വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയുടെയും ബാംഗ്ലൂരിന്റെയും ദുരന്തം സീസണ് ഇന്ന് അവസാനം... അവസാന കളിയിൽ എതിരാളികൾ ഡെൽഹി!!

By Muralidharan

ദില്ലി: റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും ക്യാപ്റ്റൻ വിരാട് കോലിയും മറക്കാൻ ആഗ്രഹിക്കുന്ന ഐ പി എൽ സീസണാണ് ഇത്. കഴിഞ്ഞ സീസണിൽ രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫ് കളിച്ച അവർ ഇത്തവണ ഏറ്റവും അവസാന സ്ഥാനത്താണ്. 13 കളിയിൽ ആകെ കിട്ടിയത് രണ്ട് ജയങ്ങള്‍. ഒരു കളി മഴ മുടക്കിയത് കൊണ്ട് ഒരു പോയിന്റ് കൂടി കിട്ടി. 5 പോയിന്റും മൈനസ് 1.454 റൺറേറ്റുമാണ് ബാംഗ്ലുരിന്റെ ഈ വര്‍ഷത്തെ സമ്പാദ്യം.

<strong>ഐപിഎല്ലിൽ ഇന്ന് മാച്ച് ഓഫ് ദ സീസൺ! പുനെയ്ക്കെതിരെ പഞ്ചാബിന് മേൽക്കൈ.. ജയിച്ച ടീം ഇൻ, തോറ്റ ടീം ഔട്ട്.. വേറെ ചോദ്യമില്ല!!</strong>ഐപിഎല്ലിൽ ഇന്ന് മാച്ച് ഓഫ് ദ സീസൺ! പുനെയ്ക്കെതിരെ പഞ്ചാബിന് മേൽക്കൈ.. ജയിച്ച ടീം ഇൻ, തോറ്റ ടീം ഔട്ട്.. വേറെ ചോദ്യമില്ല!!

<strong>അംപയർ ആഞ്ഞ് ശ്രമിച്ചിട്ടും കൊൽക്കത്ത തോറ്റു... മുംബൈ ഇന്ത്യൻസ് ടോപ്പർ, കൊൽക്കത്ത ഇനി എന്ത് ചെയ്യണം?</strong>അംപയർ ആഞ്ഞ് ശ്രമിച്ചിട്ടും കൊൽക്കത്ത തോറ്റു... മുംബൈ ഇന്ത്യൻസ് ടോപ്പർ, കൊൽക്കത്ത ഇനി എന്ത് ചെയ്യണം?

എ ബി ഡിവില്ലിയേഴ്സ് കൂടി തിരിച്ചുപോയ സാഹചര്യത്തിൽ ബാംഗ്ലൂരിന് ഒരു ആശ്വാസജയമെങ്കിലും സ്വപ്നം കാണാനുള്ള ശേഷിയുണ്ടോ എന്നാണ് ആരാധകർ ചോദിക്കുന്നത്. എ ബി ഡി, വിരാട് കോലി, ക്രിസ് ഗെയ്ൽ, വാട്സൻ, ബദ്രി, ജാദവ് തുടങ്ങിയ സൂപ്പർ കളിക്കാർ അടങ്ങിയ ഒരു ടീമാണ് ഇങ്ങനെ നാണംകെട്ട് തോറ്റുകൊണ്ടിരിക്കുന്നത് എന്നത് ആർക്കും വിശ്വസിക്കാൻ പോലും പറ്റുന്നില്ല.

DD

മറുവശത്ത് ഡെൽഹി ഡെയർഡെവിൾസാകട്ടെ പ്ലേ ഓഫിലെത്തും എന്ന പ്രതീക്ഷ നൽകിയ ശേഷമാണ് തോറ്റ് മടങ്ങുന്നത്. പോയിൻറ് പട്ടികയിൽ ആറാം സ്ഥാനത്താണ് അവരിപ്പോൾ. 13 കളികളി‍ൽ ആറെണ്ണം ജയിച്ചു. രാത്രി എട്ട് മണിക്ക് ദില്ലി ഫിറോസ് ഷാ കോട്ലയിൽ വെച്ചാണ് കളി. ആര് ജയിച്ചാലും തോറ്റാലും ഐ പി എല്ലിന്റെ പോക്കിനെ ഒരു തരത്തിലും ബാധിക്കില്ല എന്നതാണ് വസ്തുത. വെറുതെ ആശ്വാസത്തിന് വേണ്ടി ഒരു കളി ജയിക്കാം എന്ന് മാത്രം.

Story first published: Sunday, May 14, 2017, 10:23 [IST]
Other articles published on May 14, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X