വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഡിവില്ലിയേഴ്‌സ് അടിച്ചാല്‍ ബാംഗ്ലൂര്‍ ജയിക്കും, ഇല്ലെങ്കിലോ?

പുനെ: ക്രിസ് ഗെയ്ല്‍ 175 റണ്‍സ് അടിച്ച പുനെ ഗ്രൗണ്ടിലാണ് ബുധനാഴ്ച റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, രാജസ്ഥാന്‍ റോയല്‍സിനെതിരെ ഇറങ്ങുന്നത്. ജയിച്ചാല്‍ ചെന്നൈയ്‌ക്കെതിരെ രണ്ടാം ക്വാളിഫൈയര്‍. തോറ്റാല്‍ പുറത്ത്. ഇതാണ് രണ്ട് ടീമുകള്‍ക്കും മുന്നിലെ സാധ്യതകള്‍. ക്രിസ് ഗെയ്‌ലിനെയും വിരാട് കോലിയെയും അല്ല ബാഗ്ലൂര്‍ ആരാധകര്‍ ഉറ്റുനോക്കുന്നത് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എ ബി ഡിവില്ലിയേഴ്‌സിനെയാണ്.

മുംബൈ ഇന്ത്യന്‍സിനെതിരെ കളിച്ചത് പോലുള്ള ഒരു കൊടുങ്കാറ്റ് ഇന്നിംഗ്‌സാണ് ഡിവില്ലിയേഴ്‌സില്‍ നിന്നും ടീം പ്രതീക്ഷിക്കുന്നത്. പത്തോവര്‍ പോലും ബാറ്റ് ചെയ്യുന്നതിന് മുന്നേ സെഞ്ചുറിയും കടന്ന് കുതിച്ച ഡിവില്ലിയേഴ്‌സ് മുംബൈയെ ഒറ്റയ്ക്ക് തോല്‍പിക്കുകയായിരുന്നു. കോലിയും ഗെയ്‌ലും കൂടി ഫോമിലെത്തിയാല്‍ പിന്നെ പറയാനുമില്ല. ബൗളിംഗില്‍ മിച്ചല്‍ സ്റ്റാര്‍ക് നല്‍കുന്ന തുടക്കത്തില്‍ സന്തുഷ്ടരാണ് ബാംഗ്ലൂര്‍.

rcb

വാട്‌സനില്‍ നിന്നും സ്മിത്ത് ക്യാപ്റ്റന്‍സി ഏറ്റെടുത്തതിന്റെ ആവേശത്തിലാണ് രാജസ്ഥാന്‍ ടീം. ക്യാപ്റ്റന്‍സി ഒഴിഞ്ഞ ഷെയ്ന്‍ വാട്‌സന്‍ സെഞ്ചുറിയോടെ കഴിഞ്ഞ മത്സരത്തില്‍ തിളങ്ങി. 13 കളികളില്‍ നിന്നും 498 റണ്‍സുള്ള അജിന്‍ക്യ രഹാനെയുടെ ഫോമും രാജസ്ഥാന് നിര്‍ണായകമാണ്. മോറിസ്, ഫോക്‌നര്‍ എന്നീ വിദേശികള്‍ കൂടി തിളങ്ങിയാല്‍ ബാംഗ്ലൂരിന് കനത്ത വെല്ലുവിളിയുയര്‍ത്തും രാജസ്ഥാന്‍.

പുനെയിലെ എം സി എ സ്റ്റേഡിയത്തിലാണ് കളി. പരസ്പരം 14 കളികളാണ് ഇരുടീമുകളും കളിച്ചിട്ടുള്ളത്. 7 വീതം കളികള്‍ ജയിച്ച് സമനിലയിലാണ് ഇക്കാര്യത്തില്‍. ഈ സീസണില്‍ 1 കളിയേ നടന്നുള്ളൂ. അത് ബാംഗ്ലൂര്‍ ജയിച്ചു. മറ്റേ കളി മഴ കൊണ്ടുപോയി. മത്സരം എട്ട് മണിക്ക് സോണി മാക്‌സിലും സിക്‌സിലും തത്സമയം.

Story first published: Wednesday, May 20, 2015, 15:52 [IST]
Other articles published on May 20, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X