വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മുഖ്യമന്ത്രിയുടെ വസതി ഇനി ആശ്രമവും ഗോശാലയും

By Anwar Sadath

ലക്‌നൗ: യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായതോടെ ഔദ്യോഗിക വസതി ആശ്രമമാക്കുന്നു. താന്‍ ഇതുവരെ പിന്തുടര്‍ന്നു വന്ന സന്യാസ ജീവിത രീതിയില്‍ ഒരു മാറ്റവും വരുത്താന്‍ തയ്യാറല്ല ആദിത്യനാഥ്. ലക്‌നൗവിലെ ഔദ്യോഗിക വസതിയില്‍ അതിനായി സജ്ജീകരണങ്ങള്‍ ഒരുക്കിത്തുടങ്ങി.

ഖോരക്‌നാഥ് ക്ഷേത്രത്തിലെ മുഖ്യപുരോഹിതന്‍ കൂടിയായ യോഗി ആദിത്യനാഥ് പ്രത്യേക പൂജകളും ഹോമങ്ങളുമായുള്ള ശുദ്ധീകരണ യജ്ഞത്തിന് ശേഷം മാത്രമാണ് ഒദ്യോഗിക വസതിയില്‍ താമസം തുടങ്ങുക. ഏഴു പുരോഹിതന്‍മാരുടെ നേതൃത്വത്തില്‍ ശുദ്ധീകരണ പ്രക്രിയകള്‍ തുടങ്ങിവെക്കുകയും ചെയ്തിട്ടുണ്ട്.

yogiadityanath-6

കൂടാതെ പഴയ മുഖ്യമന്ത്രിമാര്‍ ഉപയോഗിച്ചിരുന്ന എല്ലാ വസ്തുക്കളും വസതിയില്‍ നിന്നും മാറ്റിക്കൊണ്ടിരിക്കയാണ്. തുകലില്‍ നിര്‍മിച്ച സോഫാ സെറ്റുകള്‍ അടക്കമുള്ള എല്ലാ വസ്തുക്കളും ഇവിടെ നിന്ന് മാറ്റി. മുഖ്യമന്ത്രിയായശേഷം ദില്ലിയില്‍നിന്നും തിരിച്ചെത്തിയ യോഗി താമസിച്ചത് ലക്‌നൗവിലെ ഒരു ഗസ്റ്റ്ഹൗസിലാണ്.

അതിനിടെ, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി വളപ്പില്‍ ഗോശാലയും നിര്‍മ്മിച്ചു തുടങ്ങി. ഖോരക്പുര്‍ മഠത്തില്‍ ഉള്ള 500ല്‍പരം പശുക്കളെ ലക്‌നൗവില്‍

എത്തിക്കുമെന്നാണ് പറയുന്നത്. ഖൊരക്പുര്‍ എംപിയായ ആദിത്യനാഥ് എല്ലാ ദിവസവും പുലര്‍ച്ചെ അഞ്ചരയ്ക്ക് യോഗി പശുക്കള്‍ക്ക് ഭക്ഷണം

നല്‍കുമായിരുന്നുവെന്നാണ് ക്ഷേത്രത്തിന്റെ ചുമതലയുള്ള ശിവ പ്രസാന്‍ പറയുന്നത്. ഇതേ രീതി മുഖ്യമന്ത്രിയായശേഷവും തുടരും.

Story first published: Thursday, March 23, 2017, 8:39 [IST]
Other articles published on Mar 23, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X