വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇഷാന്ത് ശര്‍മയെ വിലക്കിയതിന് പിന്നില്‍ കോലിയും ശാസ്ത്രിയും?

By Muralidharan

മുംബൈ: ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മയ്്ക്ക് ഒരു ടെസ്റ്റില്‍ നിന്നും വിലക്ക് കിട്ടാന്‍ കാരണം ക്യാപ്റ്റന്‍ വിരാട് കോലിയും ടീം ഡയറക്ടര്‍ രവി ശാസ്ത്രിയുമാണ് എന്ന് ഇഷാന്തിന്റെ പരിശീലകന്‍ ശ്രാവണ്‍ കുമാര്‍. ശ്രീലങ്ക പര്യടനത്തിന് ശേഷം ഇന്ത്യന്‍ ടീം തിരിച്ചെത്തിയതിന് പിന്നാലെയാണ് ഇഷാന്ത് ശര്‍മയുടെ കോച്ച് ആരോപണവുമായി രംഗത്തെത്തിയത്.

ശ്രീലങ്കന്‍ കളിക്കാരായ ധമിക പ്രസാദ്, ദിനേശ് ചാന്ദിമല്‍, ലഹിരു തിരിമാനെ എന്നിവരുമായി വഴക്കുണ്ടാക്കിയ ഇഷാന്ത് ശര്‍മയെ ഐ സി സി ഒരു ടെസ്റ്റില്‍ നിന്നാണ് വിലക്കിയത്. എന്നാല്‍ കളിക്കളത്തില്‍ ഇഷാന്ത് ഇങ്ങനെ പെരുമാറാന്‍ കാരണം വിരാട് കോലിയും കോച്ചുമാണ്. ഇഷാന്തിന്റെ പെരുമാറ്റം നിയന്ത്രിക്കാന്‍ ക്യാപ്റ്റനായ കോലി ശ്രമിച്ചില്ല.

ishantsharma-colombo

ഒന്നാം ടെസ്റ്റില്‍ ശ്രീലങ്കന്‍ കളിക്കാരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ട ഇഷാന്തിന് മാച്ച് ഫീസിന്റെ 65 ശതമാനം പിഴ ചുമത്തിയിരുന്നു. എന്നാല്‍ ആ സമയത്തും വിരാട് കോലി ഇഷാന്തിന്റെ ചൂടന്‍ പെരുമാറ്റത്തിന് പിന്തുണ നല്‍കുകയായിരുന്നു. ഇഷാന്ത് നിയന്ത്രണം വിട്ട് പെരുമാറി എന്നാണ് കോച്ചിന്റെയും അഭിപ്രായം. അഗ്രഷനെക്കുറിച്ച് ക്യാപ്റ്റനും കോച്ചും പറഞ്ഞുകൊണ്ടിരിക്കുന്നതിന്റെ ഫലമാണ് ഇത്.

വികാരങ്ങള്‍ കുറച്ച് പെരുമാറണമെന്ന് താന്‍ ഇഷാന്തിനെ ഉപദേശിക്കുമെന്നും കോച്ച് പറഞ്ഞു. ഇല്ലെങ്കില്‍ അതിന്റെ നഷ്ടം ഇഷാന്ത് തന്നെ അനുഭവിക്കേണ്ടി വരും. ഇഷാന്തിന് ഇപ്പോള്‍ ഈ കാര്യങ്ങള്‍ മനസിലായിക്കാണും. മൂന്നാം ടെസ്റ്റിലെ ഒന്നാമിന്നിഗ്‌സില്‍ അഞ്ചും രണ്ടാം ഇന്നിംഗ്‌സില്‍ മൂന്നും വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് പരമ്പരയില്‍ മൊത്തമായി 13 വിക്കറ്റുകളെടുത്തിരുന്നു.

Story first published: Thursday, September 3, 2015, 13:36 [IST]
Other articles published on Sep 3, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X