വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമില്‍ പ്രശ്‌നങ്ങളില്ല; മുന്‍ പരാമര്‍ശം പിന്‍വലിച്ച് കോച്ച്

By Anwar Sadath

കൊളംബൊ: ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമില്‍ പ്രശ്‌നങ്ങളുണ്ടെന്ന് സൂചിപ്പിച്ച കോച്ച് നിക് പോത്താസ് തന്റെ മുന്‍ പരാമര്‍ശം തിരുത്തി രംഗത്തെത്തി. വ്യാഴാഴ്ച ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിന് മുന്‍പാണ് നിക് ടീമിന് അനുകൂല നിലപാട് വ്യക്തമാക്കിയത്. തന്റെ മുന്‍ പരാമര്‍ശം മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഒമ്പത് വിക്കറ്റിന്റെ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയശേഷമാണ് നിക് ടീമിനെതിരെ രംഗത്തെത്തിയത്. ടീമില്‍ പപരിശീലകരുടെ എണ്ണം കൂടുതലാണെന്ന തരത്തിലായിരുന്നു നിക്കിന്റെ പരാമര്‍ശം. ഇത് വിവാദമായതോടെയ ശ്രീലങ്കന്‍ ടീം മാനേജ്‌മെന്റാണ് കോച്ചിനോട് നിലപാട് തിരുത്തണമെന്ന് വ്യക്തമാക്കിയത്.

srilanka

ടീമില്‍ പലരും കളിക്കാരുമായി ബന്ധപ്പെടുന്നതിനാല്‍ കളിക്കാര്‍ക്ക് വേണ്ടത്ര ഏകാഗ്രത ലഭിക്കുന്നില്ലെന്നാണ് നിക് സൂചിപ്പിച്ചത്. മുന്‍താരം സനത് ജയസൂര്യ, അസങ്ക ഗുരുസിന്‍ഹ തുടങ്ങിയവര്‍ ടീം അംഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. പലരില്‍ നിന്നും പലതരത്തിലുള്ള ഉപദേശം സ്വീകരിക്കുന്നത് ടീമിന് ഗുണകരമല്ലെന്ന് നിക് സൂചിപ്പിച്ചതാണ് വിവാദത്തിനിടയാക്കിയത്.

ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര 3-0 എന്ന നിലയില്‍ ദയനീയമായി തോറ്റശേഷം ആദ്യ ഏകദിനത്തിലും തോല്‍വി വഴങ്ങിയത് ആരാധകരെ പ്രകോപിതരാക്കിയിരുന്നു. തോറ്റ കളിക്കരുടെ വാഹനം തടയുകയും കൂവിവിളിക്കുകയും ചെയ്ത് അവര്‍ പ്രതിഷേധിക്കുകയും ചെയ്തു. രണ്ടാം ഏകദിനത്തിനിറങ്ങുമ്പോള്‍ ശ്രീലങ്കന്‍ ടീം ആരാധകരില്‍ നിന്നും ടീം മാനേജ്‌മെന്റില്‍ നിന്നും കടുത്ത സമ്മര്‍ദ്ദമാണ് നേരിടുന്നത്.

Story first published: Thursday, August 24, 2017, 7:38 [IST]
Other articles published on Aug 24, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X