സംസ്ഥാന സര്‍ക്കാരും കൈവിടുന്നു; ശ്രീശാന്തിന് വിനയായത് ബിജെപി സ്‌നേഹവും സിനിമയും

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: ഒത്തുകളിയെ തുടര്‍ന്ന് ബിസിസിഐയുടെ ആജീവനാന്ത വിലക്ക് നേരിട്ട മുന്‍ ഇന്ത്യന്‍താരം ശ്രശാന്തിന്റെ തിരിച്ചുവരവ് മങ്ങുന്നു. ബിസിസിഐയുടെ നിലപാടാണ് ശ്രീശാന്തിന് തിരിച്ചടിയാകുന്നത്. ശ്രീശാന്തിന്റെ വിലക്ക് കേരള ഹൈക്കോടതി നീക്കിയെങ്കിലും ബിസിസിഐ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുകയാണ്. നിയമ വിദഗ്ധരുടെ നിര്‍ദ്ദേശപ്രകാരമാണ് അപ്പീല്‍ നല്‍കുന്നത്.

ബിസിസിഐയുടെ നീക്കം ശ്രീശാന്തിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. ബിസിസിഐ ദൈവത്തിന് മുകളിലല്ലെന്നും താന്‍ കളിക്കളത്തിലേക്ക് തിരിച്ചുവരുമെന്നുമാണ് ശ്രീശാന്തിന്റെ പ്രതികരണം. രാഷ്ട്രീയക്കാരനെന്നു മുദ്രകുത്തി തന്നെ മാറ്റിനിര്‍ത്തരുതെന്നും ശ്രീശാന്ത് പറഞ്ഞു. വിലക്കു നീങ്ങിയിട്ടും സംസ്ഥാന സര്‍ക്കാര്‍ ബന്ധപ്പെടാത്തതാണ് ശ്രീശാന്തിന്റെ അഭിപ്രായപ്രകടനത്തിന് കാരണം.

sreesanth

തന്നെ ക്രിക്കറ്ററായി മാത്രം കാണണം. സംസ്ഥാന സര്‍ക്കാരില്‍നിന്ന് ആരും വിലക്കു നീങ്ങിയിട്ടും ഇതുവരെ ബന്ധപ്പെട്ടില്ല. ബിജെപിക്കാരനായതു കൊണ്ടാകാം ഇതെന്നും ശ്രീശാന്ത് പറഞ്ഞു. വിലക്ക് നേരിടുന്ന അവസരത്തില്‍ ശ്രീശാന്ത് ബിജെപിക്കുവേണ്ടി മത്സരിച്ചിരുന്നു. സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നും ശ്രീശാന്ത് പറഞ്ഞിരുന്നു.

കൂടാതെ സിനിമയില്‍ സജീവമായതും ശ്രീശാന്തിനെ ക്രിക്കറ്റ് പ്രേമികള്‍ കൈയ്യൊഴിയാന്‍ കാരണമായി. ക്രിക്കറ്റില്‍ നിന്നും വിട്ടുപോവുകയാണെന്ന സൂചന ശ്രീശാന്ത് തന്നെ നല്‍കിയതാണ് ഒടുവില്‍ താരത്തിന് വിനയാകുന്നത്. ശ്രീശാന്ത് മറ്റു വഴികള്‍ തേടുകയാണെന്ന തോന്നല്‍ ബിസിസിഐയെയും നടപടിക്ക് പ്രേരിപ്പിക്കുകയാണ്.

BCCI to appeal Sreesanth verdict
English summary
cricket return; sreesanth against kerala govt
Please Wait while comments are loading...