വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തോല്‍വി മറക്കാന്‍ പൂണെയിലെ ഉയരം കൂടിയ മലയിലേക്ക് ഇന്ത്യന്‍ ടീമിന്റെ ട്രക്കിങ്

By Anwar Sadath

പൂണെ: ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ ദയനീയമായി തോറ്റ വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ തോല്‍വി മറക്കാന്‍ ട്രക്കിങ് നടത്തി. പൂണെയിലെ ഉയരംകൂടിയ മലയിലേക്കാണ് വിരാടും കമ്പനിയും നടന്നുകയറിയത്. പഞ്ചമഘട്ടത്തോട് ചേര്‍ന്ന മലനിരകളാണ് പൂണയിലുള്ളത്. ഇവിടേക്കായിരുന്നു ഇന്ത്യന്‍ ടീമിന്റെ യാത്ര.

രണ്ടാം ടെസ്റ്റ് ശനിയാഴ്ച ബംഗളുരുവില്‍ തുടങ്ങാനിരിക്കെ ആദ്യ മത്സരത്തിന്റെ തോല്‍വി ഏല്‍പ്പിച്ച മാനസികാഘാതം ഇല്ലാതാക്കാനായാണ് ടീം അംഗങ്ങള്‍ ട്രക്കിങ്ങിന് ഇറങ്ങിയത്. ടീ ഷര്‍ട്ടും ഷോര്‍ട്‌സും അണിഞ്ഞ ഇന്ത്യന്‍ ടീം അംഗങ്ങളുടെ ട്രക്കിങ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്.

viratkohli

പൂണെയില്‍ കാര്യമായി തിളങ്ങാന്‍ കഴിയാതിരുന്ന ആര്‍ അശ്വിന്‍ സ്വന്തം നാട്ടുകാരനായ അഭിനവ് മുകുന്ദിനൊപ്പമാണ് ചിത്രത്തിന് പോസ് ചെയ്തത്. മധ്യനിര ബാറ്റ്‌സ്മാന്‍ അജിങ്ക്യ രഹാനെ ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. പേസര്‍ ഉമേഷ് യാദവിന്റെ ഭാര്യയും ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം, വ്യത്യസ്തമായ ചിത്രവുമായാണ് സ്പിന്നര്‍ രവീന്ദ്ര ജഡേജ രംഗത്തെത്തിയത്. ഇന്ത്യന്‍ പതാകയുമായി മലമുകളില്‍ നില്‍ക്കുന്ന ചിത്രമാണ് ജഡേജയുടേത്. പൂനെയില്‍ നിന്നും 80 കിലോമീറ്റര്‍ അകലെ തംഹിനി ഘട്ട് ആണ് ഇതെന്ന് ജഡേജ പറയുന്നു. ബെംഗളുരു ടെസ്റ്റിന് മുന്നോടിയായി മികച്ച തയ്യാറെടുപ്പിനുള്ള സൂചനയാണ് ഇന്ത്യ നല്‍കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Story first published: Tuesday, February 28, 2017, 8:49 [IST]
Other articles published on Feb 28, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X