വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കള്ള്, പെണ്ണ്, ലാപ്ടോപ് ... അറസ്റ്റിലായ സമയത്ത് മാധ്യമങ്ങള്‍ ശ്രീശാന്തിനെതിരെ പറഞ്ഞത്...

By Muralidharan

വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ ഇനിയും പയറ്റിത്തെളിയാന്‍ ഇരിക്കുന്നതേയുള്ളൂ, കേരളം ഇതുവരെ കണ്ട ഏറ്റവും മികച്ച അന്താരാഷ്ട്ര ക്രിക്കറ്റര്‍ എസ് ശ്രീശാന്ത് തന്നെയാണ്. എന്നാല്‍ ഐ പി എല്‍ ക്രിക്കറ്റില്‍ വാതുവെപ്പ് ആരോപിച്ച് ദില്ലി പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ ഇതൊന്നും ആരും പരിഗണിച്ചില്ല.

2013 ലെ ഐ പി എല്‍ മത്സരങ്ങള്‍ നടക്കുന്നതിനിടെയാണ് മുംബൈയിലെ ട്രൈഡന്റ് ഹോട്ടലില്‍ വെച്ച് ശ്രീശാന്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചും, വെളിപ്പെടുത്താനാവാത്ത ഉറവിടങ്ങളുടെ അടിസ്ഥാനത്തിലും ശ്രീശാന്തിനെതിരെ എത്രയെത്ര വാര്‍ത്തകളാണ് വന്നത്. ഇതെല്ലാം ശ്രീശാന്ത് കൃത്യമമായി ഓര്‍മിക്കുന്നുണ്ട്. വിധി വന്ന ശേഷം പലതും ശ്രീ എടുത്തുപറയുകയും ചെയ്തു.

രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ശ്രീശാന്ത് കുറ്റവിമുക്തനായി. തനിക്കെതിരായ എല്ലാ ആരോപണങ്ങളെയും അതിജീവിത്ത് ശ്രീ തിരിച്ചെത്തുമ്പോള്‍, വാതുവെപ്പും പണവും സി സി ടി വിയും മദ്യവും മദിരാക്ഷിയും വരെ നീണ്ട അന്നത്തെ കഥകളിലേക്ക്...

പാര്‍ട്ടിയും മദ്യവും?

പാര്‍ട്ടിയും മദ്യവും?

ശ്രീശാന്തിന് ദിവസവും പാര്‍ട്ടി വേണം എന്ന തരത്തിലാണ് ദില്ലി പോലീസിനെ ഉദ്ധരിച്ച് അക്കാലത്ത് വാര്‍ത്തകള്‍ പരന്നത്. മുംബൈയിലെ ട്രൈഡന്റ് ഹോട്ടലില്‍ അറസ്റ്റ് ചെയ്യുമ്പോള്‍ ശ്രീശാന്ത് മദ്യപിച്ചിരുന്നത്രെ.

മുഖ്യമന്ത്രിയോ ഏത് മുഖ്യമന്ത്രി?

മുഖ്യമന്ത്രിയോ ഏത് മുഖ്യമന്ത്രി?

പോലീസ് ശ്രീശാന്തിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ അപ്പാടെ തള്ളി കോടതി. അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരുടെ നേര്‍ക്ക് മൊബൈല്‍ ഫോണ്‍ എറിഞ്ഞ്, ശ്രീശാന്ത് മുഖ്യമന്ത്രിയെ വിളിക്കാന്‍ ആവശ്യപ്പെട്ടതായാണ് വാര്‍ത്തകള്‍ വന്നത്.

 ഒത്തുകളിക്കഥ ഇങ്ങനെ

ഒത്തുകളിക്കഥ ഇങ്ങനെ

കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ നടന്ന കളിയിലായിരുന്നത്രെ ശ്രീശാന്ത് ഒത്തുകളിച്ചത്. ഓവറില്‍ 14 റണ്‍സ് വഴങ്ങണം എന്നായിരുന്നത്രെ ശ്രീയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഒരു റണ്‍സ് കുറച്ച് 13 റണ്‍സാണ് ശ്രീശാന്ത് വഴങ്ങിയത്. അത് മൂലം ശ്രീശാന്തിന് 30 ലക്ഷം രൂപ നഷ്ടം വന്നെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഗോസിപ്പ് കോളങ്ങളില്‍ പേര്

ഗോസിപ്പ് കോളങ്ങളില്‍ പേര്

ഇഷ്ടം പോലെ വിവാദങ്ങള്‍ ശ്രീശാന്തിന്റെ പേരില്‍ ഉണ്ടായിരുന്നു. നടിമാര്‍ക്കൊപ്പമുള്ള പ്രണയകഥകളിലും ശ്രീയുടെ പേര് കേട്ടു. ശ്രീശാന്ത് അറസ്റ്റിലായപ്പോള്‍ തന്റെ പേര് കൂടി അനാവശ്യമായി ചര്‍ച്ചയാകുന്നു എന്ന് പറഞ്ഞ് നടി റായി ലക്ഷ്മി രംഗത്ത് വന്നിരുന്നു.

 എവിടുന്നു വന്നു ഈ മറാത്തി നടി?

എവിടുന്നു വന്നു ഈ മറാത്തി നടി?

ഐ പി എല്‍ ഒത്തുകളിക്കേസുമായി ബന്ധപ്പെട്ട് ഒരു മറാത്തി നടിയും അറസ്റ്റിലായതായി ആദ്യകാലത്ത് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇവരെക്കുറിച്ച് വിവരമൊന്നും ഇല്ലാതായി.

 നേരിട്ട് ഒന്നും ചെയ്തില്ല?

നേരിട്ട് ഒന്നും ചെയ്തില്ല?

വാതുവെപ്പുകാരുമായി ശ്രീശാന്ത് നേരിട്ട് ബന്ധപ്പെട്ടതായി തെളിയിക്കാന്‍ ദില്ലി പോലീസിന് കഴിഞ്ഞിരുന്നില്ല. ബന്ധു കൂടിയായ ജിജു ജനാര്‍ദ്ദനന്‍ വഴിയായിരുന്നത്രെ ഒത്തുകളി. അഡ്വാന്‍സായി പത്ത് ലക്ഷം രൂപ ശ്രീ വാങ്ങിയെന്ന് പോലും ആരോപണം ഉണ്ടായി.

ദ്രാവിഡിനോട് വഴക്കിട്ടു?

ദ്രാവിഡിനോട് വഴക്കിട്ടു?

ഒത്തുകളി കേസില്‍ അറസ്റ്റിലാകുന്നതിന് മുമ്പേ തന്നെ ശ്രീശാന്തിനെ രാജസ്ഥാന്‍ ടീമില്‍ നിന്നും പുറത്താക്കിയിരുന്നു എന്നായിരുന്നു അന്നത്തെ വാര്‍ത്തകള്‍. ശ്രീശാന്ത് ദ്രാവിഡിനോട് കയര്‍ത്തു എന്നും പറഞ്ഞുകേട്ടു

 എല്ലാം തെറ്റായിരുന്നു

എല്ലാം തെറ്റായിരുന്നു

ശ്രീശാന്തിനെതിരെ അന്ന് പറഞ്ഞുകേട്ട ആരോപണങ്ങളും അഭ്യൂഹങ്ങളും എല്ലാം തെറ്റായിരുന്നു. കോടതി കുറ്റവിമുക്തനാക്കിയ ശ്രീശാന്ത് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍

Story first published: Monday, July 27, 2015, 12:46 [IST]
Other articles published on Jul 27, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X