വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

യൂനിസ് ഖാന്‍ ഒരു പ്രതിഭാസമാണ് (241); പാകിസ്താനെതിരെ ഇംഗ്ലണ്ട് തോല്‍വിയിലേക്ക്....

By Muralidharan

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരെ നാലാം ടെസ്റ്റ് ജയിച്ച് പരമ്പര സമനിലയില്‍ എത്തിക്കാന്‍ പാകിസ്താന് സുവര്‍ണാവസരം. നാലാമത്തെയും അവസാനത്തെയും ടെസ്റ്റിന്റെ മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് 88 എന്ന നിലയില്‍ വരിഞ്ഞ് കെട്ടിയിരിക്കുകയാണ് അവര്‍. ആറ് വിക്കറ്റുകളും രണ്ട് ദിവസവും ശേഷിക്കേ പാകിസ്താന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിന് ഒപ്പമെത്താന്‍ പോലും അവര്‍ക്ക് ഇനിയും 126 റണ്‍സ് വേണം.

വെറ്ററന്‍ ബാറ്റ്‌സ്മാന്‍ യൂനിസ് ഖാന്റെ ഇരട്ട സെഞ്ചുറിയുടെ പിന്‍ബലത്തിലാണ് പാകിസ്താന്‍ 542 എന്ന ഭീമന്‍ സ്‌കോറില്‍ എത്തിയത്. മുപ്പത്തൊമ്പതാം വയസ്സില്‍, അവരും വിരമിക്കുന്നത് കാത്തിരിക്കുന്ന പ്രായത്തിലാണ് യൂനിസ് ഖാന്‍ തന്റെ മുപ്പത്തിയൊന്നും ടെസ്റ്റ് സെഞ്ചുറി അടിച്ചിരിക്കുന്നത്. 308 പന്തുകളില്‍ നിന്നായി 4 സിക്‌സറുകളും 31 ബൗണ്ടറിയും യൂനിസ് അടിച്ചുകൂട്ടി.

youniskhan

241 റണ്‍സെടുത്ത യൂനിസിനൊപ്പം സെഞ്ചുറിയോടെ ആസാദ് ഷഫീക്കും പാകിസ്താന് വേണ്ടി തിളങ്ങി. 49 റണ്‍സെടുത്ത ആസാദ് അലി, 44 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ സര്‍ഫ്രാസ് അഹമ്മദ് എന്നിവരാണ് പാകിസ്താന്റെ മറ്റ് പ്രധാന സ്‌കോറരര്‍മാര്‍. പത്താം നമ്പറില്‍ ഇറങ്ങിയ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ആമിര്‍ 70 പന്തുകള്‍ കളിച്ച് 39 റണ്‍സടിച്ച് പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സില്‍ 328 റണ്‍സിന് ഓളൗട്ടായി. സെഞ്ചുറിയോടെ മോയിന്‍ അലി മാത്രമാണ് ആതിഥേയര്‍ക്ക് വേണ്ടി തിളങ്ങിയത്. ബൗളിംഗില്‍ പരാജയപ്പെട്ട അവര്‍ക്കാകട്ടെ രണ്ടാം ഇന്നിംഗ്‌സില്‍ കൂട്ടത്തകര്‍ച്ചയും നേരിടേണ്ടി വന്നു. അത്ഭുതങ്ങള്‍ എന്തെങ്കിലും പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഇംഗ്ലണ്ടിന് ഈ ടെസ്റ്റ് രക്ഷിക്കാനാകൂ. പരമ്പരയിലെ ഒന്നാം ടെസ്റ്റ് പാകിസ്താന്‍ ജയിച്ചപ്പോള്‍ രണ്ടും മൂന്നും ടെസ്റ്റുകള്‍ ജയിച്ച് ഇംഗ്ലണ്ട് തിരിച്ചുവരികയായിരുന്നു.

Story first published: Sunday, August 14, 2016, 10:32 [IST]
Other articles published on Aug 14, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X