വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കാം ആൻഡ് കംപോസ്ഡ്.. കോലിയെ മാറ്റി രോഹിത് ശർമയെ ഇന്ത്യൻ ക്യാപ്റ്റനാക്കണമെന്ന് ട്വിറ്റർ.. കറക്ടല്ലേ??

By Muralidharan

മുംബൈ: ഐ പി എല്ലിലെ മൂന്നാം കീരീടം - ഇന്ത്യൻ ക്രിക്കറ്റിൽ ഈ നേട്ടം സ്വന്തമാക്കിയ ഒരു ക്യാപ്റ്റനേയുള്ളൂ. - രോഹിത് ശർമ. അതേ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ രോഹിത് ശര്‍മ മാത്രം. രോഹിത് ശർമയുടെ ക്യാപ്റ്റൻസി ഗുണങ്ങളെ വാഴ്ത്തുകയാണ് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിൽ ആളുകൾ. വിരാട് കോലിയെ മാറ്റി രോഹിത് ശർമയെ ലിമിറ്റഡ് ഓവറിലെങ്കിലും ക്യാപ്റ്റനാക്കണം എന്ന് വരെ പറയുന്നവരുണ്ട്.

<strong>ധോണിയുടെ സിനിമ വാരിയത് 133 കോടി, സച്ചിന്റെ സിനിമയ്ക്ക് വെറും 30 കോടി? ബോക്സ് ഓഫീസ് പ്രവചനം കാണാം!!</strong>ധോണിയുടെ സിനിമ വാരിയത് 133 കോടി, സച്ചിന്റെ സിനിമയ്ക്ക് വെറും 30 കോടി? ബോക്സ് ഓഫീസ് പ്രവചനം കാണാം!!

<strong>കൊടുംചതി!! ഐപിഎൽ ഫൈനൽ ഒത്തുകളി? മുംബൈ ജയം നേരത്തെ പ്രവചിച്ചത്, അതും ഒന്നും രണ്ടുമല്ല 8 കാര്യങ്ങൾ!!!</strong>കൊടുംചതി!! ഐപിഎൽ ഫൈനൽ ഒത്തുകളി? മുംബൈ ജയം നേരത്തെ പ്രവചിച്ചത്, അതും ഒന്നും രണ്ടുമല്ല 8 കാര്യങ്ങൾ!!!

<strong>ബേസിൽ ഇൻ വണ്ടർലാൻഡ്: രണ്ട് മാസം കൊണ്ട് കോടീശ്വരൻ... ഇനിയാണ് ബേസിൽ തമ്പിയുടെ ശരിക്കുള്ള ടെസ്റ്റ്.. സച്ചിൻ പറഞ്ഞത്!!</strong>ബേസിൽ ഇൻ വണ്ടർലാൻഡ്: രണ്ട് മാസം കൊണ്ട് കോടീശ്വരൻ... ഇനിയാണ് ബേസിൽ തമ്പിയുടെ ശരിക്കുള്ള ടെസ്റ്റ്.. സച്ചിൻ പറഞ്ഞത്!!

<strong>ഡിണ്ട ചെണ്ടയായി... ക്രിസ് ഗെയ്ൽ, ഡിവില്ലിയേഴ്സ്, ജഡേജ... ഈ ഐപിഎല്ലിലെ ഏറ്റവും വലിയ 8 പരാജയങ്ങൾ... ദുരന്തങ്ങൾ!!</strong>ഡിണ്ട ചെണ്ടയായി... ക്രിസ് ഗെയ്ൽ, ഡിവില്ലിയേഴ്സ്, ജഡേജ... ഈ ഐപിഎല്ലിലെ ഏറ്റവും വലിയ 8 പരാജയങ്ങൾ... ദുരന്തങ്ങൾ!!

ധോണി അല്ലെങ്കിൽ കോലി

ധോണി അല്ലെങ്കിൽ കോലി

ക്യാപ്റ്റന്‍ ധോണി കളിമൊഴിഞ്ഞപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെ വിരാട് കോലിയെ ക്യാപ്റ്റനാക്കുകയായിരുന്നു ഇന്ത്യൻ ടീം സെലക്ടർമാർ. എന്നാൽ മൂന്നാം ഐ പി എൽ വിജയത്തോടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് രോഹിത് ശർമയുടെ പേര് കൂടി പരി ഒരു പേര് ഉയര്‍ന്നു വന്നിരിക്കുന്നു. ലിമിറ്റഡ് ഓവറിലെങ്കിലും രോഹിത് ശർമയെ ക്യാപ്റ്റനാക്കുന്നതിൽ തെറ്റില്ല എന്നാണ് ആളുകൾ പറയുന്നത്.

സമ്മർദ്ദമില്ല, കാം ആൻഡ് കൂൾ

സമ്മർദ്ദമില്ല, കാം ആൻഡ് കൂൾ

സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ കൂളായി നിന്ന് കളി ജയിക്കാനുള്ള മികവാണ് രോഹിതിനെ കോലിക്ക് മുകളിൽ ആളുകൾ പ്രതിഷ്ഠിക്കാൻ കാരണം. വിരാട് കോലിയെപ്പോലെ പൊട്ടിത്തെറിക്കുന്ന സ്വഭാവമല്ല രോഹിതിന്. കളി തോൽക്കുമ്പോൾ സഹകരളിക്കാരുടെ മെക്കിട്ട് കേറലും കുറ്റം പറച്ചിലും ഇല്ല. കളിയുടെ കാര്യത്തിൽ ലേശം പിന്നോട്ടായിരുന്നെങ്കിലും ക്യാപ്റ്റന്‍സിയുടെ കാര്യത്തിൽരോഹിത് ശര്‍മ പൊളിച്ചടുക്കിയ വർഷമാണ് 2017.

വിരാട് കോലിയുടെ ചൂട്

വിരാട് കോലിയുടെ ചൂട്

കളിക്കാരോടും അംപയര്‍മാരോടും തര്‍ക്കിക്കുകയും പത്രക്കാരെ ചീത്ത പറയുകയും ചെയ്യുന്നതായിരുന്നു മുമ്പ് കോലിയുടെ ശൈലി. ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി 20യിലും ഇന്ത്യയുടെ ക്യാപ്റ്റനായതോടെ കോലി കുറച്ചൊന്ന് ഒതുങ്ങിയിരുന്നു. എന്നാൽ തുടരെത്തുടരെ കളികൾ തോറ്റ ഈ ഐ പി എൽ സീസണിൽ പലപ്പോഴും കോലിക്ക് നിയന്ത്രണം വിട്ടു. സഹതാരങ്ങളെക്കുറിച്ച് പരസ്യമായി അസംതൃപ്തി പ്രകടിപ്പിച്ചു.

രോഹിതിന്റെ നേട്ടങ്ങൾ

രോഹിതിന്റെ നേട്ടങ്ങൾ

ഐ പി എൽ 2017 ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനാണ് രോഹിത് ശർമ. അതുകൊണ്ട് തന്നെ ശർമയുടെ ക്യാപ്റ്റൻസിക്ക് നിറയെ പ്രശംസകളാണ്. ഏകദിനത്തിലും ട്വന്‍റി 20യിലും ഇന്ത്യ രോഹിത് ശർമയുടെ ക്യാപ്റ്റൻസി പരീക്ഷിക്കണം എന്നാണ് ട്വിറ്ററില്‍ ആളുകൾ പറയുന്നച്. ഐ പി എൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ക്യാപ്റ്റനാണ് രോഹിത് ശർമ എന്ന് കണക്കുകളും പറയുന്നു.

ഐപിഎൽ കിരീടങ്ങൾ‌

ഐപിഎൽ കിരീടങ്ങൾ‌

2009ൽ ഡെക്കാൻ ചാർജേഴ്സിനൊപ്പം, 2013ൽ മുംബൈ ഇന്ത്യൻസിനൊപ്പം, 2015ലും 2017ലും മുംബൈ ഇന്ത്യന്‍സിനൊപ്പം വീണ്ടും - രോഹിത് ശർമയുടെ ഐ പി എൽ കിരീടനേട്ടങ്ങളാണ്. നാല് ഐ പി എൽ കിരീടം നേടിയ വേറെ ആരും ഇന്ന് ലോകത്തില്ല. അതാണ് രോഹിത് ശർമ സ്പെഷൽ. ഇനി ക്യാപ്റ്റൻസിയിലേക്ക്.

ആരാണ് മികച്ച ക്യാപ്റ്റൻ

ആരാണ് മികച്ച ക്യാപ്റ്റൻ

ഐ പി എല്ലിലെ സ്റ്റാർ ക്യാപ്റ്റന്മാരുടെ പട്ടികയാണ് ഇത്. ഇതിൽ വിരാട് കോലിക്ക് ഐ പി എൽ കിരീടമേ ഇല്ല. പിന്നെ ധോണിയും ഗംഭീറും - രണ്ടുപേർക്കും രണ്ട് കിരീടങ്ങൾ വീതമുണ്ട്. ഇവരെ രണ്ടുപേരെയും ഒരുമിച്ച് മറികടക്കുന്നതാണ് രോഹിത് ശർമയുടെ നേട്ടം. - മൂന്ന് ഐ പി എൽ കിരീടങ്ങൾ. എങ്ങനെയുണ്ട്.

ട്വന്‍റി 20 വിജയങ്ങൾ

ട്വന്‍റി 20 വിജയങ്ങൾ

ഞായറാഴ്ച നേടിയത് രോഹിത് ശർമയുടെ കരിയറിലെ ഏഴാമത്തെ ട്വൻറി 20 ടൂർണമെന്റ് വിജയമാണ്. ഒരു ലോകകപ്പ്, ഒരു ഏഷ്യാകപ്പ്, നാല് ഐ പി എൽ, ഒരു ചാമ്പ്യൻസ് ലീഗ്. ധോണിയുടെ പേരിൽ ആറ് ട്വൻറി 20 ടൂർണമെന്റ് വിജയമാണുള്ളത്. റെയ്ന, പത്താൻ, അശ്വിൻ, റായുഡു, ഹർഭജൻ എന്നിവരുടെ പേരിലും ആറ് വീതം ട്വൻറി 20 ടൂർണമെന്റ് വിജയങ്ങളുണ്ട്.

Story first published: Wednesday, May 24, 2017, 16:34 [IST]
Other articles published on May 24, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X