വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ദ്രാവിഡ് ഡല്‍ഹിയുടെ മെന്റര്‍; ദ്രാവിഡ് - സഞ്ജു സാംസണ്‍ വീണ്ടും?

By Muralidharan

ദില്ലി: ഐ പി എല്‍ ക്രിക്കറ്റിന്റെ ഒമ്പതാം സീസണില്‍ രാഹുല്‍ ദ്രാവിഡ് ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ പരിശീലകനായേക്കുമെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹിയുടെ ആവശ്യത്തിന് ദ്രാവിഡ് സമ്മതം മൂളിക്കഴിഞ്ഞു എന്നാണ് അറിയുന്നത്. എന്നാല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സോ രാഹുല്‍ ദ്രാവിഡോ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രസ്താവനകള്‍ ഒന്നും ഇതുവരെ നടത്തിയിട്ടില്ല.

നിലവില്‍ ഇന്ത്യ എ ടീം, അണ്ടര്‍ 19 ടീം എന്നിവയുടെ പരിശീലകനാണ് രാഹുല്‍ ദ്രാവിഡ്. ദ്രാവിഡിന്റെ കോച്ചിങില്‍ ഇന്ത്യയുടെ അണ്ടര്‍ 19 ടീം തോല്‍വിയറിയാതെ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം ദ്രാവിഡ് ഐ പി എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മെന്ററായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

dravid

രാജസ്ഥാനും ചെന്നൈയും രണ്ട് വര്‍ഷത്തേക്ക് വിലക്കപ്പെട്ടതോടെ രാഹുല്‍ ദ്രാവിഡ് ഐ പി എല്ലിന് ഉണ്ടാകില്ല എന്നായിരുന്നു റിപ്പോര്‍ട്ട്. ചെന്നൈയുടെ കോച്ചായിരുന്ന സ്റ്റീഫന്‍ ഫ്‌ലമിങ് പുനെ ടീമിന്റെ കോച്ചായി സ്ഥാനമേറ്റിരുന്നു. രാജസ്ഥാന് പകരം വന്ന രാജ്‌കോട്ട് ടീമിനെ പരിശീലിപ്പിക്കുന്നത് ബ്രാഡ് ഹോഡ്ജാണ്. വൈകിയാണെങ്കിലും ദ്രാവിഡ് ഡല്‍ഹിയുടെ കോച്ചായി എത്തുന്നത് ടീമിന് ആവേശം പകരും.

ദ്രാവിഡിന് കീഴില്‍ രാജസ്ഥാന്‍ ടീമില്‍ കളിച്ച മലയാളി താരം സഞ്ജു സാംസണും ഡല്‍ഹി ടീമിലാണ് എന്നതാണ് മറ്റൊരു പ്രത്യേകത. സഞ്ജുവിന്റെ കരിയര്‍ ഷേപ്പ് ചെയ്‌തെടുത്ത ദ്രാവിഡിന്റെ സേവനം ഈ വര്‍ഷവും ലഭിക്കും എന്നത് ചില്ലറക്കാര്യമല്ല. രാജസ്ഥാനില്‍ വിജയമായിരുന്ന ദ്രാവിഡ് - സഞ്ജു സാംസണ്‍ കൂട്ടുകെട്ട് ഡല്‍ഹിക്കും വിജയമാകുമോ. കണ്ടറിയണം.

Story first published: Saturday, February 6, 2016, 12:32 [IST]
Other articles published on Feb 6, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X