വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിനു പോലുമില്ല ആ നേട്ടം, കോലിയെ പ്യൂമ സ്വന്തമാക്കിയ തുക കേട്ടാല്‍ ഞെട്ടും!!

100 കോടിയുടെ കരാറില്‍ ഒപ്പിടുന്ന ആദ്യ ഇന്ത്യന്‍ കായികതാരമാണ് കോലി

By Manu

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയെ ആഗോള സ്പോര്‍ട്സ് ബ്രാന്‍ഡായ പ്യൂമയുടെ ബ്രാന്‍ഡ് അംബാസഡറായി തിരഞ്ഞെടുത്തു. 110 കോടി രൂപയ്ക്ക് എട്ടു വര്‍ഷത്തെ കരാറാണ് കോലി പ്യൂമയുമായി ഒപ്പിട്ടത്. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കോ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിക്കോ പോലും എത്തിപ്പിടിക്കാനാവാതിരുന്ന റെക്കോഡാണ് ഇതോടെ കോലി സ്വന്തം പേരില്‍ കുറിച്ചത്. ഒരു സിംഗിള്‍സ് ബ്രാന്‍ഡുമായി 100 കോടിയുടെ കരാറില്‍ ഒപ്പിടുന്ന ഇന്ത്യയുടെ ആദ്യ കായിത താരമാണ് അദ്ദേഹം.

kohli

ജമൈക്കന്‍ സ്പ്രിന്റ് ഇതിഹാസം യുസെയ്ന്‍ ബോള്‍ട്ട്, അമേരിക്കന്‍ സ്റ്റാര്‍ അസഫ പവല്‍, ഫ്രഞ്ച് ഫുട്‌ബോള്‍ ഇതിഹാസം തിയറി ഹെന്റി എന്നിവരാണ് പ്യൂമയുടെ ബ്രാന്‍ഡ് അംബാസറുകള്‍. ഇനി ഇവര്‍ക്കൊപ്പം ഇന്ത്യയുടെ അഭിമാനമായി കോലിയുമുണ്ടാവും.

ko2

നിലവിലെ ഇതിഹാസമായ ബോള്‍ട്ട്, മുന്‍ ബ്രാന്‍ഡ് അംബാസഡര്‍മാരും ഫുട്ബോള്‍ ഇതിഹാസങ്ങളായ പെലെ, ഡീഗോ മറഡോണ എന്നിവരുടെ സ്ഥാനത്തേക്കു പ്യൂമ തന്നെയും തിരഞ്ഞെടുത്തതില്‍ അഭിമാനമുണ്ടെന്നു കോലി പ്രതികരിച്ചു.

Story first published: Monday, February 20, 2017, 15:21 [IST]
Other articles published on Feb 20, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X