വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പര്‍പ്പിള്‍ ക്യാപ്പ് തിരിച്ചുകൊടുക്കില്ലെന്ന് ഭുവി... കാണാം ഐപിഎല്ലിലെ വിക്കറ്റ് ടേക്കര്‍മാരെ!!

By Muralidharan

ബാറ്റ്‌സ്മാന്‍മാരുടെ കളി എന്ന് പേരിട്ട് നൂറ്റമ്പതും ഇരുന്നൂറും ഒക്കെ അടിച്ചുകൂട്ടുന്നവര്‍ക്ക് കിട്ടിയ നല്ലൊരു പ്രഹരമായിരുന്നു കഴിഞ്ഞ രണ്ട് ദിവസങ്ങളായി നടന്ന കളികള്‍. ഡല്‍ഹിക്കെതിരെ 142 റണ്‍സ് പ്രതിരോധിച്ച് മുംബൈയും ബാഗ്ലൂരിനെതിരെ 131 റണ്‍സ് പ്രതിരോധിച്ച് കൊല്‍ക്കത്തയും കയ്യടി നേടി. ഈ ഐ പി എല്ലിലും ബൗളര്‍മാര്‍ക്ക് ചിലതൊക്കെ ചെയ്യാനുണ്ട് എന്ന് സാരം. കാണാം ഐ പി എല്ലിലെ കഴിഞ്ഞ ഒമ്പത് സീസണുകളിലെ വിക്കറ്റ് ടേക്കര്‍മാരെ.

ഭുവനേശ്വര്‍ കുമാര്‍

ഭുവനേശ്വര്‍ കുമാര്‍

2016 സീസണില്‍ 17 കളിയില്‍ 23 വിക്കറ്റുമായി ഭുവനേശ്വര്‍ കുമാറാണ് പര്‍പ്പിള്‍ ക്യാപിന് ഉടമയായത്. ഇത്തവണയും ഭുവി തന്നെയാണ് ബൗളര്‍മാരില്‍ മുമ്പന്‍.

ബ്രാവോ

ബ്രാവോ

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി കളിച്ച ഡ്വെയ്ന്‍ ബ്രാവോയാണ് 2015ലെ പര്‍പ്പിള്‍ ക്യാപ്പുടമ. 17 കളി 26 വിക്കറ്റ്.

മോഹിത് ശര്‍മ

മോഹിത് ശര്‍മ

2014ലും ചെന്നൈയില്‍ നിന്നുള്ള ബൗളറാണ് പര്‍പ്പിള്‍ ക്യാപ്പ് നേടിയത്. 16 കളിയില്‍ 23 വിക്കറ്റുമായി മോഹിത് ശര്‍മ

ബ്രാവോ വീണ്ടും

ബ്രാവോ വീണ്ടും

2013ലും സ്ഥിതിഗതികള്‍ ഇത് തന്നെ. സി എസ് കെയുടെ ഡ്വെയ്ന്‍ ബ്രാവോ 18 കളിയില്‍ 32 വിക്കറ്റ് വീഴ്ത്തി റെക്കോര്‍ഡിട്ടു.

മോണി മോര്‍ക്കല്‍

മോണി മോര്‍ക്കല്‍

2012ല്‍ ഡെല്‍ഹിയുടെ മോണി മോര്‍ക്കലായിരുന്നു പര്‍പ്പിള്‍ ക്യാപ് ഉടമ. 16 കളിയില്‍ 25 വിക്കറ്റ്.

മലിംഗ

മലിംഗ

മുംബൈ ഫാസ്റ്റ് ബൗളര്‍ ലസിത് മലിംഗ 16 കളിയില്‍ 28 വിക്കറ്റുമായി 2011ല്‍ പര്‍പ്പിള്‍ ക്യാപ്പുടമയായി.

പ്രഗ്യാന്‍ ഓജ

പ്രഗ്യാന്‍ ഓജ

ഡെക്കാണിന് വേണ്ടി കളിച്ച പ്രഗ്യാന്‍ ഓജയായിരുന്നു 2010ലെ ടോപ് വിക്കറ്റ് ടേക്കര്‍. 16 കളിയില്‍ 21 വിക്കറ്റ്.

 ആര്‍ പി സിംഗ്

ആര്‍ പി സിംഗ്

2009ലെ പര്‍പ്പിള്‍ ക്യാപ്പുടമയായ ആര്‍ പി സിംഗാണ് ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍. 16 കൡയില്‍ സിംഗ് 23 വിക്കറ്റെടുത്തു.

സൊഹൈല്‍ തന്‍വീര്‍

സൊഹൈല്‍ തന്‍വീര്‍

പാകിസ്താനി ഫാസ്റ്റ് ബൗളറായ സൊഹൈല്‍ തന്‍വീറായിരുന്നു ഐ പി എല്‍ ഒന്നാം സീസണിലെ പര്‍പ്പിള്‍ ക്യാപ്പിന് ഉടമ. 11 കളിയില്‍ 22 വിക്കറ്റ്.

Story first published: Monday, April 24, 2017, 13:47 [IST]
Other articles published on Apr 24, 2017
Read in English: Purple Cap winners in IPL
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X