വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒടുവില്‍ തന്റെ വിജയമന്ത്രം കോലി വെളിപ്പെടുത്തി, ശത്രുക്കള്‍ കേള്‍ക്കേണ്ട, സംഗതി രഹസ്യമാണ്!!

സുഹൃത്തുക്കളെ കുറച്ചാല്‍ അസ്വസ്ഥത കുറയുമെന്നതാണ് തന്‍റെ വിജയരഹസ്യമെന്ന് വിരാട് കോലി

By Manu

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ ഹീറോയും ക്യാപ്റ്റനുമായ വിരാട് കോലി തന്റെ വിജയരഹസ്യം വെളിപ്പെടുത്തി. സുഹൃത്തുക്കളെ കുറച്ചാല്‍ അസ്വസ്ഥതയും കുറയുമെന്നു കോലി വ്യക്തമാക്കി.

ഒരു ബ്രിട്ടീഷ് ചാനലിനുവേണ്ടി ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റനായ നാസര്‍ ഹുസൈന്‍ നടത്തിയ അഭിമുഖത്തിലാണ് കോലി മനസ്സ്തുറന്നത്.

അടുത്ത സുഹൃത്തുകള്‍ കുറവ്

ആത്മാര്‍ഥമായി അടുപ്പമുള്ള സുഹൃത്തുക്കള്‍ തനിക്ക് വളരെ കുറവാണെന്നു കോലി പറഞ്ഞു. ഇത് കരിയറിനു ഗുണം മാത്രമേ ചെയ്തിട്ടുള്ളൂ.

 സമയവും നഷ്ടപ്പെടും

കൂടുതല്‍ സുഹുത്തുക്കള്‍ ഉണ്ടെങ്കില്‍ ഏകാഗ്രത മാത്രമല്ല സമയനഷ്ടവുമുണ്ടാവുമെന്ന് കോലി പറയുന്നു.

2014ലെ ഇംഗ്ലണ്ട് പര്യടനം

2014ലെ ഇംഗ്ലണ്ട് പര്യടനമാണ് കരിയറിലെ മാറ്റത്തിനു തുടക്കമിട്ടത്. അഞ്ചു ടെസ്റ്റുകള്‍ കളിച്ചെങ്കിലും ഒന്നില്‍പ്പോലും 50നു മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ കോലിക്കായില്ല. ഈ പരമ്പരയ്ക്കു ശേഷമാണ് കോലി തന്റെ ബാറ്റിങ്‌ശൈലിയില്‍ മാറ്റം കൊണ്ടുവന്നത്.

പിന്നീട് കസറി

ഇംഗ്ലണ്ട് പര്യടനത്തിലെ പിഴവുകള്‍ പരിഹരിച്ച ശേഷം കോലി ഉജ്ജ്വല ഫോമിലേക്കു കത്തിക്കയറി. 2014ല്‍ അവസാനം നടന്ന ആസ്‌ത്രേലിയന്‍ പര്യടനത്തില്‍ നാലു ടെസ്റ്റുകളില്‍ നാലു സെഞ്ച്വറികള്‍ താരം നേടിയിരുന്നു.

ഇംഗ്ലണ്ടിലെത്തിയത് സമ്മര്‍ദ്ദത്തോടെ

കടുത്ത സമ്മര്‍ദ്ദത്തോടെയാണ് ഇംഗ്ലണ്ട് പര്യടനത്തിനെത്തിയത്. ഇംഗ്ലണ്ടില്‍ മികച്ച റണ്‍സ് കണ്ടെത്തുകയെന്ന അമിതസമ്മര്‍ദ്ദം തന്നെ തളര്‍ത്തിയതായി കോലി പറഞ്ഞു.

വിദേശത്തും ഫോം തുടരണം

നാട്ടില്‍ മാത്രം റണ്‍സ് നേടിയിട്ടു കാര്യമില്ലെന്നും വിദേശത്ത് കൂടി ഫോം തുടര്‍ന്നാല്‍ മാത്രമേ നല്ല കളിക്കാരനായി ലോകം അംഗീകരിക്കുകയുള്ളൂവെന്ന പലരുടെയും സങ്കല്‍പ്പമാണ് ഇംഗ്ലണ്ട് പര്യടനത്തില്‍ തിരിച്ചടിയായത്. ഉപഭൂഖണ്ഡത്തിലുള്ള കളിക്കാര്‍ മാത്രമേ ഇത്തരമൊരു പ്രതിസന്ധി നേരിടുന്നുള്ളൂവെന്നും കോലി പറഞ്ഞു.

ടെക്‌നിക്ക് വളരെ പ്രധാനം

വിദേശ പിച്ചുകളില്‍ മികച്ച ബാറ്റിങ് കാഴ്ചവയ്ക്കണമെങ്കില്‍ നല്ല ടെക്‌നിക്ക് കൂടി വേണം. ചില താരങ്ങള്‍ ഇവയൊന്നുമില്ലാതിരുന്നിട്ടും വിദേശത്ത് തിളങ്ങുന്നത് അവരുടെ മാനസികാവസ്ഥ കൊണ്ടാണ്.

 ഇന്‍സ്വിങറുകള്‍ പ്രതീക്ഷിച്ചു

ഇംഗ്ലണ്ടില്‍ ബാറ്റിങിനിറങ്ങിയപ്പോള്‍ ബൗളര്‍മാരില്‍ നിന്നും കൂടുതലും ഇന്‍സ്വിങറുകളാണ് പ്രതീക്ഷിച്ചത്. ഇതിനായി ഇടുപ്പ് സാധാരണത്തേതിലും കൂടുതല്‍ ഞാന്‍ ഉയര്‍ത്തി. പക്ഷെ ഈ പൊസിഷനില്‍ ഔട്ട്‌സ്വിങറുകളെ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല.

മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ബുദ്ധിമുട്ടി

ആ കാലത്തു ബാറ്റിങ് ശൈലിയില്‍ മാറ്റം കൊണ്ടുവരാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ മാറ്റങ്ങള്‍ അനായാസം വരുത്താന്‍ സാധിക്കുന്നുണ്ട്.

ദിവസവും മൂന്നു മണിക്കൂര്‍ പരിശീലനം

ദിവസേന മൂന്നു മണിക്കൂര്‍ ബാറ്റിങ് പരിശീലനം നടത്തിയിരുന്നു. ആഴ്ചയുടെ അവസാനമാവുമ്പോഴേക്കും കൈത്തണ്ടയ്ക്ക് കടുത്ത വേദനയുണ്ടാവും. ഇതൊന്നും വകവയ്ക്കാതെ 10 ദിവസത്തോളം ഇത്തരത്തില്‍ പരിശീലനം നടത്തിയിരുന്നു.

ഗോള്‍ഫ്കാരെ നോക്കൂ

ഗോള്‍ഫില്‍ 400 മുതല്‍ 500 വരെ ഷോട്ടുകള്‍ കളിച്ചാല്‍ മാത്രമേ പലപ്പോഴും ലക്ഷ്യം കൈവരിക്കാനാവുകയുള്ളൂ. ഇതു തന്നെയാണ് ഞാനും പിന്തുടരുന്നത്. തുടര്‍ച്ചയായി പരിശീലനം നടത്തുന്നത് ബാറ്റിങ് മെച്ചപ്പെടുത്തും.

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഉപദേശം

ബാറ്റിങ് മെച്ചപ്പെടുത്താന്‍ സച്ചിന്റെ ഉപദേശം വളരെയേറെ സഹായിച്ചിട്ടുണ്ട്. സ്പിന്നറെ നേരിട്ടുന്നതു പോലെ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ ബാറ്റ് ചെയ്യുമ്പോള്‍ മുന്നോട്ട് കയറി ഷോട്ട് കളിക്കണമെന്ന് സച്ചിന്‍ ഉപദേശിച്ചു. ഇത് പിന്നീട് എന്റെ ബാറ്റിങിന് വളരെയധികം ഗുണം ചെയ്തു.

Story first published: Tuesday, January 17, 2017, 12:52 [IST]
Other articles published on Jan 17, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X