വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒത്തുകളിയില്‍ പങ്കില്ല: ശ്രീശാന്തിന് റെയ്‌നയുടെ സര്‍ട്ടിഫിക്കറ്റ്?

By Muralidharan

ഐ പി എല്‍ ക്രിക്കറ്റിലെ വാതുവെപ്പിലും ഒത്തുകളിയിലുമൊന്നും ക്രിക്കറ്റ് കളിക്കാര്‍ക്ക് പങ്കില്ലെന്ന് മധ്യനിര ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്‌ന. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി കളിക്കുന്ന റെയ്‌ന ഒത്തുകളിയില്‍ ഏര്‍പ്പെട്ടതായി ആരോപണം ഉണ്ടായിരുന്നു. മലയാളി ഫാസ്റ്റ് ബൗളര്‍ എസ് ശ്രീശാന്തിനെ ദില്ലിയിലെ പ്രത്യേക കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെയാണ് റെയ്‌ന പ്രതികരണവുമായി രംഗത്തെത്തിയത്.

കളിക്കാര്‍ക്ക് ഒത്തുകളിയില്‍ പങ്കില്ല എന്ന് റെയ്‌ന പറഞ്ഞത് തന്നെ ആരും സംശയിക്കണ്ട എന്നാണോ അതോ ശ്രീശാന്ത് കുറ്റക്കാരനല്ല എന്നാണോ എന്നത് വ്യക്തമല്ല. ഐ പി എല്‍ ഒത്തുകളിയില്‍ ആരോപണം നേരിടുന്ന കളിക്കാരനാണ് റെയ്‌ന. റെയ്‌നയുടെ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ സുപ്രീം കോടതി കമ്മിറ്റി രണ്ട് വര്‍ഷത്തേക്ക് വിലക്കിയിരിക്കുകയാണ്.

dhoni-raina

എസ് ശ്രീശാന്തിനെക്കുറിച്ചാണ് റെയ്‌ന പറയുന്നതെങ്കില്‍ ഇത്രയും കാലം റെയ്‌ന എവിടെയായിരുന്നു എന്ന ചോദ്യം സ്വാഭാവികമായും ഉയരും. എന്തായാലും ഇന്ത്യന്‍ ടീമിലെ ഒരു പ്രമുഖ താരം ഒത്തുകളി വിവാദത്തില്‍ പരസ്യമായി പ്രതികരിക്കുന്നത് ഇതാദ്യമായിട്ടാണ്. ഭാര്യ പ്രിയങ്കയുടെ നാടായ ഭാമ്‌നൗളിയില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു റെയ്‌ന.

അതേസമയം സുരേഷ് റെയ്‌ന ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ റിതി സ്‌പോര്‍ട്‌സ് വിട്ടു. ഐ ഒ എസ് സ്‌പോര്‍ട്‌സുമായാണ് റെയ്‌ന മൂന്ന് വര്‍ഷത്തേക്ക് ഒപ്പുവെച്ചിരിക്കുന്നത്. ബ്രാന്‍ഡ് വാല്യൂ കൂട്ടുന്നതിനായാണ് താരത്തിന്റെ ഈ നീക്കമെന്ന് അറിയുന്നു. മേരി കോം, സുശീല്‍ കുമാര്‍, വിജേന്ദര്‍ സിംഗ് തുടങ്ങിയവരുടെ മാനേജര്‍ ഐ ഒ എസ് സ്‌പോര്‍ട്‌സാണ്.

Story first published: Tuesday, July 28, 2015, 14:55 [IST]
Other articles published on Jul 28, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X