അഫ്ഗാന്റെ ധോണി കുടുങ്ങി!! അടുത്ത സൂപ്പര്‍ താരത്തിന് ഐസിസിയുടെ വിലക്ക്... കാരണം

  • Updated:
Subscribe to Oneindia Malayalam

കാബൂള്‍: അഫ്ഗാനിസ്താന്‍ ലോക ക്രിക്കറ്റിലെ കുഞ്ഞന്‍മാരാണെങ്കിലും അവരുടെ ഒരു താരം മാസ്മരിക ബാറ്റിങിലൂടെ ഇതിനകം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ മഹേന്ദ്ര സിങ് ധോണിയുടെ ശൈലിയില്‍ തകര്‍ത്തുകളിക്കുന്നതു മൂലം അഫ്ഗാന്‍ ധോണിയെന്ന് അറിയപ്പെട്ട മുഹമ്മദ് ഷഹ്‌സാദിന് ഐസിസി വിലക്കേര്‍പ്പെടുത്തി. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഐസിസി നടപടി.

ഏപ്രില്‍ 26 മുതല്‍ വിലക്ക്

മൂന്നു മാസങ്ങള്‍ക്കു മുമ്പ് ദുബായില്‍ വച്ചു ന ടത്തിയ ഉത്തേജക മരുന്ന് പരിശോധനാഫലമാണ് പുറത്തു വന്നിരിക്കുന്നത്. ഇതിലാണ് ഷഹ്‌സാദ് നിരോധിത മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞത്. ഏപ്രില്‍ 26 മുതലാണ് ഷഹ്‌സാദിനെ ഐസിസി ക്രിക്കറ്റില്‍ നിന്നു വിലക്കിയത്.

ഹെലികോപ്റ്റര്‍ ഷോട്ട്

ധോണിയുടെ മാസ്റ്റര്‍പീസായ ഹെലികോപ്റ്റര്‍ ഷോട്ട് അതേ പോലെ തന്നെ കളിക്കാന്‍ ശേഷിയുള്ള ലോകത്തിലെ ഏക ക്രിക്കറ്റര്‍ കൂടിയായിരുന്നു ഷഹ്‌സാദ്. താരത്തിനെതിരായ ഐസിസി നടപടി അഫ്ഗാന്‍ ടീമിനു കനത്ത തിരിച്ചടിയാവും.

 മികച്ച ബാറ്റ്സ്മാന്‍

2009ല്‍ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ച ഷഹ്‌സാദ് 58 ഏകദിനങ്ങളിലും ട്വന്റി 20 മല്‍സരങ്ങളിലും കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ 33.94 ശരാശരിയില്‍ നാലു സെഞ്ച്വറികളും ഒമ്പത് ഫിഫ്റ്റികളുമാണ് താരം നേടിയത്. ട്വന്റി 20യില്‍ 32.34 ശരാശരിയില്‍ 12 അര്‍ധസെഞ്ച്വറികളുള്‍പ്പെടെ 1779 റണ്‍സും ഷഹ്‌സാദ് അടിച്ചെടുത്തു. 12 ഫിഫ്റ്റികളും ഒരു സെഞ്ച്വറിയും ഇതിലുള്‍പ്പെടുന്നു.

കോലിയുടെ റെക്കോര്‍ഡ് തകര്‍ത്തു

ഒരു ഐസിസി ടൂര്‍ണമെന്റില്‍ ഏറ്റവുമധികം അര്‍ധസെഞ്ച്വറികള്‍ നേടുന്ന ആദ്യതാരമായി ഷഹ്‌സാദ് മാറിയിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ വിരാട് കോലിയുടെ റെക്കോര്‍ഡാണ് ഷഹ്‌സാദ് മറികടന്നത്.കഴിഞ്ഞ വര്‍ഷത്തെ ട്വന്റി 20 ലോകകപ്പില്‍ കോലി മൂന്നു ഫിഫറ്റികള്‍ നേടിയതായിരുന്നു മുമ്പത്തെ റെക്കോര്‍ഡ്.

മറ്റൊരു റെക്കോര്‍ഡ്

മറ്റൊരു റെക്കോര്‍ഡ് കൂടി ഷഹ്‌സാദിന്റെ പേരിലുണ്ട്. ഒരേ ദിവസം രണ്ടു ഫിഫ്റ്റികള്‍ നേടുന്ന ആദ്യ ക്രിക്കറ്റ് താരം കൂടിയാണ് അദ്ദേഹം. ഈ വര്‍ഷം നടന്ന ഡിസേര്‍ട്ട് ട്വന്റി 20 ചാലഞ്ച് ടൂര്‍ണമെന്റിലാണ് ഷഹ്‌സാദ് ഒരേ ദിവസം രണ്ടു ഫിഫ്റ്റികള്‍ നേടി ചരിത്രം കുറിച്ചത്. ഒന്നു സെമി ഫൈനലിലാണെങ്കില്‍ മറ്റൊന്നു ഫൈനലിലായിരുന്നു.

English summary
icc suspends afgan cricketer mohammed shahzad
Please Wait while comments are loading...