വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏകദിനത്തിൽ ഇന്ത്യയുടെ റെക്കോർഡ് റൺവേട്ടക്കാർ.. സച്ചിൻ നയിക്കും... പത്താമനായി ജഡേജയും ഇടംപിടിച്ചു!!

By Muralidharan

ബൗളിംഗിൽ കുറച്ച് വീക്കാണെങ്കിലും ബാറ്റിംഗിൽ ഇന്ത്യൻ താരങ്ങൾ പുലിയാണ്. സുനിൽ ഗാവസ്കര്‍ മുതൽ സച്ചിനും ഇപ്പോഴിതാ വിരാട് കോലിയും വരെ നീളുന്നു ആ പട്ടിക. ഏറെക്കുറെ ബാറ്റിംഗ് റെക്കോർഡുകളെല്ലാം ഇന്ത്യൻ താരങ്ങളുടെ പേരിലാണ്.

സച്ചിന്റെ റൺസ്, സെഞ്ചുറി തുടങ്ങി വിരാട് കോലിയുടെ വേഗം കൂടിയെ ആയിരങ്ങൾ എന്ന റെക്കോർഡ് വരെ പോകും ഇത്. എങ്കിൽ ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസെടുത്ത ബാറ്റ്സ്മാൻമാർ ആരൊക്കെയാണ് എന്നറിയണ്ടേ.. സച്ചിൻ മുതൽ ജഡേജ വരെയുള്ള ആ പട്ടിക നോക്കൂ..

സച്ചിൻ തെണ്ടുല്‍ക്കർ

സച്ചിൻ തെണ്ടുല്‍ക്കർ

റൺവേട്ടയിലെ ലോകറെക്കോർഡുകാരൻ. 18426 റൺസ്. 463 മത്സരങ്ങളിൽ നിന്നായി 44.83 ശരാശരിയിൽ 49 സെ‍ഞ്ചുറിയും 96 ഫിഫ്റ്റിയും സച്ചിന്റെ പേരിലുണ്ട്.

സൗരവ് ഗാംഗുലി

സൗരവ് ഗാംഗുലി

1992 മുതൽ 2007 വരെ ഇന്ത്യയുടെ പ്രമുഖ ബാറ്റ്സ്മാൻമാരിൽ ഒരാളായിരുന്നു സൗരവ് ഗാംഗുലി. 311 കളികളിൽ നിന്നായി 11363 റൺസാണ് ഗാംഗുലിയുടെ സമ്പാദ്യം. 22 സെഞ്ചുറി. 72 ഫിഫ്റ്റി.

രാഹുൽ ദ്രാവിഡ്

രാഹുൽ ദ്രാവിഡ്

ഇന്ത്യയുടെ വൻമതിൽ രാഹുൽ ദ്രാവിഡിന്റെ പേരില്‍ 10889 റൺസുണ്ട്. 344 മത്സരങ്ങളാണ് ദ്രാവിഡ് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

അസ്ഹറുദ്ദീൻ

അസ്ഹറുദ്ദീൻ

മറ്റൊരു മുൻ ക്യാപ്റ്റൻ. മുഹമ്മദ് അസ്ഹറുദ്ദീൻ 9378 റൺസടിച്ചിട്ടുണ്ട്. 1985 മുതൽ 2000 വരെയായി 334 മത്സരങ്ങളിൽ അസ്ഹർ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചു.

എം എസ് ധോണി

എം എസ് ധോണി

രണ്ട് ലോകകപ്പുകളുണ്ട് ധോണി എന്ന ക്യാപ്റ്റന്റെ പേരിൽ. കഴിഞ്ഞില്ല, 9496 റൺസും. 2004 ൽ അരങ്ങേറിയ ധോണി 296 ഏകദിനങ്ങൾ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചു.

യുവരാജ് സിംഗ്

യുവരാജ് സിംഗ്

വെറ്ററൻ ഇന്ത്യൻ ബാറ്റ്സ്മാൻ യുവരാജ് സിംഗിന്റെ പേരിൽ 8539 റൺസുണ്ട്. 14 സെഞ്ചുറിയും 51 ഫിഫ്റ്റിയും. 36.80 ശരാശരി.

വീരേന്ദർ സേവാഗ്

വീരേന്ദർ സേവാഗ്

1999 മുതൽ 2003 വരെയുള്ള കരിയറിനിടെ സേവാഗ് 251 മത്സരങ്ങൾ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചു. 35.5 ശരാശരിയിൽ8273 റൺസടിച്ചു. 15 സെഞ്ചുറി, 38 ഫിഫ്റ്റി.

വിരാട് കോലി

വിരാട് കോലി

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയാണ് ഈ പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ താരം. 189 മത്സരങ്ങളിൽ നിന്നും 28 സെഞ്ചുറി സഹിതം 8257 റൺസുണ്ട് കോലിയുടെ പേരിൽ.

സുരേഷ് റെയ്ന

സുരേഷ് റെയ്ന

223 ഏകദിനങ്ങളിൽ നിന്നായി 5568 റണ്‍സാണ് സുരേഷ് റെയ്നയുടെ സന്പാദ്യം. 5 സെഞ്ചുറി 36 ഫിഫ്റ്റി. ശരാശരി 35.46.

അജയ് ജഡേജ

അജയ് ജഡേജ

1992 മുതൽ 2000 വരെ മധ്യനിരയിൽ ശക്തമായ സാന്നിധ്യമായിരുന്നു അജയ് ജഡേജ എന്ന ജഡ്ഡു. 196 ഏകദിനത്തിൽ നിന്നായി 5359 റൺസുകൾ ജഡേ3ജയുടെ പേരിലുണ്ട്. 6 സെഞ്ചുറി 30 ഫിഫ്റ്റി.

Story first published: Wednesday, August 23, 2017, 17:38 [IST]
Other articles published on Aug 23, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X