വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മഴ കളി മുടക്കി.. ഇന്ത്യയ്ക്ക് അത്രയും ആശ്വാസം.. ന്യൂസിലൻഡ് 1 വിക്കറ്റിന് 152, 166 റൺസ് പിന്നിൽ!

By Muralidharan

കാണ്‍പൂര്‍: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 318 റണ്‍സിന് ഓളൗട്ടായി. ഒമ്പത് വിക്കറ്റിന് 291 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് രണ്ടാം ദിവസം ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ 27 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തു.

Read Also: ഇന്ത്യൻ ടീമിൽ നിന്നും പുറത്താക്കും എന്ന് ഉറപ്പായപ്പോള്‍ സച്ചിന്‍ വിരമിച്ച് നാണക്കേട് ഒഴിവാക്കി?

44 പന്തില്‍ 7 ഫോറും 1 സിക്‌സും സഹിതം 42 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യന്‍ ഇന്നിംഗ്‌സ് 300 കടത്തിയത്. പതിനൊന്നാമനായി ഇറങ്ങിയ ഉമേഷ് യാദവ് 9 റണ്‍സെടുത്ത് പുറത്തായി. രണ്ടാം ദിവസത്തെ കളിയുടെ പ്രസക്തഭാഗങ്ങളിലേക്ക്...

മാര്‍ട്ടിന്‍ ഗുപ്ടില്‍

മാര്‍ട്ടിന്‍ ഗുപ്ടില്‍

മാര്‍ട്ടിന്‍ ഗുപ്ടിലിന്റെ വിക്കറ്റ് മാത്രമാണ് ന്യൂസിലന്‍ഡിന് ഫോളോ ഓണ്‍ ഒഴിവാക്കുന്നത് വരെ നഷ്ടമായത്. 21 റണ്‍സെടുത്ത ഗുപ്ടിലിനെ ഉമേഷ് യാദവ് വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു.

സര്‍ ജഡേജ

സര്‍ ജഡേജ

വാലറ്റക്കാരെ കൂട്ടുപിടിച്ച് സ്‌കോര്‍ പരമാവധി ഉയര്‍ത്താനുള്ള ശ്രമത്തിലായിരുന്നു രവീന്ദ്ര ജഡേജ. 44 പന്തില്‍ 7 ഫോറും 1 സിക്‌സും സഹിതം 42 റണ്‍സ് എടുത്ത് ജഡേജ പുറത്താകാതെ നിന്നു. പക്ഷേ മറുവശത്ത് ഉമേഷ് യാദവിന്റെ വിക്കറ്റ് പോയതോടെ ഇന്ത്യ ഓളൗട്ടായി.

ബൗളര്‍മാരുടെ കയ്യില്‍

ബൗളര്‍മാരുടെ കയ്യില്‍

318 റണ്‍സ് എന്ന ശരാശരി സ്‌കോറിലെത്താനേ ഇന്ത്യയ്ക്ക് പറ്റിയുള്ളൂ. ഇനി കളി ബൗളര്‍മാരുടെ കയ്യിലാണ്. സ്പിന്നര്‍മാരെ സഹായിക്കുന്ന പിച്ചില്‍ അശ്വിന്‍ - ജഡേജ സഖ്യമാകും സന്ദര്‍ശകര്‍ക്ക് വെല്ലുവിളിയാകുക.

പ്രതീക്ഷയ്ക്ക് വകയുണ്ട്

പ്രതീക്ഷയ്ക്ക് വകയുണ്ട്

318 റണ്‍സ് എന്നത് കാണ്‍പൂര്‍ വിക്കറ്റില്‍ ഒരു മോശം സ്‌കോര്‍ ഒന്നുമല്ല. ഇന്ത്യന്‍ സ്പിന്‍ നിരയെ നേരിടാന്‍ തക്ക ബാറ്റിംഗ് പരിചയസമ്പത്തൊന്നും കീവീസ് നിരയില്‍ ഇല്ല എന്നത് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.

പാളിപ്പോയ ബാറ്റിംഗ്

പാളിപ്പോയ ബാറ്റിംഗ്

1 വിക്കറ്റിന് 150 എന്ന നിലയില്‍ നിന്നാണ് ഇന്ത്യ 318 റണ്‍സിലേക്ക് ചുരുങ്ങിയത്. ക്യാപ്റ്റന്‍ കോലി, രഹാനെ എന്നിവരുടെ പരാജയം ഇതില്‍ നിര്‍ണായകമായി. കോലി ഒമ്പതും രഹാനെ 18ഉം റണ്‍സെടുത്ത് പുറത്തായി.

Story first published: Friday, September 23, 2016, 16:38 [IST]
Other articles published on Sep 23, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X