരു വര്‍ഷം കൂടി....ചെന്നൈ സൂപ്പര്‍ കിങ്‌സ് മടങ്ങിവരുന്നു!! നായകന്‍ ധോണി തന്നെ!!

രണ്ടു വര്‍ഷത്തെ വിലക്ക് നേരിടുകയാണ് ചെന്നൈ സൂപ്പര്‍ കിങ്സ്

By Manu

ചെന്നൈ: ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ടീമായ ചെന്നൈ സൂപ്പര്‍കിങ്‌സിനെ ക്രിക്കറ്റ് പ്രേമികള്‍ മറന്നിട്ടുണ്ടാവില്ല. ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുടെ കീഴില്‍ നേട്ടങ്ങളില്‍ നിന്നു നേട്ടങ്ങളിലേക്ക് കുതിച്ച മഞ്ഞപ്പട ഇപ്പോള്‍ ചിത്രത്തിലില്ല. രണ്ടു വര്‍ഷത്തെ വിലക്കിനെത്തുടര്‍ന്ന് ഐപിഎല്ലില്‍ നിന്നു പുറത്തായ ചെന്നൈ തകര്‍പ്പന്‍ തിരിച്ചുവരവിനു തയ്യാറെടുക്കുകയാണ്.2013ലെ ഐപിഎല്ലിലെ വാതുവയ്പ് കേസില്‍ ചെന്നൈ ടീമിന്റെ ഉടമകള്‍ക്കു പങ്കുണ്ടെന്നു തെളിഞ്ഞതിനെ തുടര്‍ന്നാണ് രണ്ടു വര്‍ഷത്തേക്കു ടീമിനെ വിലക്കിയത്.

1

2018ലെ ഐപിഎല്ലില്‍ ചെന്നൈ തീര്‍ച്ചയായും ഉണ്ടാവുമെന്ന് ടീമിന്റെ ഉടമകള്‍ കൂടിയായ ഇന്ത്യന്‍ സിമന്റ്‌സിന്റെ എംഡിയായ എന്‍ ശ്രീനിവാസന്‍ വ്യക്തമാക്കി. ടീമിന്റെ വിജയനായകനായ ധോണിയെത്തന്നെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു തിരിച്ചുകൊണ്ടുവരാണ് മാനേജ്‌മെന്റിന്റെ നീക്കം.

2

ചെന്നൈയെ ഐപിഎല്ലില്‍ നിന്നു പുറത്തായതോടെ ടീമിലെ മുഴുവന്‍ താരങ്ങളെയും ലേലത്തില്‍ വിവിധ ക്ലബ്ബുകള്‍ സ്വന്തമാക്കിയിരുന്നു.ചെന്നൈയുടെ ഹിറ്റ് ജോടികളായിരുന്ന ധോണിയും സ്പിന്നര്‍ ആര്‍ അശ്വിനും ഇപ്പോള്‍ റൈസിങ് പൂനെ ജയന്റ്‌സ് ടീമിലാണ്. രണ്ടു തവണ ഐപിഎല്ലില്‍ ജേതാക്കളായ ചെന്നൈ നാലു വട്ടം റണ്ണറപ്പുമായിട്ടുണ്ട്. കൂടാതെ ചാംപ്യന്‍സ് ലീഗ് ടി ട്വന്റിയില്‍ രണ്ടു തവണയും ചെന്നൈ വിജയികളായി. പങ്കെടുത്ത എട്ടു സീസണുകളിലും ഐപിഎല്ലിന്റെ സെമി ഫൈനല്‍ കളിക്കാനും ചെന്നൈക്കു കഴിഞ്ഞു.

Story first published: Monday, April 3, 2017, 13:06 [IST]
Other articles published on Apr 3, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X