വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇയാള്‍ ഇന്ത്യയുടെ കോച്ചായാല്‍ വിരാട് കോലിയെ ഒരു പാഠം പഠിപ്പിക്കും

By Anwar Sadath

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് കോച്ചായി ആരെ തെരഞ്ഞെടുക്കുമെന്ന ആകാംഷയിലാണ് ക്രിക്കറ്റ് ആരാധകര്‍. കോച്ചിനായുള്ള അപേക്ഷ ക്ഷണിച്ച ബിസിസിഐ ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ കോച്ചിനെ തെരഞ്ഞെടുക്കാനുള്ള നടപടിയിലേക്ക് കടക്കും. ഇതിനിടയില്‍ ഒരു മെക്കാനിക്കല്‍ എഞ്ചിനീയര്‍ കോച്ചിന്റെ സ്ഥാനത്തേക്ക് അപേക്ഷിച്ചത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി.

ഉപേന്ദ്രനാഥ് ബ്രഹ്മചാരിയെന്ന എഞ്ചിനീയറാണ് കോച്ചിന്റെ സ്ഥാനത്തിനായി അപേക്ഷിച്ചത്. അനില്‍ കുംബ്ലെയെ പുകച്ച് പുറത്ത് ചാടിച്ച കോലിയെ ഒരു പാഠം പഠിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ബ്രഹ്മചാരി വ്യക്തമാക്കിക്കഴിഞ്ഞു. ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇയാള്‍ ബിസിസിഐയുടെ സൈറ്റിലൂടെയാണ് കോച്ചിന്റെ സ്ഥാനത്തേക്ക് അപേക്ഷിച്ചത്.

koli

നിറയെ ഗ്രാമര്‍ തെറ്റുകളുള്ള അപേക്ഷയുടെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. മഹാനായ കളിക്കാരന്‍ കുംബ്ലെയെ പുറത്താക്കിയ കോലിക്ക് ഇത്തരം കോച്ചുമാരെ ആവശ്യമില്ലാത്തതിനാലാണ് താന്‍ അപേക്ഷിക്കുന്നത്. മറ്റൊരു മുന്‍ താരത്തെ ഈ സ്ഥാനത്തേക്ക് പരിഗണിച്ചാലും കുംബ്ലെയുടെ അനുഭവമാകും ഉണ്ടാവുകയെന്നും ബ്രഹ്മചാരി മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

കോലിയുടെ സ്വഭാവവുമായി തനിക്ക് പൊരുത്തപ്പെടാനാകും. കോലിയെ ശരിയായ പാതയില്‍ നയിക്കാനും തനിക്കു കഴിയും. ഇത്തരമൊരാളെയാണ് ബിസിസിഐ കോച്ചായി നിയമിക്കേണ്ടതും. കോലി മികച്ച ഒരു കോച്ചിനെ അര്‍ഹിക്കുന്നില്ലെന്നും ഇദ്ദേഹം പറയുന്നുണ്ട്. നേരത്തെ ശശാങ്ക് മനോഹര്‍ ബിസിസിഐ പ്രസിഡന്റ് ആയിരിക്കുന്ന കാലത്ത് ആരാധകര്‍ക്കുവേണ്ടി ഒരു ഫേസ്ബുക്ക് പേജ് തുടങ്ങിയിരുന്നു. രസകരമായ ഒട്ടേറെ ചോദ്യോത്തരങ്ങള്‍ ഇവയിലൂടെ ആസ്വദിക്കപ്പെട്ടു. സമാനമായ ഒരു തമാശയായാണ് പുതിയ സംഭവവും ബിസിസിഐ കാണുന്നത്.

Story first published: Thursday, June 29, 2017, 8:42 [IST]
Other articles published on Jun 29, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X