വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്രുനാല്‍ പാണ്ഡ്യ തച്ചുതകര്‍ത്തു: ഡല്‍ഹിയെ മുംബൈ ഇന്ത്യന്‍സ് തോല്‍പിച്ചത് 80 റണ്‍സിന്!

By Muralidharan

വിശാഖപട്ടണം: 37 പന്തില്‍ 7 ഫോറും 6 സിക്‌സും പറത്തി 86 റണ്‍സെടുത്ത ക്രുനാല്‍ പാണ്ഡ്യയുടെ മികവില്‍ മുംബൈ ഇന്ത്യന്‍സിന് ജയം. ജയമെന്ന് വെറുതെ പറഞ്ഞാല്‍ പോര, 80 റണ്‍സിന്റെ തട്ടുപൊളിപ്പന്‍ ജയമാണ് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഡല്‍ഹിക്ക് മേല്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന മുംബൈ 4 വിക്കറ്റിന് 206 റണ്‍സടിച്ചപ്പോള്‍ ഡല്‍ഹിയുടെ മറുപടി വെറും 126 റണ്‍സില്‍ ഒതുങ്ങി.

<strong>സുരേഷ് റെയ്‌നയ്ക്ക് മകള്‍ പിറന്നു, പേര് ഗ്രേഷ്യ, ആദ്യ ചിത്രങ്ങള്‍ കാണണ്ടേ?</strong>സുരേഷ് റെയ്‌നയ്ക്ക് മകള്‍ പിറന്നു, പേര് ഗ്രേഷ്യ, ആദ്യ ചിത്രങ്ങള്‍ കാണണ്ടേ?

ടിം സൗത്തിക്ക് പകരം ടീമില്‍ ഇടം കിട്ടിയ മാര്‍ട്ടിന്‍ ഗുപ്ടിലാണ് രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്നിംഗ്്‌സ് ഓപ്പണ്‍ ചെയ്തത്. ആദ്യ ഓവറില്‍ സിക്‌സും ഫോറും അടിച്ച് രോഹിത് ശര്‍മ തുടക്കം ഗംഭീരമാക്കി. 31 റണ്‍സെടുത്ത രോഹിത് പുറത്തായതിന് ശേഷം ക്രീസിലെത്തിയ ക്രുനാല്‍ പാണ്ഡ്യയുടെ വകയായിരുന്നു യഥാര്‍ഥ വെടിക്കെട്ട്. ഡല്‍ഹി സ്പിന്നര്‍മാരെ ക്രുനാല്‍ തലങ്ങും വിലങ്ങും പറത്തി. ഗുപ്ടില്‍ 48 റണ്‍സെടുത്തു. താഹിര്‍ 4 ഓവറില്‍ 59 റണ്‍സ് വഴങ്ങി.

krunalpandya

രണ്ടാമത്തെ ഓവറില്‍ മായങ്ക് അഗര്‍വാളിനെ നഷ്ടപ്പെട്ടാണ് ഡല്‍ഹി തുടങ്ങിയത്. വിനയ് കുമാറിന് വിക്കറ്റ്. ജസ്പ്രീത്് ഭുമ്ര മൂന്ന് വിക്കറ്റുകളുമായി കളം നിറഞ്ഞപ്പോള്‍ ഡല്‍ഹിക്ക് തുടര്‍ച്ചയായി തിരിച്ചടിയേറ്റു. 40 റണ്‍സെടുത്ത ഡി കോക്, 24 റണ്‍സടിച്ച പന്ത്, 20 റണ്‍സെടുത്ത മോറിസ് എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 86 റണ്‍സിന് പുറമേ രണ്ട് വിക്കറ്റും വീഴ്ത്തി ക്രുനാല്‍ പാണ്ഡ്യ മാന്‍ ഓഫ് ദ മാച്ചായി. അവസാന കളിയില്‍ ഗുജറാത്തിനെ തോല്‍പിച്ചാല്‍ മുംബൈയ്ക്ക് നോക്കൗട്ട് കളിക്കാം. ഡല്‍ഹിക്ക് 3 കളി ബാക്കിയുണ്ട്.

Story first published: Monday, May 16, 2016, 9:02 [IST]
Other articles published on May 16, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X