വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

യുവരാജ് + റെയ്ന = റിഷഭ് പന്ത്.. രാഹുൽ ത്രിപാഠി ഒരു സേവാഗ്! സച്ചിന്റെ ഐപിഎൽ ഫേവറിറ്റ് യുവതാരങ്ങൾ!!

By Muralidharan

യുവരാജ് സിംഗിന്റെയും സുരേഷ് റെയ്നയുടെയും ഒരു മിക്സാണത്രെ റിഷഭ് പന്ത്. രാഹുൽ ത്രിപാഠി ഒരു കൊച്ച് സേവാഗും. - ആവേശകരമായ ഫൈനലോടെ ഐ പി എൽ പത്താം സീസണ് പരിസമാപ്തിയാകുമ്പോൾ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ ഇന്ത്യയിലെ യുവതാരങ്ങളെക്കുറിച്ച് പറയുന്നതാണിത്. പേരുകേട്ട താരങ്ങൾ പലരും പരാജയപ്പെട്ട ഐ പി എല്ലില്‍ സച്ചിൻറെ മനംകവർന്ന പുതുമുഖങ്ങളിൽ മലയാളിയായ ബേസിൽ തമ്പിയും ഉണ്ട്. വിശദമായി വായിക്കാം..

<strong>ധോണിയും വിരാട് കോലിയും അല്ല.. രോഹിത് ശർമയാണ് ഐപിഎൽ ചരിത്രത്തിലെ ബെസ്റ്റ് ക്യാപ്റ്റൻ, ഇതാ തെളിവുകൾ!!</strong>ധോണിയും വിരാട് കോലിയും അല്ല.. രോഹിത് ശർമയാണ് ഐപിഎൽ ചരിത്രത്തിലെ ബെസ്റ്റ് ക്യാപ്റ്റൻ, ഇതാ തെളിവുകൾ!!

<strong>യുവരാജിന് ഗ്ലാമർ ഷോട്ട് അവാർഡ്, ബെസ്റ്റ് ക്യാച്ചർ റെയ്ന.. വാർണർ, ഭുവി.. ഐപിഎൽ 10ലെ സ്പെഷൽ അവാർഡുകൾ!!</strong>യുവരാജിന് ഗ്ലാമർ ഷോട്ട് അവാർഡ്, ബെസ്റ്റ് ക്യാച്ചർ റെയ്ന.. വാർണർ, ഭുവി.. ഐപിഎൽ 10ലെ സ്പെഷൽ അവാർഡുകൾ!!

<strong>ബേസിൽ തമ്പി ഐപിഎൽ എമർജിങ് പ്ലെയർ.. പിന്നിലാക്കിയത് ഇവരെ.. പേരെടുത്ത് പ്രശംസിച്ച് സാക്ഷാൽ സച്ചിനും!!</strong>ബേസിൽ തമ്പി ഐപിഎൽ എമർജിങ് പ്ലെയർ.. പിന്നിലാക്കിയത് ഇവരെ.. പേരെടുത്ത് പ്രശംസിച്ച് സാക്ഷാൽ സച്ചിനും!!

റിഷഭ് പന്ത്

റിഷഭ് പന്ത്

ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ ഏറ്റവും വിനാശകാരിയായ ബാറ്റ്സ്മാന്മാരിൽ ഒരാളായ യുവരാജ് സിംഗുമായിട്ടാണ് സച്ചിൻ റിഷഭ് പന്തിനെ താരതമ്യം ചെയ്യുന്നത്. കഴിഞ്ഞില്ല, യുവരാജിന്റെ പൊട്ടിത്തെറിക്കൊപ്പം സുരേഷ് റെയ്ന എന്ന മിസ്റ്റർ റിലയബ്ൾ ബാറ്റ്സ്മാനും കൂടി ചേർന്നതാണ് റിഷഭ് പന്ത് എന്ന് സച്ചിൻ പറയുന്നു. സമീപകാല ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും സ്വാധീനം ചെലുത്തിയ രണ്ട് കളിക്കാരാണ് യുവിയും റെയ്നയും.

ആരാധകനായിപ്പോയോ

ആരാധകനായിപ്പോയോ

ഐ പി എല്ലിലെ ഒറ്റ സീസൺ കൊണ്ട് സച്ചിൻ റിഷഭ് പന്തിന്റെ ആരാധകൻ ആയിപ്പോയോ. നേരത്തെ സച്ചിൻ പന്തിനെക്കുറിച്ച് പറഞ്ഞത് ഐ പി എല്ലിൽ താൻ കണ്ട ഏറ്റവും മികച്ച ഇന്നിംഗ്സിന് ഉടമ എന്നാണ്. ഗുജറാത്തിനെതിരെ പന്ത് കളിച്ച 43 ബോൾ 97 റൺസ് ഇന്നിംഗ്സാണ് സച്ചിനെ ഹഠാദാകർഷിച്ചത്. ഈ കളിയിൽ ഡെൽഹി ജയിക്കുകയും പന്ത് മാൻ ഓഫ് ദ മാച്ചാകുകയും ചെയ്തു.

സച്ചിനെപ്പോലെ തന്നെ

സച്ചിനെപ്പോലെ തന്നെ

1999 ലോകകപ്പിൽ അച്ഛൻറെ മരണത്തിന് തൊട്ടുപിന്നാലെ ടീമിൽ തിരിച്ചെത്തി സെഞ്ചുറിയടിച്ച് ഇന്ത്യയെ ജയിപ്പിച്ച ചരിത്രമുണ്ട് സച്ചിൻ തെണ്ടുൽക്കർക്ക്. സമാനമായ ഒരു ഇന്നിംഗ്സാണ് റിഷഭ് പന്തും കളിച്ചത്. ഇത് സച്ചിൻ എടുത്തുപറഞ്ഞു. പന്തിന്റെ കുടുംബം നൽകുന്ന സപ്പോർട്ടിനും കൂടിയാണ് സച്ചിന്റെ കയ്യടി. ഈ ഐ പി എല്ലിനിടെയാണ് റിഷഭ് പന്തിന്റെയും മനോജ് തിവാരിയുടെയും അച്ഛൻമാർ മരിച്ചത്.

രാഹുൽ ത്രിപാഠി

രാഹുൽ ത്രിപാഠി

സേവാഗിനെപ്പോലെ എന്നാണ് സച്ചിൻ രാഹുൽ ത്രിപാഠിയെക്കുറിച്ച് പറഞ്ഞത്. വളരെ പരിമിതമായ ഫുട് വർക്ക്. എന്നാലോ കണ്ണഞ്ചിപ്പിക്കുന്ന ടൈമിങ് - ഇതാണ് സേവാഗിന്റെ കളി. ഐ പി എൽ പത്താം സീസണിലെ സെന്‌‍സേഷനായ രാഹുൽ ത്രിപാഠി എന്ന പുനെ താരവും മറിച്ചല്ല. ഒരൊറ്റ സീസൺ കൊണ്ട് ത്രിപാഠിയെക്കണ്ട് സച്ചിൻ സേവാഗ് എന്ന് പറയണമെങ്കിൽ ഈ യുവതാരം ചില്ലറക്കാരനല്ല എന്നത് മൂന്നരത്തരം.

ശ്രേയസ് അയ്യരെക്കുറിച്ച്

ശ്രേയസ് അയ്യരെക്കുറിച്ച്

ഗുജറാത്ത് ലയൺസിനെതിരെ തന്നെ മറ്റൊരു മാസ്മരിക പ്രകടനം പുറത്തെടുത്ത ശ്രേയസ് അയ്യരെയും സച്ചിൻ പ്രശംസിച്ചിരുന്നു. ടീം തോൽക്കുമെന്ന ഘട്ടത്തിൽ അയ്യർ അടിച്ചെടുത്തത് 96 റൺസ്. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെയാണ് സച്ചിൻ അയ്യരുടെ പ്രകടനത്തെ അതിമനോഹരം എന്ന് പുകഴ്ത്തിയത്.

ഇവരുമുണ്ട് സച്ചിൻറെ പട്ടികയിൽ

ഇവരുമുണ്ട് സച്ചിൻറെ പട്ടികയിൽ

ഗുജറാത്ത് ലയൺസിൻ‌റെ മലയാളി ഫാസ്റ്റ് ബൗളർ ബേസിൽ തമ്പി, സൺറൈസേഴ്സ് ഹൈദരാബാദിന്റെ മുഹമ്മദ് സിറാജ് എന്നിവരുടെ പേരും സച്ചിൻ എടുത്തുപറഞ്ഞു. ഇതിൽ ബേസിൽ തമ്പി എമർജിങ് താരത്തിനുള്ള പുരസ്കാരവും നേടിയിരുന്നു. മുംബൈ ഇന്ത്യൻസ് താരങ്ങളായ നിതീഷ് റാണ, ജസ്പ്രീത് ഭുമ്ര എന്നിവരെയും സച്ചിൻ പ്രശംസിച്ചു.

Story first published: Tuesday, May 23, 2017, 9:58 [IST]
Other articles published on May 23, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X