വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വാര്‍ണര്‍ നയിക്കും, ധോണിയും നെഹ്‌റയും ഇന്‍: ഇതാ ഐപിഎല്‍ 9ന്റെ ഡ്രീം ടീം!

By Muralidharan

ഒന്നര മാസത്തെ ക്രിക്കറ്റ് ആരവങ്ങള്‍ തീര്‍ന്നു. ഐ പി എല്ലിന് അവസാനമായി. ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ സൂപ്പര്‍ സ്റ്റാറുകളെ തോല്‍പിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ടീം വര്‍ക്ക് കിരീടം ചൂടി. വിരാട് കോലി, ഡേവിഡ് വാര്‍ണര്‍, ഭുവനേശ്വര്‍ കുമാര്‍, ആശിഷ് നെഹ്‌റ തുടങ്ങിയ പ്രധാന താരങ്ങള്‍ ബാറ്റിംഗിലും ബൗളിംഗിലും പ്രതീക്ഷ കാത്ത സീസണാണ് ഇത്.

<strong>ഇരട്ടച്ചങ്കുള്ള ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍; സോറി വിരാട് കോലി, സോറി!!!</strong>ഇരട്ടച്ചങ്കുള്ള ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍; സോറി വിരാട് കോലി, സോറി!!!

ക്രുനാല്‍ പാണ്ഡ്യ റിഷഭ് പന്ത്, യുവേന്ദ്ര ചാഹല്‍, നിതീഷ് റാണ തുടങ്ങിയ യുവ താരങ്ങളും തങ്ങളുടെ സാന്നിധ്യം അറിയിച്ചു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും കമന്റേറ്ററുമായ സുനില്‍ ഗാവസ്‌കര്‍ മികച്ച യുവതാരമായി തിരഞ്ഞെടുക്കുന്നത് ബാംഗ്ലൂരിന്റെ ചാഹലിനെയാണ്. എങ്കില്‍ ഈ ഐ പി എല്ലിന്റെ ഡ്രീം ടീം എങ്ങനെയായിരിക്കും. ഇതാ കാണൂ...

ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ചാമ്പ്യന്മാരാക്കിയ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ തന്നെ ഡ്രീം ടീമിനെ നയിക്കട്ടെ. അതല്ലേ അതിന്റൊരു ഭംഗി. 17 കളിയില്‍ 9 ഫിഫ്റ്റിയടക്കം 848 റണ്‍സും വാര്‍ണര്‍ നേടിയിട്ടുണ്ട്.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

14 കളിയില്‍ അഞ്ച് അര്‍ധസെഞ്ചുറികള്‍ സഹിതം 489 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ഓപ്പണിംഗില്‍ വാര്‍ണറുടെ പങ്കാളി. രോഹിത് കളിച്ച മികച്ച ഇന്നിംഗ്‌സുകളെല്ലാം ടീമിനെ വിജയത്തിലെത്തിച്ചു. രഹാനെ, ധവാന്‍ എന്നിവരെയും ഈ സ്ഥാനത്തേക്ക് പരിഗണിക്കാവുന്നതാണ്.

വിരാട് കോലി

വിരാട് കോലി

ഐ പി എല്ലില്‍ ഓപ്പണറായിട്ടാണ് കളിച്ചതെങ്കിലും ഡ്രീം ടീമില്‍ കോലി മൂന്നാമനാണ്. 16 ഇന്നിംഗ്‌സില്‍ 973 റണ്‍സുമായി ഐ പി എല്ലിലെ ടോപ് സ്‌കോററായിരുന്നു കോലി.

എ ബി ഡിവില്ലിയേഴ്‌സ്

എ ബി ഡിവില്ലിയേഴ്‌സ്

കോലി ഒരു സ്ഥാനം പിന്നോട്ട് പോയപ്പോള്‍ എ ബി ഡിയും പിന്നോട്ടിറങ്ങി. 16 കളിയില്‍ 687 റണ്‍സുമായി റണ്‍വേട്ടയില്‍ മൂന്നാമതുള്ള ഡിവില്ലിയേഴ്‌സ് ഡ്രീം ടീമില്‍ നാലാമനായി ബാറ്റിംഗിനിറങ്ങും.

യൂസഫ് പത്താന്‍

യൂസഫ് പത്താന്‍

15 കളിയില്‍ 361 റണ്‍സാണ് യൂസഫ് പത്താന്റെ സമ്പാദ്യം. കൊല്‍ക്കത്ത അപകടത്തില്‍പ്പെട്ടപ്പോഴൊക്കെ പത്താന്‍ മികച്ച ഇന്നിംഗ്‌സുകളുമായി രക്ഷയ്‌ക്കെത്തി. യൂസഫ് പത്താന്റെ ഓഫ് സ്പിന്‍ ബൗളിഗും ഉപകാരപ്പെടും.

എം എസ് ധോണി

എം എസ് ധോണി

ഡല്‍ഹിയുടെ ക്വിന്റന്‍ ഡി കോകിനെ പിന്തള്ളിയാണ് ധോണി ടീമില്‍ ഇടം പിടിക്കുന്നത്. വിദേശിയായത് കൊണ്ട് കൂടിയാണ് ഡികോകിന് സ്ഥാനം കിട്ടാതെ പോകുന്നത്. 14 കൡയില്‍ 284 റണ്‍സ് മാത്രമേ ധോണിയുടെ പേരിലുള്ളൂ

ആന്‍ഡ്രെ റസല്‍

ആന്‍ഡ്രെ റസല്‍

വെസ്റ്റ് ഇന്‍ഡീസിന്റെ ഓള്‍റൗണ്ടര്‍ ആന്‍ഡ്രെ റസലാണ് ഏഴാമതായി ക്രീസിലെത്തുക. 12 കളിയില്‍ 188 റണ്‍സും 15 വിക്കറ്റുകളുമാണ് റസലിന്റെ സമ്പാദ്യം. പത്ത് ഫോറും പതിനഞ്ച് സിക്‌സും അടിച്ചിട്ടുള്ള റസലിന്റെ ഇക്കോണമി എട്ടില്‍ താഴെയാണ്.

ഭുവനേശ്വര്‍ കുമാര്‍

ഭുവനേശ്വര്‍ കുമാര്‍

പര്‍പ്പിള്‍ ക്യാപ്പിന് ഉടമയായ ഭുവനേശ്വര്‍ കുമാറാണ് ഡ്രീം ടീമിന്റെയും ബൗളിംഗ് നയിക്കുക. 19 കളിയില്‍ 23 വിക്കറ്റുകളാണ് ഭുവിയുടെ പേരിലുള്ളത്.

യുവേന്ദ്ര ചാഹല്‍

യുവേന്ദ്ര ചാഹല്‍

ബാംഗ്ലൂരിന്റെ ലെഗ് സ്പിന്നര്‍ യുവേന്ദ്ര ചാഹലാണ് ടീമിലെ ഏക സ്‌പെഷലിസ്റ്റ് സ്പിന്നര്‍. 13 കളിയില്‍ 21 വിക്കറ്റുകളാണ് ചാഹലിന്റെ പേരിലുള്ളത്

മുസ്താഫിസുര്‍ റഹ്മാന്‍

മുസ്താഫിസുര്‍ റഹ്മാന്‍

ഐ പി എല്‍ എമര്‍ജിങ് പ്ലെയറായ മുസ്താഫിസുര്‍ റഹ്മാന്‍ ഇല്ലാതെ ഡ്രീം ടീം തിരഞ്ഞെടുക്കാനാകില്ല. 16 കളിയില്‍ 17 വിക്കറ്റാണ് ഡെത്ത് ഓവര്‍ സ്‌പെഷലിസ്റ്റായ റഹ്മാന്റെ സമ്പാദ്യം.

ആശിഷ് നെഹ്‌റ

ആശിഷ് നെഹ്‌റ

പരിക്ക് മൂലം പകുതി കളികളും നെഹ്‌റയ്ക്ക് നഷ്ടമായി. എട്ട് കളികളില്‍ നിന്നും 9 വിക്കറ്റുകളേ എടുത്തുള്ളൂ എങ്കിലും നിര്‍ണായക സ്‌പെല്ലുകള്‍ എറിയാന്‍ നെഹ്‌റയ്ക്ക് സാധിച്ചു. ഫിസിനും ഭുവിക്കും ഒപ്പം നെഹ്‌റ കൂടി ചേരുന്നതോടെ ഡ്രീം ടീമിന്റെ ഫാസ്റ്റ് ബൗളിംഗ് ചുമതല ഹൈദരാബാദിന് മാത്രമാകും.

സുരേഷ് റെയ്‌ന

സുരേഷ് റെയ്‌ന

ഗുജറാത്ത് ലയണ്‍സ് ക്യാപ്റ്റന്‍ സുരേഷ് റെയ്‌നയാണ് ടീമിലെ പന്ത്രണ്ടാമന്‍. വിരാട് കോലി ഓപ്പണറായി കളിച്ചാല്‍ റെയ്‌നയ്ക്ക് മധ്യനിരയില്‍ ഇടം കിട്ടും. സ്പിന്നനെ തുണക്കുന്ന പിച്ചില്‍ പാര്‍ട് ടൈം ബൗളറായും റെയ്‌നയെ ഉപയോഗിക്കാം. 15 കളിയില്‍ 399 റണ്‍സാണ് റെയ്‌ന ഈ സീസണില്‍ അടിച്ചത്.

ടോം മൂഡി

ടോം മൂഡി

റിക്കി പോണ്ടിംഗ്, രാഹുല്‍ ദ്രാവിഡ്, സ്റ്റീഫന്‍ ഫ്‌ലമിങ് തുടങ്ങിയ സൂപ്പര്‍ കോച്ചുമാരൊക്കെ ഉണ്ടെങ്കിലും ഇത്തവണ ഡ്രീം ടീമിനെ പരിശീലിപ്പിക്കുന്നത് ഹൈദരാബാദ് ടീമിന്റെ കോച്ചായ ടോം മൂഡിയാണ്. കൂട്ടിന് ലക്ഷമണും മുരളിയും അടങ്ങിയ സപ്പോര്‍ട്ട് സ്റ്റാഫും.

Story first published: Wednesday, June 1, 2016, 13:29 [IST]
Other articles published on Jun 1, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X