വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കൊച്ചി ടസ്കേഴ്സ് തിരിച്ചുവരുന്നു.. സ്മിത്ത്, ശ്രീശാന്ത്, മക്കുല്ലം.. കൊച്ചി താരങ്ങൾ എവിടെയാണ്?

By Muralidharan

കൊച്ചി: കേരളത്തിന് സ്വന്തമായി ഒരു ഐ പി എൽ ടീം. അതായിരുന്നു കൊച്ചി ടസ്കേഴ്സ് കേരള. പതിനാല് കളി. ആറ് ജയം എട്ട് തോൽവി. 12 പോയിൻറോടെ എട്ടാം സ്ഥാനം. ഇതായിരുന്നു മഹേള ജയർവർധനെ ക്യാപ്റ്റനായ കൊച്ചിയുടെ പ്രോഗ്രസ് കാർ‍ഡ്. ഈ ഒരൊറ്റ വർഷം കൊണ്ട് വിലക്കപ്പെട്ടു.

Read Also: ഇതാ കൊച്ചിയിൽ ഒരു 'കാവ്യ മാധവൻ'.. 4 വർഷത്തെ ശമ്പളം 3500 രൂപ.. കെട്ടിയിട്ട് ക്രൂരപീഡനം.. ഇവരും ഒരു സ്ത്രീയോ?

Read Also: യുവതിയെ നഗ്നയാക്കി കെട്ടിയിട്ട് ജനനേന്ദ്രിയത്തിൽ മുളകുപൊടി വിതറി, കുപ്പി കുത്തിക്കയറ്റി.. പോലീസ് ക്രൂരത!!

Read Also: മിനി റിച്ചാർഡിന്റെ റൊമാന്റിക് വീഡിയോ വലിച്ചുകീറി സോഷ്യൽ മീഡിയ.. വാട്സ് ആപ്പിൽ ഹോട്ട് ചിത്രങ്ങൾ വൈറൽ!!

ബീ സി സി ഐ കൊച്ചിക്ക് കൊടുക്കാനുള്ള ഭീമമായ തുക കൊടുക്കാതെ നോക്കാനായി അടുത്ത സീസണിൽ കൊച്ചിയെ ഐ പി എല്ലിൽ കളിപ്പിച്ചേക്കും എന്ന് കേൾക്കുന്നുണ്ട്. അതെന്തായാലും തീരുമാനം ആകാത്ത കാര്യമാണ്. എന്നാൽ ഐ പി എല്ലിന്റെ പത്താം സീസൺ പൊടിപൊടിക്കുമ്പോൾ കൊച്ചിയുടെ പണ്ടത്തെ കളിക്കാരെല്ലാം ഇപ്പോൾ എവിടെയാണ് എന്ന് നോക്കിയാലോ?

മഹേള ജയവർധനെ, പാർഥിവ് പട്ടേൽ

മഹേള ജയവർധനെ, പാർഥിവ് പട്ടേൽ

ശ്രീലങ്കൻ താരമായ മഹേള ജയവർധനെ ആയിരുന്നു കൊച്ചി ടസ്കേഴ്സിന്റെ ക്യാപ്റ്റൻ. ഐ പി എല്ലിലെ പത്താം സീസണിൽ മുംബൈ ഇന്ത്യൻസിന്റെ കോച്ചാണ് മഹേള ജയവർധനെ. മഹേളയുടെ അഭാവത്തിൽ കൊച്ചിയെ ഒരു കളിയിൽ നയിച്ചിട്ടുള്ള പാർഥിവ് പട്ടേൽ മുംബൈയുടെ വിക്കറ്റ് കീപ്പറും ഓപ്പണറുമാണ്. കൊച്ചിക്ക് വേണ്ടി മഹേള 299ഉം പാർഥിവ് 202 ഉം റൺസടിച്ചു.

ബ്രണ്ടൻ മക്കുല്ലം, രവീന്ദ്ര ജഡേജ

ബ്രണ്ടൻ മക്കുല്ലം, രവീന്ദ്ര ജഡേജ

ഗുജറാത്ത് ലയൺസിന്റെ പ്രമുഖ കളിക്കാരായ മക്കല്ലവും രവീന്ദ്ര ജഡേജയും കൊച്ചിയുടെ കളിക്കാരായിരുന്നു. മക്കുല്ലത്തിന്‍റെ വെടിക്കെട്ടുകൾ കൊച്ചിക്ക് ആവേശമായി. 357 റൺസോടെ കൊച്ചിയുടെ ടോപ് സ്കോററായിരുന്നു മക്കുല്ലം. ജഡേജ 14 കളിയും കളിച്ചു. 283 റൺസും 11 വിക്കറ്റും എടുത്തു.

ശ്രീശാന്ത്, റൈഫി, പ്രശാന്ത്

ശ്രീശാന്ത്, റൈഫി, പ്രശാന്ത്

മലയാളി ഫാസ്റ്റ് ബൗളറായ എസ് ശ്രീശാന്ത് പിന്നീട് രാജസ്ഥാന് വേണ്ടി കളിച്ചു. കോഴക്കേസിൽ പെട്ട് ആജീവനാന്ത വിലക്ക് നേരിടുന്നു. കൊച്ചിക്ക് വേണ്ടി ശ്രീ 9 കളിയിൽ 7 വിക്കറ്റ് വീഴ്ത്തി. റൈഫി കൊൽക്കത്തയുടെ ക്യാംപിലുണ്ടായിരുന്നെങ്കിലും ശ്രദ്ധിക്കപ്പെടാൻ പറ്റിയില്ല. പ്രശാന്ത് പരമേശ്വരന്‍ ബാംഗ്ലൂരിന് വേണ്ടി ഒരു സീസണിൽ കൂടി കളി‍ച്ചു.

വിവിഎസ് ലക്ഷ്മൺ, മുരളീധരൻ

വിവിഎസ് ലക്ഷ്മൺ, മുരളീധരൻ

കൊച്ചിയുടെ വെറ്ററൻ കളിക്കാരായിരുന്നു വി വി എസ് ലക്ഷ്മണും മുത്തയ്യ മുരളീധരനും. രണ്ടുപേരും ഐ പി എല്ലിൽ കളിക്കുന്നത് നിർത്തി. ഇപ്പോൾ സൺറൈസേഴ്സ് ഹൈദരാബാദിന്റെ കോച്ചിങ് ടീമിൽ. അഞ്ച് കളിയിൽ 2 വിക്കറ്റാണ് മുരളിയുടെ നേട്ടം. ലക്ഷ്മൺ 3 കളിയിൽ 44 റൺസ്.

സ്റ്റീവ് സ്മിത്ത്, ബ്രാഡ് ഹോഡ്ജ്

സ്റ്റീവ് സ്മിത്ത്, ബ്രാഡ് ഹോഡ്ജ്

ഇപ്പോഴത്തെ ഓസ്ട്രേലിയൻ ക്യാപ്റ്റൻ, പുനെയുടെ ക്യാപ്റ്റൻ, ലോക ഒന്നാം നമ്പർ ബാറ്റ്സ്മാൻ - ഇതെല്ലാമായ സ്റ്റീവ് സ്മിത്ത് കൊച്ചി ടീമിൽ ഉണ്ടായിരുന്നങ്കിലും പരിക്ക് മൂലം കളിക്കാൻ പറ്റിയില്ല. എന്നാൽ സ്മിത്തിൻറെ നാട്ടുകാരനായ ബ്രാഡ് ഹോഡ്ജ് 14 കളികളും കളിച്ചു. 285 റൺസും എടുത്തു.

കേദാർ ജാദവ്, വിനയ് കുമാർ

കേദാർ ജാദവ്, വിനയ് കുമാർ

ഇന്ത്യന്‍ ടീമംഗവും ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിന്റെ മധ്യനിര ബാറ്റ്സ്മാനുമായ കേദാർ ജാദവും കൊച്ചിയുടെ കളിക്കാരനായിരുന്നു. ആറ് കളിയിൽ പക്ഷേ 18 റണ്‍സ് മാത്രമേ ജാദവിന് എടുക്കാൻ പറ്റിയുള്ളൂ. 13 കളിയും കളിച്ച ഫാസ്റ്റ് ബൗളർ വിനയ് കുമാറാകട്ടെ ഇപ്പോൾ മുംബൈ ഇന്ത്യൻസിന്റെ ബെഞ്ചിലിരിക്കുന്നു.

Story first published: Tuesday, May 9, 2017, 15:44 [IST]
Other articles published on May 9, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X