വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പരമ്പര ബഹിഷ്‌കരിച്ച് പ്രമുഖ ഓസ്‌ട്രേലിയന്‍ താരങ്ങള്‍; ഓസീസ് ക്രിക്കറ്റില്‍ പൊട്ടിത്തെറി

പരമ്പര ബഹിഷ്‌കരിച്ച് പ്രമുഖ ഓസ്‌ട്രേലിയന്‍ താരങ്ങള്‍

By Anwar Sadath

സിഡ്‌നി: ലോകത്തെ മുന്‍നിര ക്രിക്കറ്റ് ടീമായ ഓസ്‌ട്രേലിയ പ്രതിഫലക്കാര്യത്തില്‍ ബോര്‍ഡുമായി തെറ്റി തകര്‍ച്ചയിലേക്ക്. നാളുകളായി കളിക്കാരും ബോര്‍ഡും തമ്മില്‍ തുടരുന്ന ശീതസമരം കളിക്കാര്‍ പരമ്പര ബഹിഷ്‌കരിക്കുന്നതില്‍ എത്തിനില്‍ക്കുകയാണ്. വെസ്റ്റിന്റീസ് ടീമിന് സംഭവിച്ച തകര്‍ച്ചയ്ക്ക് സമാനമാണ് ഇപ്പോള്‍ ഓസീസ് ക്രിക്കറ്റിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ബംഗ്ലാദേശില്‍ പര്യടനത്തിനൊരുങ്ങുന്ന ഓസ്‌ട്രേലിയന്‍ ടീമില്‍ നിന്നും ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ഉള്‍പ്പെടെയുള്ളവര്‍ മാറി നില്‍ക്കുകയാണ്. സ്മിത്തിനൊപ്പം വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും പരമ്പരയ്ക്കില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയെ അറിയിച്ചു. കളിക്കാരുമായുള്ള പ്രതിഫല കരാറില്‍ അന്തിമ തീരുമാനമെടുക്കാന്‍ വൈകുന്നതാണ് കാരണം.

austreliacricket

ഇതിനകംതന്നെ കളിക്കാരുടെ സംഘടനയും ക്രിക്കറ്റ് ഓസ്‌ട്രേലിയയും തമ്മില്‍ പലവിധ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലം കണ്ടിട്ടില്ല. ഐപിഎല്‍ ഉള്‍പ്പെടെയുള്ള കളികളില്‍ നിന്നും മാറിനില്‍ക്കണമെന്നും പ്രതിഫലത്തില്‍ വര്‍ധന വരുത്താമെന്നും നേരത്തെ നിര്‍ദ്ദേശം ഉയര്‍ന്നിട്ടുണ്ടെങ്കിലും അവ കളിക്കാര്‍ അംഗീകരിച്ചിട്ടില്ല.

്പ്രതിഫലത്തില്‍ കാര്യമായ വര്‍ധന വേണമെന്നാണ് കളിക്കാരുടെ പ്രധാന ആവശ്യം. ഇത് അംഗീകരിക്കാതെ ഒരു പരിഹാരവും ഇല്ലെന്നും അവര്‍ കടുംപിടുത്തത്തിലാണ്. റവന്യൂ ഷെയര്‍ ചെയ്യുന്ന തരത്തില്‍ പ്രതിഫലം വേണമെന്നാണ് കളിക്കാരുടെ ആവശ്യം. പ്രശ്‌നങ്ങള്‍ രമ്യമായി അവസാനിച്ചില്ലെങ്കില്‍ കൂടുതല്‍ താരങ്ങള്‍ ഓസീസ് നിരയില്‍ നിന്നും പിന്മാറും. ഇപ്പോഴുണ്ടായിരിക്കുന്ന പ്രതിസന്ധി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന് വലിയ പ്രത്യാഘാതമുണ്ടാക്കും.

Story first published: Tuesday, July 25, 2017, 8:31 [IST]
Other articles published on Jul 25, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X