വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒടുവില്‍ ക്രിക്കറ്റിലും ചുവപ്പ് കാര്‍ഡ്

By Athul

ലോഡ്‌സ്: ക്രിക്കറ്റിലെ നിയമങ്ങള്‍ ദിനംപ്രതി പരിഷ്‌കരിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ കളിക്കളത്തിനകത്ത് കളിക്കാര്‍ തമ്മിലുള്ള വാക്കേറ്റങ്ങളും അമ്പയറോടുള്ള കടുത്ത ഭാഷയിലുള്ള സംസാരവും നിയന്ത്രിക്കാന്‍ ഇന്നേവരെ ഒരു ക്രിക്കറ്റ് നിയമത്തിനും കഴിഞ്ഞിരുന്നില്ല. അതിന്റെ ഫലമായി കളിക്കളത്തില്‍ കൂട്ടത്തല്ലും അസഭ്യ വര്‍ഷവും നടക്കുക പതിവാണ്. എന്നാല്‍ ഇപ്പോഴിതാ ഫുട്‌ബോളിനെപ്പോലെ കളിക്കാരെ നിയന്ത്രിക്കാന്‍ ക്രിക്കറ്റിലും വരുന്നു ചുവപ്പ് കാര്‍ഡ്.

ക്രിക്കറ്റ് കളത്തിലെ മോശം പെരുമാറ്റത്തിന് ചുവപ്പ് കാര്‍ഡ് ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്ന് മാരിലെബോണ്‍ ക്രിക്കറ്റ് ക്ലബ്ബ് (എംസിസി) അറിയിച്ചു. കളിക്കളത്തില്‍ താരങ്ങളുടെ പെരുമാറ്റം പരിധി വിടുന്നതിനാലാണ് പുതിയ പരിഷ്‌കാരത്തിന് ക്ലബ്ബ് ഒരുങ്ങുന്നത്.

Red cards in cricket

അമ്പയറെ ഭീക്ഷണിപ്പെടുത്തുക, മറ്റൊരു കളിക്കാരനെ ശാരീരികമായി കൈകാര്യം ചെയ്യുക, വംശീയമായി അധിക്ഷേപിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കാവും കളിക്കാരന് ചുവപ്പ് കാര്‍ഡ് കിട്ടുക. അതോടെ കളിക്കാരന്‍ കളിക്കളം വിടേണ്ടിവരും.

ചുവപ്പ് കാര്‍ഡുമാത്രമല്ല മഞ്ഞക്കാര്‍ഡും ക്രിക്കറ്റില്‍ ഉള്‍പ്പെടുത്താനാണ് എംസിസിയുടെ ആലോചന. മഞ്ഞക്കാര്‍ഡാണ് ലഭിക്കുന്നതെങ്കില്‍ ടീം ടോട്ടലില്‍ നിന്ന് അഞ്ച് റണ്‍സ് കുറയ്‌ക്കേണ്ടിവരും.

എംസിസിയില്‍ പരീക്ഷിച്ച് വിജയിച്ചാല്‍ മാത്രമാകും ഇന്റര്‍ നാഷണല്‍ ക്രിക്കറ്റില്‍ ഈ പരിഷ്‌കാരം നടപ്പിലാക്കുക. കളിക്കാരുടെ പെരുമാറ്റം നിയന്ത്രിക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് എംസിസിയുടെ പ്രതീക്ഷ.

എന്തായാലും പുതിയ പരീക്ഷണത്തെ ക്രിക്കറ്റ് ലോകം കൗതുകത്തോടെയാണ് നോക്കികാണുന്നത്.

Story first published: Thursday, February 11, 2016, 13:44 [IST]
Other articles published on Feb 11, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X