വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മാന്ത്രികത തീര്‍ന്നു; വെസ്റ്റ് ഇന്ത്യന്‍ സ്പിന്നര്‍ സുനില്‍ നരെയ്‌ന് വിലക്ക്!

By Muralidharan

ദുബായ്: വെസ്റ്റ് ഇന്ത്യന്‍ സ്പിന്നര്‍ സുനില്‍ നരെയ്‌ന് ഐ സി സിയുടെ വിലക്ക്. ബൗളിങ് ആക്ഷന്‍ വീണ്ടും സംശയത്തില്‍ പെട്ടതിന് പിന്നാലെയാണ് നരെയ്‌നെ വിലക്കിയിരിക്കുന്നത്. ഈ മാസം ആദ്യം ശ്രീലങ്കയില്‍ നടന്ന ഏകദിന പരമ്പരയ്ക്കിടെയാണ് നരെയ്‌നെ വീണ്ടും റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് നരെയ്ന്‍ കൈമടക്കി എറിയുന്നതായി ഐ സി സി കമ്മിറ്റിക്ക് ബോധ്യപ്പെട്ടത്.

2014 ചാമ്പ്യന്‍സ് ലീഗ് ടി20 ടൂര്‍ണമെന്റില്‍ കൊല്‍ക്കത്ത് നൈറ്റ് റൈഡേഴ്‌സിനുവേണ്ടി കളിക്കവേയാണ് നരെയ്‌ന് നേരെ ആദ്യമായി സംശയം ഉയര്‍ന്നത്. ഓഫ് സ്പിന്‍ എറിയുമ്പോള്‍ അനുവദനീയമായതിലും കൂടുതല്‍ കൈമടക്കുന്നു എന്നായിരുന്നു ആദ്യകാലത്ത് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് ഓഫ് സ്പിന്‍ എറിയുന്നതില്‍ നിന്നും ഐ പി എല്‍ കമ്മിറ്റി നരെയ്‌നെ വിലക്കിയിരുന്നു.

sunil-narine

അതേസമയം കാരം ബോള്‍, സ്‌ട്രെയ്റ്റ് ബോള്‍ തുടങ്ങിയ പന്തുകള്‍ എറിയുന്നതില്‍ നരെയ്‌ന് പ്രശ്‌നമൊന്നും ഉണ്ടായിരുന്നുമില്ല. എന്നാല്‍ ഏറ്റവും പുതിയ പരിശോധനാഫലം പറയുന്നത് നരെയ്ന്‍ എറിയുന്ന എല്ലാ പന്തുകളിലും അനുവദനീയമായതിലും കൂടുതല്‍ കൈ മടങ്ങുന്നുണ്ട് എന്നാണ്. ഐ സി സിയുടെ ആര്‍ട്ടിക്കിള്‍ 6.1 പ്രകാരം അസോസിയേറ്റ് രാജ്യങ്ങളിലെ ടൂര്‍ണമെന്റുകളിലും നരെയ്‌ന് കളിക്കാനാകില്ല. വെസ്റ്റ് ഇന്‍ഡീസിലെ ആഭ്യന്തര ടൂര്‍ണമെന്റിന്റെ കാര്യം തീരുമാനിക്കാന്‍ വെസ്റ്റ് ഇന്‍ഡീസ് ബോര്‍ഡിനാണ് അധികാരം.

ബൗളിംഗ് ആക്ഷനില്‍ പ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് ലോകകപ്പ് മത്സരങ്ങള്‍ പോലും കളിക്കാന്‍ നരെയ്‌ന് കഴിഞ്ഞിരുന്നില്ല. ഐ പി എല്ലിന് തൊട്ടുമുമ്പാണ് ഐ സി സിയുടെ ടെസ്റ്റ് വിജയിച്ച് വീണ്ടും കളിക്കളത്തില്‍ എത്തിയത്. ബൗളിംഗ് ആക്ഷന്‍ മാറ്റിയ നരെയ്‌ന് പഴയ ഫോമിലെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് ശ്രീലങ്കയില്‍ നടന്ന പരമ്പരയിലൂടെയാണ് നരെയ്ന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിരിച്ചുവന്നു. എന്നാല്‍ വീണ്ടും വിലക്ക് കിട്ടിയ സാഹചര്യത്തില്‍ നരെയ്ന്‍ തുടര്‍ന്ന് കളിക്കാനുള്ള സാധ്യത വിരളമാണ്.

Story first published: Monday, November 30, 2015, 13:09 [IST]
Other articles published on Nov 30, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X