വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആ രഹസ്യം പുറത്ത്!! ഓസീസിനെതിരേ കോലി ഫ്‌ളോപ്പാവാന്‍ കാരണം... ഗാംഗുലി പറയുന്നു

കോലി ഫോം വീണ്ടെടുത്ത് തിരിച്ചുവരുമെന്നു ദാദ

By Manu

ദില്ലി: ഇന്ത്യന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലി ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തിന്റെ പേരില്‍ വിമര്‍ശനം നേരിട്ടിരുന്നു. ഈ പരമ്പരയ്ക്കു തൊട്ടുമുമ്പ് നടന്ന പരമ്പരകളിലെല്ലാം തകര്‍പ്പന്‍ പ്രകടനം നടത്തിയ കോലിക്ക് ഓസീസിനെതിരേ എന്തു സംഭവിച്ചുവെന്നാണ് ഏവരും ഉറ്റുനോക്കിയത്. ഒടുവില്‍ ഇതാ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി അതേക്കുറിച്ച് ചൂണ്ടിക്കാട്ടുന്നു.

1

ഏതു വിധേയനയെങ്കിലും ഓസീസിനെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യം മാത്രമേ കോലിയുടെ മനസിലുണ്ടായിരുന്നുള്ളൂ. ഈ അമിതാവേശം കോലിയുടെ ബാറ്റിങിനെ സാരമായി ബാധിക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് പരമ്പരയില്‍ കോലിക്കു വേണ്ടത്ര റണ്‍സ് നേടാന്‍ കഴിയാതെ പോയത്. വലിയ പാഠമാണ് ഇതു അദ്ദേഹത്തിനു നല്‍കുന്നത്. തന്റെ വികാരങ്ങളെ നിയന്ത്രിച്ചാല്‍ കോലിക്ക് പഴയെ ഫോമിലേക്കു തിരിച്ചെത്താന്‍ കഴിയുമെന്നും ദാദ പറഞ്ഞു.

2

ഇന്ത്യ-ഓസീസ് പരമ്പര പല വിവാദങ്ങള്‍ക്കും സാക്ഷിയായിരുന്നു. കോലിക്കെതിരേ കടുത്ത വിമര്‍ശനങ്ങളുമായി മുന്‍ ഓസീസ് താരങ്ങളടക്കം പലരും രംഗത്തു വരികയും ചെയ്തു. പരമ്പരയ്ക്കു ശേഷം ഓസീസ് ടീമിലെ ചില കളിക്കാരുമായി മാത്രമേ ഇനി സൗഹൃദമുണ്ടാവുകയുള്ളൂവെന്ന് കോലി വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

Story first published: Saturday, April 1, 2017, 12:32 [IST]
Other articles published on Apr 1, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X