വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബാറ്റിങ്ങും ബൗളിങ്ങുമല്ല; ഇന്ത്യയെ മികച്ച ഫീല്‍ഡിങ് ടീം ആക്കുക ലക്ഷ്യമെന്ന് രവിശാസ്ത്രി

ഇന്ത്യയെ മികച്ച ഫീല്‍ഡിങ് ടീം ആക്കുക ലക്ഷ്യമെന്ന് രവിശാസ്ത്രി

By Anwar Sadath

മുംബൈ: 2019 ലോകകപ്പ് ആകുമ്പോഴേക്കും ഇന്ത്യയെ ലോകത്തെ മികച്ച ഫീല്‍ഡിങ് ടീം ആക്കി മാറ്റുകയാണ് തന്റെ ലക്ഷ്യമെന്ന് കോച്ച് രവിശാസ്ത്രി. ശരാശരിയിലും താഴെയുള്ള ഇന്ത്യന്‍ ഫീല്‍ഡിങ് ആണ് ഇപ്പോഴത്തെ ടീമിന്റെ പ്രധാന പോരായ്മയെന്ന് മനസിലാക്കിയാണ് രവിശാസ്ത്രി ഇതിനായി പ്രത്യേക പദ്ധതിക്ക് രൂപം നല്‍കുന്നത്.

ടീമില്‍ അച്ചടക്കത്തോടെയുള്ള ബൗളിങ് ഇപ്പോഴുണ്ടെന്ന് ശാസ്ത്രി വിലയിരുത്തി. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ രണ്ട് നോ ബോളുകള്‍ മാത്രമാണ് വഴങ്ങിയത്. രണ്ടും ഹര്‍ദിക് പാണ്ഡ്യയുടെ ഓവറുകളില്‍. മൂന്നാം ടെസ്റ്റിലാകട്ടെ മുഹമ്മദ് ഷമിയുടെ ഒരു നോബോള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മികച്ച രീതിയില്‍ പന്തെറിയാന്‍ കഴിഞ്ഞു. ഫീല്‍ഡില്‍ രണ്ടു ക്യാച്ചുകള്‍ മാത്രമാണ് നിലത്തിട്ടതെന്നും രവിശാസ്ത്രി പറഞ്ഞു.

ravishasthri-17-1

2019ലെ ഏകദിന ലോകകപ്പില്‍ ടീം ഇറങ്ങുമ്പോള്‍ ലോകത്തെ മികച്ച ഫീല്‍ഡിങ് ഇന്ത്യയുടേതാകണം. ഇതിന് ശാരീരികക്ഷമത അത്യാവശ്യമാണ്. നേരത്തെ ഇന്ത്യന്‍ ഡയരക്ടര്‍ ആയിരുന്നപ്പോള്‍ തുടങ്ങിവെച്ചത് തുടരുകയാണ് ഇപ്പോള്‍. അത് താന്‍ ആദ്യംതന്നെ സൂചിപ്പിച്ചിരുന്നതാണ്. ബാറ്റിങ്ങില്‍ ഇന്ത്യ മികച്ച ഫോമിലാണെന്നും ശാസ്ത്രി പറഞ്ഞു.

ശിഖര്‍ ധവാന്‍ ഫോം വീണ്ടെടുത്തത് നല്ലകാര്യമാണ്. ധവാന്‍ ടൈമിങ് വീണ്ടെടുത്തിരിക്കുന്നു. ശ്രീലങ്കയ്‌ക്കെതിരെ രണ്ട് സെഞ്ച്വറികള്‍ ഇതിന് ഉദാഹരണമാണ്. പൂജാരയും, കോലിയും, രഹാനെയും ബാറ്റിങ്ങില്‍ തിളങ്ങി. ഹര്‍ദിക് പാണ്ഡ്യയുടെ സാന്നിധ്യം ടീമിന് ബാലന്‍സ് നല്‍കുന്നു. ഇന്ത്യ മുന്നോട്ടുതന്നെയാണ് പോകുന്നതെന്നും ശാസ്ത്രി പറഞ്ഞു.

Story first published: Tuesday, August 29, 2017, 15:46 [IST]
Other articles published on Aug 29, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X