ഇന്ത്യയിൽ നിന്നും 2 പേർ.. മിച്ചൽ സ്റ്റാർക്കും ആമിറും ഇല്ല... ടോപ് 5 ബൗളർമാരുടെ പട്ടിക ഞെട്ടിക്കും!!

  • Posted By:
Subscribe to Oneindia Malayalam

ബാറ്റ്സ്മാൻമാരുടെ പറുദീസയാണ് ഇന്ത്യ. സുനിൽ ഗാവസ്കര്‍ മുതൽ സച്ചിന്‍, ദ്രാവിഡ്, സേവാഗ് തുടങ്ങി വിരാട് കോലി വരെ ലോകോത്തര ബാറ്റ്സ്മാൻമാരുടെ പേരുകൾ എത്ര വേണമെങ്കിലും പറയാൻ പറ്റും. എന്നാൽ ബൗളിംഗിൽ അതല്ല സ്ഥിതി. കപിൽദേവ്, ശ്രീനാഥ്, കുംബ്ലെ, ഹർഭജൻ, സഹീർഖാൻ.. എതിരാളികളെ പേടിപ്പിക്കാൻ പോന്ന പേരുകൾ അധികമൊന്നും ഇല്ല.

എന്നാൽ ഐ സി സി ലോകറാങ്കിംഗിലെ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഇന്ത്യൻ ബൗളർമാർ ഒരുമിച്ച് വരുന്ന ഒരു അപൂർവ്വ പ്രതിഭാസമാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ലോകറാങ്കിംഗിൽ ആദ്യത്തെ അഞ്ച് പേരിൽ രണ്ട് ഇന്ത്യൻ ബൗളർമാർ. അതും മിച്ചൽ സ്റ്റാർക്കും മുഹമ്മദ് ആമിറും പോലുമില്ലാത്ത ഒരു പട്ടിക.. അതൊന്ന് കാണൂ..

അശ്വിൻ

അശ്വിൻ

നിലവിൽ ലോക രണ്ടാം റാങ്കിലാണ് അശ്വിൻ. 51 ടെസ്റ്റുകളിൽ നിന്നായി 286 വിക്കറ്റുണ്ട് അശ്വിന്റെ പേരിൽ. അനിൽ കുംബ്ലെയും ഹർഭജനും കഴിഞ്ഞാൽ വിജയിച്ച കളികളിൽ ഏറ്റവും കൂടുതൽ വിക്കറ്റ് അശ്വിന്റെ പേരിലാണ്. ടെസ്റ്റിൽ 25.47 ആണ് അശ്വിന്റെ ശരാശരി.

ജഡേജ

ജഡേജ

ഐ സി സി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള ബൗളറാണ് ഇപ്പോൾ ജഡേജ. ടെസ്റ്റിൽ 25ന് താഴെ ആവറേജുള്ള ഏക ഇന്ത്യൻ ബൗളറാണ് ജഡേജ. 32 ടെസ്റ്റിൽ 155 വിക്കറ്റുകളുണ്ട് ജഡേജയുടെ പേരിൽ.

രംഗണ ഹെറാത്ത്

രംഗണ ഹെറാത്ത്

ശ്രീലങ്കയുടെ വെറ്ററൻ ബൗളർ. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലേ തന്നെ ഏറ്റവും വിജയിച്ച ഇടംകൈ ബൗളർമാരുടെ കൂട്ടത്തിലാണ് ഹെറാത്തിന് സ്ഥാനം. 83 ടെസ്റ്റിൽ നിന്നും 389 വിക്കറ്റ്.

ജെയിംസ് ആൻഡേഴ്സൺ

ജെയിംസ് ആൻഡേഴ്സൺ

ലോകത്തെ മികച്ച സ്വിംഗ് ബൗളേഴ്സിന്റെ കൂട്ടത്തിലാണ് ആൻഡേഴ്സൻറെ സ്ഥാനം. 126 ടെസ്റ്റിൽ 487 വിക്കറ്റുണ്ട് ആൻഡേഴ്സന്റെ പേരിൽ. ശരാശരി 28.01 മാത്രം.

ഡെയ്ൽ സ്റ്റെയ്ൻ

ഡെയ്ൽ സ്റ്റെയ്ൻ

പരിക്ക് മൂലം സജീവ ക്രിക്കറ്റില്‍ ഇല്ലെങ്കിലും ഡെയ്ൽ സ്റ്റെയ്നെ ഒഴിവാക്കി ഒരു ബൗളർമാരുടെ പട്ടിക ഓര്‍ക്കാൻ കൂടി കഴിയില്ല. 85 ടെസ്റ്റിൽ 417 വിക്കറ്റാണ് സ്റ്റെയ്നിന്റെ പേരിലുള്ളത്.

Ravindra Jadeja Says Two Cricketers Behind His Rise
English summary
Who are the 5 best bowlers of the current generation?
Please Wait while comments are loading...