വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടെസ്റ്റ് കളിക്കാനില്ല, ടെസ്റ്റില്‍ നിന്നും വിരമിക്കുന്നുമില്ല.. എന്താണ് ഡിവില്ലിയേഴ്‌സിൻറെ ഉദ്ദേശം?

By Muralidharan

ജോഹന്നാസ്ബര്‍ഗ്: സമീപകാലത്ത് വരെ ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആര് എന്ന ചോദ്യത്തിന് ഒരുത്തരമേ ഉണ്ടായിരുന്നുള്ളൂ, ദക്ഷിണാഫ്രിക്കക്കാരന്‍ എ ബി ഡിവില്ലിയേഴ്‌സ്. ടെസ്‌റ്റെന്നോ ഏകദിനമെന്നോ ട്വന്റി 20 എന്നോ വ്യത്യാസമില്ലാതെ എ ബി ഡി തകര്‍ത്തടിച്ചു. എന്നാല്‍ 2106 ആഗസ്തിലെ ആ പരിക്കോടെ കഥ മാറി. കോലിമാരുടെ ഫോമും എ ബി ഡി ഇല്ലാതെ ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയയെ തൂത്തുവാരിയതും സമവാക്യങ്ങള്‍ മാറ്റി.

Read Also: സച്ചിനെക്കാള്‍ ബെറ്ററാണോ കോലി.. എങ്കില്‍ കോലിയെക്കാള്‍ ഫാര്‍ ബെറ്ററാണ് ഹാഷിം അംല.. ഇതാ കണക്കുകള്‍!

Read Also: ക്രിക്കറ്റ് ലോകം ഞെട്ടിയ ആ സിക്‌സര്‍.. അത്ഭുതഷോട്ട് എങ്ങനെ കളിച്ചു എന്ന് കോലി പറയുന്നു, വീഡിയോ കാണാം

മാര്‍ച്ചില്‍ ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് താനില്ല എന്ന് എ ബി ഡിവില്ലിയേഴ്‌സ് സെലക്ടര്‍മാരെ അറിയിച്ചത് വലിയ വിവാദമായി. കളിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഡിവില്ലിയേഴ്‌സല്ല തങ്ങളാണ് എന്ന് സെലക്ടര്‍മാര്‍. കളിക്കുന്നില്ലെങ്കില്‍ വിരമിക്കൂ എന്ന് വരെ ഡിവില്ലിയേഴ്‌സിന് താക്കീത് കിട്ടിയെന്ന് വാര്‍ത്തകള്‍ വന്നു. എന്താണ് താനെടുത്ത തീരുമാനം. നിക്കുന്നോ അതോ പോകുന്നോ - ഡിവില്ലിയേഴ്‌സ് പ്രതികരിക്കുന്നു.

അങ്ങനെ കളിക്കാന്‍ പറ്റില്ലല്ലോ

അങ്ങനെ കളിക്കാന്‍ പറ്റില്ലല്ലോ

ടെസ്റ്റ്, ഏകദിനം, ട്വന്റി 20 എന്ന് വേണ്ട ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി പറന്നു നടന്ന് കളിക്കുകയായിരുന്നു ഡിവില്ലിയേഴ്‌സ് കുറച്ച് കാലമായി. ഒപ്പം ഐ പി എല്ലും കരീബിയന്‍ ലീഗും പോലുള്ള ആഭ്യന്തര ടൂര്‍ണമെന്റുകളും. എല്ലാ ഫോര്‍മാറ്റിലും ഒരുപോലെ കളിക്കാന്‍ തനിക്ക് പറ്റില്ല എന്നാണ് ഡിവില്ലിയേഴ്‌സ് പറയുന്നത്. അതിനെക്കാള്‍ വലിയ മറ്റൊരു ലക്ഷ്യം മുന്നിലുണ്ട്.

ആ ലക്ഷ്യമാണ് ലോകകപ്പ്

ആ ലക്ഷ്യമാണ് ലോകകപ്പ്

ലോക ക്രിക്കറ്റിലെ വമ്പന്‍മാരായിട്ടും ദക്ഷിണാഫ്രിക്കയുടെ പേരില്‍ ക്രിക്കറ്റ് ലോകകപ്പില്ല. 2019 ലോകകപ്പില്‍ തങ്ങള്‍ വിജയിച്ചേ അടങ്ങൂ എന്ന തീരുമാനത്തിലാണ് എ ബി ഡിവില്ലിയേഴ്‌സ്. ഇപ്പോള്‍ മറ്റെന്തിനേക്കാളും വലുത് ലോകകപ്പാണ്. എന്റെ ഏറ്റവും മികച്ച പ്രകടനം അവിടെ നല്‍കണം. എല്ലാ ഫോര്‍മാറ്റിലും കളിച്ചാല്‍ അത് പറ്റുമെന്ന് തോന്നുന്നില്ല.

ടെസ്റ്റില്‍ നിന്നും വിരമിക്കില്ല

ടെസ്റ്റില്‍ നിന്നും വിരമിക്കില്ല

എന്ന് കരുതി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ തനിക്ക് പദ്ധതിയില്ലെന്ന് ഡിവില്ലിയേഴ്‌സ് പറയുന്നു. മാര്‍ച്ചിലെ പരമ്പരയില്‍ നിന്നും ഒഴിവായതിന് ഒരു കാരണമേയുള്ളൂ. തലയിലെ കാര്യങ്ങളെല്ലാം ഒന്ന് നേരെയാക്കണം. 2019 ലോകകപ്പിനുള്ള ചിന്തകളാണ് നിറയെ. ഇതിന് റിട്ടയര്‍ ചെയ്യുന്നു എന്നര്‍ഥമില്ല. - ദക്ഷിണാഫ്രിക്കയിലെ ഒരു റേഡിയോ സ്റ്റേഷനോട് സംസാരിക്കവേ എ ബി ഡി പറഞ്ഞു.

അത്രയ്ക്ക് ലക്ഷ്വറിയില്ല

അത്രയ്ക്ക് ലക്ഷ്വറിയില്ല

എ ബി ഡിവില്ലിയേഴ്‌സിന് ഏതൊക്കെ ടെസ്റ്റ് പരമ്പര കളിക്കണം അല്ലെങ്കില്‍ ഒഴിവാക്കണം എന്ന് സ്വയം തീരുമാനിക്കാന്‍ പറ്റില്ലെന്ന് നേരത്തെ ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. കൡക്കളത്തിലേക്ക് തിരിച്ചുവന്നാല്‍ എല്ലാം കളിക്കണം. ഏകദിന ടീമിന്റെ ക്യാപ്റ്റനാണ് ഡിവില്ലിയേഴ്‌സ്. അതുകൊണ്ട് ഏകദിനത്തില്‍ വിശ്രമം കൊടുക്കാന്‍ എന്തായാലും പറ്റില്ല - ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക തലവന്‍ ഹാരൂണ്‍ ലോര്‍ഗറ്റ് പറഞ്ഞു.

ഐ പി എല്ലില്‍ കളിക്കുമോ

ഐ പി എല്ലില്‍ കളിക്കുമോ

ടെസ്റ്റില്‍ കളിക്കുന്നതിന്റെ പ്രയാസങ്ങളെക്കുറിച്ച് പറഞ്ഞ എ ബി ഡിവില്ലിയേഴ്‌സ് പക്ഷേ ഐ പി എല്ലിലും അത് പോലുള്ള മറ്റ് ടൂര്‍ണമെന്റുകളിലും അവൈലബിള്‍ ആയിരിക്കും എന്നതാണ് രസകരം. അപ്പോള്‍ വിശ്രമത്തെക്കുറിച്ചൊന്നും എ ബി ഡി ചിന്തിക്കില്ല. ഐ പി എല്ലില്‍ വിരാട് കോലിയുടെ ടീമായ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന് വേണ്ടിയാണ് ഡിവില്ലിയേഴ്‌സ് കളിക്കുന്നത്.

Story first published: Wednesday, January 18, 2017, 9:51 [IST]
Other articles published on Jan 18, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X