മാഞ്ചസ്റ്റര്‍ : മദ്യപിച്ച് വാഹനമോടിച്ച ആസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ജെയിംസ് ഫോക്നര്‍ പിടിയില്‍. ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസാണ് ഫോക്നര്ക്കെതിരെ കേസ് ഫയല്‍ ചെയതിരുക്കുന്നത്.
. സംഭവത്തില്‍ തനിക്ക് തെറ്റുപറ്റിയെന്ന് ജെയിംസ് ഫോക്നര്‍ സമ്മതിക്കുകയും ചെയ്തു.ഫോക്നറെ കസ്റ്റഡിയിലെടുത്ത പൊലീസ് പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ജൂലൈ 21 ന് ഫോക്നര്ക്കെതിരായ കേസിന്റെ വിചാരണ നടപടികള്‍ തുടങ്ങും.
നിയമമനുസരിച്ച് ഫോക്നറുടെ രക്തത്തിലെ മദ്യത്തിന്റെ അളവ് അനുവദനീയമായതിന്റെ ഇരട്ടിയായിരുന്നു . ഇതിനോടകം ഫോക്നര്ക്കെതിരെ ക്രിക്കറ്റ് ആസ്ട്രേലിയയും അച്ചടക്ക നടപടി തുടങ്ങി കഴിഞ്ഞു
ആദ്യ നടപടിയെന്ന നിലയില്‍ ട്വന്റി 20 റോസസ് മത്സരത്തില്‍ നിന്നു ഫോക്നറെ ഒഴിവാക്കിയിട്ടുണ്ട്. മദ്യലഹരിയിലും വാഹനമോടിക്കാനുള്ള തന്റെ തീരുമാനം തെറ്റായിരുന്നുവെന്നും എന്ത് ശിക്ഷാനടപടി സ്വീകരിച്ചാലും അംഗീകരിക്കുമെന്നും ഫോക്നര്‍ പറഞ്ഞു