വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പഴയ സച്ചിനോളം വരില്ല ഒരു കോലിയും, പറഞ്ഞത് പാക് മുന്‍ സൂപ്പര്‍ താരം, കാരണവുമുണ്ട്!!!

പഴയ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഇപ്പോഴത്തെ വിരാട് കോലിയേക്കാള്‍ കേമനെന്ന് മുന്‍ പാക് താരം മുഹമ്മദ് യൂസുഫ്

By Manu

കറാച്ചി: നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെയും ലോക ക്രിക്കറ്റിലെയും മിന്നുംതാരമായ വിരാട് കോലിയെ ഏവരും വാഴ്ത്തുമ്പോള്‍ ഇതിനെതിരേ ഒരാള്‍ രംഗത്ത്. പാകിസ്താന്റെ മുന്‍ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് യൂസുഫാണ് കോലി അത്ര വലിയ സംഭവമൊന്നുമല്ലെന്ന് പറഞ്ഞത്. ഇതിഹാസ ബാറ്റ്‌സ്മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെയത്ര മികവൊന്നും കോലിക്കില്ലെന്ന് യൂസുഫ് ചൂണ്ടിക്കാട്ടി. ചെറുപ്പകാലത്തെ സച്ചിന്‍ ഇപ്പോഴത്തെ കോലിയേക്കാള്‍ മിടുക്കനായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

kohli

കോലി മോശക്കാരനാണെന്ന് ഞാന്‍ പറയില്ല. അദ്ദേഹം അപാരമായ കഴിവുളള താരം തന്നെയാണ്. എന്നാല്‍ സച്ചിന്‍ തന്നെയാണ് കൂടുതല്‍ കേമന്‍. കാരണം, അത്തരമൊരു കാലഘട്ടത്തിലാണ് സച്ചിന്‍ ബാറ്റിങ് വിസ്മയം സൃഷ്ടിച്ചത്. ലോകത്തിലെ അതിശക്തമായ ടീമുകളും ഫാസ്റ്റ് ബൗളര്‍മാരും സ്പിന്നര്‍മാരുമുള്ള കാലത്തായിരുന്നു സച്ചിന്‍ മിന്നിയത്- യൂസുഫ് വിശദമാക്കി. 90കളിലെ കളിക്കാരുടെ മികവൊന്നും ഇപ്പോഴത്തെ താരങ്ങള്‍ക്കില്ല. 2011ഓടെ ഇത് അവസാനിച്ചു. 2011ലെ ലോകകപ്പിനു ശേഷം നിലവാരം കുത്തനെ ഇടിയുകയും ചെയ്തു. സച്ചിന്‍ ലോകോത്തര കളിക്കാരനാണ്. ശക്തമായ ടീമുകള്‍ക്കും ബൗളര്‍മാര്‍ക്കുമെതിരേ സച്ചിന്‍ നേടിയ സെഞ്ച്വറികളും റണ്‍സും മതി ഇതു മനസ്സിലാക്കാനെന്നും യൂസുഫ് ചൂണ്ടിക്കാട്ടി.

yousuf

സച്ചിനെതിരേ നിരവധി തവണ കളിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ബാറ്റിങ് അവിശ്വസനീയമായിരുന്നു. നിരവധി മല്‍സരങ്ങളില്‍ സച്ചിന്‍ ടീമിനെ വിജയിപ്പിച്ചിട്ടുണ്ട്. അന്നത്തേതുപോലെയുള്ള ബൗളര്‍മാരെ കോലിക്ക് ഇപ്പോള്‍ നേരിടേണ്ടിവന്നിട്ടില്ലെന്നും മുന്‍ പാക് താരം പറഞ്ഞു. 199കളില്‍ പാക് ക്രിക്കറ്റിലെ അവിഭാജ്യഘടകമായാണ് യൂസുഫ് വിലയിരുത്തപ്പെട്ടിരുന്നത്. 42കാരനായ യൂസുഫിന് ടെസ്റ്റില്‍ 52.29ഉം ഏകദിനത്തില്‍ 41.71ഉം ബാറ്റിങ് ശരാശരിയുണ്ട്.

Story first published: Wednesday, January 18, 2017, 13:36 [IST]
Other articles published on Jan 18, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X