എല്ലാവരെയും വെല്ലുവിളിച്ച് ശ്രീശാന്ത്;ഇനി കാത്തിരിക്കാനില്ല,4 വര്‍ഷത്തിന് ശേഷം കളിക്കാനിറങ്ങുന്നു...

നാല് വര്‍ഷത്തിന് ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നതില്‍ സന്തോഷമുണ്ടെന്ന് ശ്രീശാന്ത് പറഞ്ഞു.

  • Published:
  • By: Afeef
Subscribe to Oneindia Malayalam
കൊച്ചി: കളിക്കളത്തിലേക്ക് തിരിച്ചുവരവിന് ആഗ്രഹിച്ചിരുന്ന ശ്രീശാന്ത് ഒടുവില്‍ ബിസിസിഐ അനുമതിയില്ലാതെ കളിക്കാന്‍ തീരുമാനിച്ചു. നാല് വര്‍ഷത്തിന് ശേഷമാണ് ശ്രീശാന്ത് വീണ്ടും കളിക്കാനിറങ്ങുന്നത്. ജില്ലാ ഫസ്റ്റ് ഡിവിഷന്‍ ലീഗ് മത്സരത്തില്‍ എറണാകുളം ക്രിക്കറ്റ് ക്ലബിനായാണ് ശ്രീശാന്ത് കളിക്കാനിറങ്ങുന്നത്. ഫെബ്രുവരി 19 ഞായറാഴ്ചയാണ് മത്സരം.

നാല് വര്‍ഷത്തിന് ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നതില്‍ സന്തോഷമുണ്ടെന്നും, കളിക്കുന്ന ദിവസത്തിനായി അക്ഷമയോടെ കാത്തിരിക്കുകയാണെന്നും ശ്രീശാന്ത് പറഞ്ഞു. ഇത്രയും കാലം ബിസിസിഐയുടെ അനുമതിക്കായി കാത്തിരുന്നു കളിക്കാതിരുന്നത് വിഢിത്തമായിരുന്നെന്നും ശ്രീശാന്ത് വ്യക്തമാക്കി. ആജീവനാന്ത വിലക്കുമായി ബന്ധപ്പെട്ട് ബിസിസിഐയില്‍ നിന്ന് ഇതുവരെ ഒരു അറിയിപ്പും ലഭിച്ചിട്ടില്ല, തീഹാര്‍ ജയിലിലായിരുന്ന സമയത്ത് സസ്‌പെന്‍ഷന്‍ കത്ത് മാത്രമാണ് ലഭിച്ചത്. എന്നാല്‍ സസ്‌പെന്‍ഷന്‍ കത്തിന് 90 ദിവസത്തെ കാലാവധി മാത്രമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിന്തുണയുമായി ക്ലബ്...

തന്റെ തിരിച്ചുവരവിന് എറണാകുളം ക്രിക്കറ്റ് ക്ലബിന്റെ എല്ലാവിധ പിന്തുണയുമുണ്ട്. താന്‍ കളിക്കുന്നത് കാണാനായി അവരും കാത്തിരിക്കുകയാണെന്നും ശ്രീശാന്ത് പറഞ്ഞു. തന്നെ കളിപ്പിക്കുകയാണെങ്കില്‍ ക്ലബിനെ വിലക്കാനുള്ള അവകാശം ബിസിസിഐക്കില്ല. വിലക്ക് ഔദ്യോഗികമായി അറിയിക്കാത്തതിനാല്‍ ന്യായം തന്റെ കൂടെയാണെന്നും ശ്രീശാന്ത് വ്യക്തമാക്കി.

കോടതിയില്‍...

ബിസിസിഐയുമായുള്ള പ്രശ്‌നത്തില്‍ പരിഹാരം കാണാനായി അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചിട്ടുണ്ട്. ഇത്രയും കാലം മിണ്ടാതിരുന്നതിന് ബിസിസിഐയ്‌ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുകയാണ് വേണ്ടിയിരുന്നതെന്നും, തോല്‍ക്കുകയാണെങ്കില്‍ പോരാടിയതിന് ശേഷമേ അടിയറവ് പറയുകയുള്ളുവെന്നും ശ്രീശാന്ത് പറഞ്ഞു.

സ്‌കോട്ടിഷ് ലീഗില്‍ കളിക്കാമെന്ന് പ്രതീക്ഷ...

ഫെബ്രുവരി 19ന് എല്ലാം വിചാരിച്ച പോലെ നടക്കുകയാണെങ്കില്‍ അടുത്ത ദിവസം തന്നെ സ്‌കോട്ടിഷ് ലീഗില്‍ കളിക്കാനായി പോകുമെന്നും ശ്രീശാന്ത് പറഞ്ഞു. സ്‌കോട്ടിഷ് ക്രിക്കറ്റ് ലീഗില്‍ ഗ്ലെന്‍ റോത്തന്‍സിന് വേണ്ടിയാകും ശ്രീശാന്ത് കളിക്കാനിറങ്ങുക. ക്രിക്കറ്റ് കരിയറില്‍ ഇനി നാലോ അഞ്ചോ വര്‍ഷം മാത്രമേ ബാക്കിയുള്ളു, അത് പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തണമെന്നും ശ്രീശാന്ത് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

വിലക്കിയാല്‍...

ശ്രീശാന്തിനെ കളിപ്പിച്ചാല്‍ എറണാകുളം ക്രിക്കറ്റ് ക്ലബിനെ വിലക്കുമെന്ന് ബിസിസിഐയിലെ ഒരു സീനിയര്‍ അംഗം പ്രസ്താവനയിറക്കിയിരുന്നു. എന്നാല്‍ അങ്ങനെ വിലക്കുകയാണെങ്കില്‍ അതിനെ നിയമപരമായി നേരിടുമെന്നും ശ്രീശാന്ത് പ്രതികരിച്ചു.

English summary
Sreesanth Decided to play for eranakulam cricket club in division league cricket.
Please Wait while comments are loading...