വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അച്‌രേക്കറുടെ കാല്‍ തൊട്ട് സച്ചിന്‍, ഗുരുപൂര്‍ണിമ ചിത്രങ്ങള്‍ കാണൂ...

By Muralidharan

മുംബൈ: സച്ചിനെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറാക്കിയ കോച്ച് - രമാകാന്ത് അച്‌രേക്കര്‍. കുട്ടിക്കാലത്ത് തന്നെ സച്ചിനില്‍ ഒളിഞ്ഞിരുന്ന ബാറ്റിംഗ് പ്രതിഭ കണ്ടെത്തിയത് അച്‌രേക്കറാണ്. സച്ചിന്‍ മാത്രമല്ല വിനോദ് കാംബ്ലിയടക്കം ഒരുപാട് പ്രശസ്തര്‍ അച്‌രേക്കറുടെ ശിഷ്യന്മാരായിരുന്നു. എന്നാല്‍ അതില്‍ സച്ചിനോളം വളര്‍ന്നവര്‍ ആരുമില്ല എന്ന് തന്നെ പറയാം.

അച്‌രേക്കര്‍ സാറില്ലെങ്കില്‍ താനില്ല എന്ന് പറയാനുള്ള ആര്‍ജവം വളരെ പ്രശസ്തനായ ശേഷവും സച്ചിന്‍ കാണിച്ചിട്ടുണ്ട്. പ്രശസ്തിയുടെ പടവുകള്‍ കയറുമ്പോഴും താരമായപ്പോഴും സച്ചിന്‍ തന്റെ ആദ്യത്തെ കോച്ചിനെ മറന്നില്ല. ക്രിക്കറ്റില്‍ നിന്നും വിരമിച്ച സച്ചിന്‍ ഗുരുപൂര്‍ണിമ ദിനത്തില്‍ അച്‌രേക്കറെ കാണാനെത്തി.

ഗുരുവേ നമ

ഗുരുവേ നമ

എല്ലാവര്‍ക്കും ഗുരപപൂര്‍ണിമ ആശംസകള്‍. ഈ ശുഭദിനത്തില്‍ കോച്ച് അച്‌രേക്കര്‍ക്കൊപ്പം എന്ന് പറഞ്ഞാണ് സച്ചിന്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

ചിത്രം സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ്

ചിത്രം സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ്

ഫേസ്ബുക്കില്‍ അരമണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തില്‍പ്പരം പേരാണ് ഈ ചിത്രം ലൈക്ക് ചെയ്തത്. കമന്റുകളും ഷെയറുകളും വേറെ

സച്ചിന്‍ സച്ചിനാകുന്നത്

സച്ചിന്‍ സച്ചിനാകുന്നത്

ഈ ലാളിത്യം കൊണ്ട് കൂടിയാണ് സച്ചിന്‍ സച്ചിനാകുന്നത് എന്ന് പറഞ്ഞാണ് ആരാധകര്‍ ചിത്രത്തെ സ്വീകരിച്ചത്.

ഹാപ്പി ഗുരുപൂര്‍ണിമ

ഹാപ്പി ഗുരുപൂര്‍ണിമ

സച്ചിനും കോച്ച് അച്‌രേക്കറിനും ആരാധകര്‍ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഗുരുപൂര്‍ണിമ ആശംസകള്‍ നേരുന്നു.

Story first published: Friday, July 31, 2015, 16:30 [IST]
Other articles published on Jul 31, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X