വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിരമിക്കാന്‍ ഒരുങ്ങി, കളി തുടര്‍ന്നത് ക്യാപ്റ്റന്റെ വിശ്വാസം കൊണ്ടു മാത്രം, യുവി പറഞ്ഞ ക്യാപ്റ്റന്‍!

വിരമിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നെന്നും വിരാട് കോലിയുടെ വിശ്വാസമാണ് തന്നെ ഇതില്‍ നിന്നു പിന്തിരിപ്പിച്ചതെന്നും യുവരാജ്

By Manu

കട്ടക്ക്: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു താന്‍ വിരമിക്കാന്‍ തയ്യാറെടുത്തുവെന്നും എന്നാല്‍ ക്യാപ്റ്റന്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസം കൊണ്ടു മാത്രമാണ് കളി തുടര്‍ന്നതെന്നും ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ യുവരാജ് സിങിന്റെ വെളിപ്പെടുത്തല്‍. കട്ടക്കില്‍ ഇംഗ്ലണ്ടിനെതിരേ 150 റണ്‍സോടെ ടീമിന്റെ വിജയശില്‍പ്പിയായ ശേഷമാണ് യുവി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.

yuvi

യുവരാജ് പറഞ്ഞ ക്യാപ്റ്റന്‍ ഇന്ത്യയുടെ പുതിയ നായകനായ വിരാട് കോലിയാ ണെന്നതാണ് ശ്രദ്ധേയം. നേരത്തേ മഹേന്ദ്രസിങ് ധോണി ക്യാപ്റ്റനായപ്പോള്‍ യുവി പലപ്പോഴും ടീമിനു പുറത്തായിരുന്നു. ലോകകപ്പില്‍ നിന്നു പോലും യുവി തഴയ പ്പെട്ടു. തന്റെ മകന് ടീമില്‍ ഇടംലഭിക്കാതിരിക്കാന്‍ കാരണക്കാരന്‍ ധോണി യാണെന്നു യുവിയുടെ പിതാവ് പരസ്യമായി ആരോപിക്കുകയും ചെയ്തിരുന്നു. ധോണി ഏകദിന, ട്വന്റി ടീമിന്റെ നായകസ്ഥാനമൊഴിഞ്ഞതിനു പിറകെയാണ് യുവരാജ് വീണ്ടും ദേശീയ ടീമിലെത്തിയത്.

yuvikohli

കാന്‍സര്‍ പിടിപെട്ട് ചികില്‍സയില്‍ കഴിഞ്ഞപ്പോഴാണ് വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചത്. ഇനിയൊരിക്കലും ഇന്ത്യക്കുവേണ്ടി കളിക്കാനാവില്ലെന്നു ഭയപ്പെട്ടു. എന്നാല്‍ അന്നു കോലിയാണ് എനിക്കു ധൈര്യം പകര്‍ന്നത്. ഇത് എന്നെ വീണ്ടും കളിയെ സ്വപ്‌നം കാണാന്‍ പ്രേരിപ്പിക്കുകയായിരുന്നു- യുവരാജ് മനസ്സ്തുറന്നു. സമാനപ്രായക്കാരനും ഏറക്കുറെ ഒരേ സമയത്ത് ടീമിലെത്തുകയും ചെയ്ത ധോണിയെക്കുറിച്ച് യുവി ഒന്നും പരാമര്‍ശിച്ചില്ല. 2011നു ശേഷം ആദ്യ സെഞ്ച്വറി കൂടിയാണ് ഇംഗ്ലണ്ടിനെതിരേ യുവി നേടിയത്.

Story first published: Friday, January 20, 2017, 14:07 [IST]
Other articles published on Jan 20, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X