വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയ്ക്കുവേണ്ടി പിച്ചില്‍ തിരിമറിനടത്തിയെന്ന് പാക് താരം

By Gokul

പെര്‍ത്ത്: ലോകകപ്പ് ക്രിക്കറ്റില്‍ ഏറ്റവും മോശം പ്രകടനം നടത്തുന്ന ടീമുകളിലൊന്നായ പാക്കിസ്ഥാനെ ന്യായീകരിച്ച് മുന്‍ ക്രിക്കറ്റ് താരം രംഗത്ത്. ഇന്ത്യയ്ക്കുവേണ്ടി പിച്ചില്‍ തിരിമറി നടത്തിയെന്നും എന്നാല്‍ പാക്കിസ്ഥാന് മോശം പിച്ചുകളൊണ് ഒരുക്കിയതെന്നും ആരോപിച്ച് മുന്‍ പാക് പേസ് ബൗളര്‍ സര്‍ഫറാസ് നവാസാണ് രംഗത്തെത്തിയത്.

ഇന്ത്യ ലോകകപ്പിന് മുന്‍പ് ഓസ്‌ട്രേലിയയില്‍ ഏകദിന മത്സരം കളിച്ചിരുന്നു. എന്നാല്‍ പേസും ബൗണ്‍സും ഉള്ള പിച്ചുകളില്‍ ഇന്ത്യ പരാജയപ്പെട്ടു. അതേസമയം, ലോകകപ്പ് ആയപ്പോഴേക്കും ഇന്ത്യ മികച്ച പ്രകടനമാണ് നടത്തുന്നത്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് അനുകൂലമായ പിച്ചൊരുക്കിയതുമൂലമാണ് ഇതെന്ന് സര്‍ഫറാസ് ആരോപിക്കുന്നു.

sarfraz-nawaz

പാക്കിസ്ഥാന് പേസും ബൗണ്‍സും ഉള്ള പിച്ചുകളില്‍ കളിച്ചുള്ള പരിചയം കുറവാണ്. അതുകൊണ്ടുതന്നെ പാക്കിസ്ഥാന്‍ പിച്ചിന്റെ കാര്യത്തില്‍ പ്രതിഷേധിക്കണമെന്ന് സര്‍ഫറാസ് ആവശ്യപ്പെട്ടു. 55 ടെസ്റ്റുകളും 45 ഏകദിനങ്ങളും പാക്കിസ്ഥാനുവേണ്ടി കളിച്ചിട്ടുള്ള താരമാണ് സര്‍ഫറാസ് നവാസ്.

ലോകകപ്പില്‍ മൂന്നു കളികളില്‍ പാക്കിസ്ഥാന് ഒരു കളി മാത്രമാണ് ജയിക്കാനായത്. അതും ദുര്‍ബലരായ എതിരാളികളായ സിംബാബ്‌വേയോട് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. പാക്കിസ്ഥാന്‍ പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ ക്വാര്‍ട്ടറിനു മുന്‍പുതന്നെ ടൂര്‍ണമെന്റില്‍ നിന്നും പുറത്താകുമെന്നാണ് കളി വിദഗ്ധരുടെ വിലയിരുത്തല്‍. നേരത്തെ പുറത്താകുകയാണെങ്കില്‍ ടീം, പാക് ആരാധകരുടെ കടുത്ത പ്രതിഷേധം നേരിടേണ്ടിവരുമെന്നുറപ്പാണ്.

Story first published: Tuesday, March 3, 2015, 8:17 [IST]
Other articles published on Mar 3, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X