വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ട്വന്റി 20 ലോകകപ്പിന് നരെയ്‌നും പൊള്ളാര്‍ഡും ഇല്ല, വിന്‍ഡീസ് ദുര്‍ബലം!

By Muralidharan

സെന്റ് ജോണ്‍സ്: ട്വന്റി 20 ലോകപ്പിന് മുന്‍ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ് എത്തുന്നത് കീരണ്‍ പൊളളാര്‍ഡും സുനില്‍ നരെയ്‌നും ഇല്ലാതെ. ട്വന്റി 20 ക്രിക്കറ്റിലെ മാച്ച് വിന്നര്‍മാരായ ഇരുവരുടെയും അഭാവം വെസ്റ്റ് ഇന്‍ഡീസിന് വന്‍ തിരിച്ചടിയാകും. ഐ പി എല്ലിലെ മിന്നും താരങ്ങളായ സുനില്‍ നരെയ്‌നും കീരണ്‍ പൊളളാര്‍ഡിനും ഇന്ത്യന്‍ സാഹചര്യങ്ങളില്‍ കളിച്ച് നല്ല പരിചയവും ഉണ്ട്. മാര്‍ച്ച് 8 മുതല്‍ ഏപ്രില്‍ 3 വരെ ഇന്ത്യയിലാണ് ലോകകപ്പ് നടക്കുക.

<strong>എന്നെ വിലക്കാന്‍ ആരാണ് ബിസിസിഐ; ആസാദ് റൗഫ് ചോദിക്കുന്നു!</strong>എന്നെ വിലക്കാന്‍ ആരാണ് ബിസിസിഐ; ആസാദ് റൗഫ് ചോദിക്കുന്നു!

ഐ പി എല്‍ ലേലത്തില്‍ ശ്രദ്ധേയനായ കാള്‍സ് ബ്രാത് വൈറ്റാണ് കീരണ്‍ പൊള്ളാര്‍ഡിന് പകരക്കാരനായി ടീമില്‍ എത്തിയിരിക്കുന്നത്. ഓള്‍റൗണ്ടറായ ബ്രാത് വൈറ്റിനെ 4.2 കോടി രൂപയ്ക്കാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ലേലത്തില്‍ പിടിച്ചിരിക്കുന്നത്. പരിക്കാണ് കീരണ്‍ പൊള്ളാര്‍ഡിന് വില്ലനായിരിക്കുന്നത്. ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ കുന്തമുനയായ കീരണ്‍ പൊള്ളാര്‍ഡ് ഒറ്റയ്ക്ക് മത്സരഗതി തിരിക്കാന്‍ കഴിവുളള താരമാണ്.

sunilnarine

അതേസമയം സുനില്‍ നരെയ്‌ന് പകരക്കാരനെ കണ്ടുപിടിക്കാന്‍ വെസ്റ്റ് ഇന്‍ഡീസിന് ഇനിയും കഴിഞ്ഞിട്ടില്ല. ബൗളിംഗ് ആക്ഷനില്‍ സംശയമുള്ളതിനാല്‍ ഐ സി സി നേരത്തെ നരെയ്‌നെ വിലക്കിയിരുന്നു. അന്താരാഷ്ട്ര തലത്തില്‍ പുതിയ ആക്ഷനില്‍ ബൗള്‍ ചെയ്യാന്‍ നരെയ്ന്‍ ഇനിയും തയ്യാറായിട്ടില്ല എന്നാണ് അറിയുന്നത്. ഓള്‍റൗണ്ടര്‍ ഡാരന്‍ സമിയാണ് വെസ്റ്റ് ഇന്‍ഡീസിനെ ലോകകപ്പില്‍ നയിക്കുന്നത്. ശ്രീലങ്ക, ഇംഗ്ലണ്ട് തുടങ്ങിയവര്‍ക്കൊപ്പം ഗ്രൂപ്പ് 1 ലാണ് വെസ്റ്റ് ഇന്‍ഡീസ്.

Story first published: Saturday, February 13, 2016, 15:43 [IST]
Other articles published on Feb 13, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X