വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിനല്ല വിരാട് കോലി, നിന്നാല്‍ ജയിപ്പിച്ചേ പോകൂ.. കംപ്യൂട്ടറെന്ന് ഗാവസ്‌കര്‍, ഇത്‌ കിംഗ് ഓഫ് ചേസ്!

By Muralidharan

വിരാട് കോലിയുടെ മനസ് കംപ്യൂട്ടര്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മുന്‍ ക്യാപ്റ്റനും കമന്റേറ്ററുമായ സുനില്‍ ഗാവസ്‌കര്‍ പറയുന്നു. ഇത് പറയാന്‍ ഇതിഹാസ താരമൊന്നും ആകേണ്ട കാര്യമില്ല. ഏത് കൊച്ചുകുട്ടിക്കും അറിയാവുന്ന കാര്യമാണിത്. ബൗളറുടെ കയ്യില്‍ നിന്നും പന്ത് റിലീസായ ശേഷം കിട്ടുന്ന നിമിഷാര്‍ധം കൊണ്ട് ഫീല്‍ഡിലെ ഗ്യാപ് കണ്ടെത്തി കോപ്പിബുക്ക് ഷോട്ടിലൂടെ പന്ത് കടത്തണമെങ്കില്‍ അയാളുടെ മനസ് ഒരു മിനി കംപ്യൂട്ടറെങ്കിലും ആയെങ്കിലേ പറ്റൂ.

Read Also: ഗാവ്‌സകറെയും സേവാഗിനെയും താരതമ്യം ചെയ്യരുത്... പക്ഷേ വിരാട് കോലി നമ്പര്‍ വണ്‍ ബാറ്റ്‌സ്മാന്‍: ധോണി!

വെറും റണ്‍സടിക്കല്‍ മാത്രമല്ല കോലിയുടെ കരുത്ത്. നിലയുറപ്പിച്ച് കഴിഞ്ഞാല്‍ കളി തീരുന്നത് വരെ കോലി ക്രീസിലുണ്ടാകും. പുറത്താകാതെ കളി ഫിനിഷ് ചെയ്യും. സച്ചിനൊക്കെ ഇക്കാര്യത്തില്‍ കോലിയുടെ മുമ്പില്‍ വെറും ശിശു. സക്‌സസ്ഫുള്‍ റണ്‍ചേസ് എന്ന കാറ്റഗറിയില്‍ സച്ചിനെക്കാള്‍ സെഞ്ചുറി ഈ പ്രായത്തില്‍ കോലി കുറിച്ചുകഴിഞ്ഞു. കാണാം കോലി സെഞ്ചുറിയടിപ്പിച്ച് ജയിപ്പിച്ച കളികള്‍.

107 - ശ്രീലങ്കയ്‌ക്കെതിരെ

107 - ശ്രീലങ്കയ്‌ക്കെതിരെ

2009 ഡിസംബറിലാണ് വിരാട് കോലി ആദ്യമായി ചേസ് ചെയ്യുമ്പോള്‍ ഇന്ത്യയെ സെഞ്ചുറി അടിച്ച് ജയിപ്പിച്ചത്. ഒരു റെക്കോര്‍ഡ് യാത്രയുടെ തുടക്കമായിരുന്നു അത്. ശ്രീലങ്ക ഉയര്‍ത്തിയ 315 റണ്‍സ് ചേസ് ചെയ്ത ഇന്ത്യയ്ക്ക് വേണ്ടി കോലി 107 റണ്‍സടിച്ചു. കോലിയുടെ പതിനാലാം ഏകദിനമായിരുന്നു അത്.

102 നോട്ടൗട്ട് - ബംഗ്ലാദേശ്

102 നോട്ടൗട്ട് - ബംഗ്ലാദേശ്

2010 ജനുവരിയില്‍ ബംഗ്ലാദേശിനെതിരെ 102 റണ്‍സുമായി പുറത്താകാതെ നിന്ന കോലി ഇന്ത്യയെ വിജയത്തിലെത്തിച്ചു. ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് വെറും 247 റണ്‍സ്. 43 ഓവറില്‍ ഇന്ത്യ ലക്ഷ്യം കണ്ടു.

118 - ഓസ്‌ട്രേലിയ

118 - ഓസ്‌ട്രേലിയ

2010 ഒക്ടോബറിലായിരുന്നു കോലി ഓസ്‌ട്രേലിയയ്‌ക്കെതിരെ 118 റണ്‍സെടുത്ത് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. വിശാഖപട്ടണത്ത് നടന്ന മാച്ചില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 289 റണ്‍സ്.

112 നോട്ടൗട്ട് - ഇംഗ്ലണ്ട്

112 നോട്ടൗട്ട് - ഇംഗ്ലണ്ട്

2011 ഒക്ടോബറില്‍ ഇംഗ്ലണ്ടിനെതിരെ വിരാട് കോലി പുറത്താകാതെ 112 റണ്‍സടിച്ചു. ഇന്ത്യ ചേസ് ചെയ്ത സ്‌കോര്‍ 237. വെറും 36.4 ഓവറിലാണ് അന്ന് കോലി കളി തീര്‍ത്തത്. 98 പന്ത് നേരിട്ട കോലി 16 ഫോറടിച്ചു.

117 - വെസ്റ്റ് ഇന്‍ഡീസ്

117 - വെസ്റ്റ് ഇന്‍ഡീസ്

2011 ഡിസംബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ. 269 റണ്‍സ് ജയിക്കാന്‍ വേണ്ട ഇന്ത്യയ്ക്ക് വേണ്ടി കോലി 117 റണ്‍സടിച്ചു.

133 നോട്ടൗട്ട് - ശ്രീലങ്ക

133 നോട്ടൗട്ട് - ശ്രീലങ്ക

2012 ഫെബ്രുവരിയിലായിരുന്നു വിരാട് കോലി ശ്രീലങ്കയ്‌ക്കെതിരെ പുറത്താകാതെ 133 റണ്‍സടിച്ച് ഇന്ത്യയെ വിജയിപ്പിച്ചത്. ജയിക്കാന്‍ 320 റണ്‍സ് വേണ്ടിയിരുന്ന കളി ഇന്ത്യ വെറും 36.4 ഓവറില്‍ തീര്‍ത്തു.

183 - പാകിസ്താന്‍

183 - പാകിസ്താന്‍

2012 മാര്‍ച്ചില്‍ മിര്‍പൂരില്‍ വെച്ചായിരുന്നു കോലിയുടെ ഈ അസാധ്യ ഇന്നിംഗ്‌സ്. 148 പന്തില്‍ അന്നടിച്ച 183 റണ്‍സാണ് ഏകദിനത്തില്‍ കോലിയുടെ ഉയര്‍ന്ന സ്‌കോര്‍. 329 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന ഇന്ത്യ 47.5 ഓവറില്‍ കളി തീര്‍ത്തു.

128 നോട്ടൗട്ട് - ശ്രീലങ്ക

128 നോട്ടൗട്ട് - ശ്രീലങ്ക

അതേ വര്‍ഷം ജൂലൈയില്‍ വെച്ച് വിരാട് കോലി രണ്ടാമിന്നിംഗ്‌സില്‍ സെഞ്ചുറിയടിച്ച് ഇന്ത്യയെ വീണ്ടും ജയിപ്പിച്ചു. 251 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ വിജയത്തിലെത്തുമ്പോള്‍ കോലി 128 നോട്ടൗട്ട്.

115 -സിംബാബ്‌വെ

115 -സിംബാബ്‌വെ

2013 ജൂലൈ മാസത്തിലാണ് സിംബാബ്‌വെ കോലിയുടെ ബാറ്റിന്റെ ചൂടറിഞ്ഞത്. 228 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന ഇന്ത്യ 44.5 ഓവറില്‍ കളി തീര്‍ത്തു. വിരാട് കോലി 115 റണ്‍സടിച്ചു.

100 നോട്ടൗട്ട് - ഓസ്‌ട്രേലിയ

100 നോട്ടൗട്ട് - ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയയെ തച്ച് പതം വരുത്തി കോലി 100 റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പോള്‍ ഇന്ത്യ ചേസ് ചെയ്തത് 359 റണ്‍സ് എന്ന കൂറ്റന്‍ ടോട്ടല്‍. അതും 43.3 ഓവറേ ഇന്ത്യ ബാറ്റ് ചെയ്തുള്ളൂ. കോലിക്കൊപ്പം 141 റണ്‍സുമായി രോഹിത് ശര്‍മയും പുറത്താകാതെ നിന്നു. 52 പന്തിലായിരുന്നു അന്ന് കോലി 100 തികച്ചത്.

115 നോട്ടൗട്ട് - ഓസ്‌ട്രേലിയ

115 നോട്ടൗട്ട് - ഓസ്‌ട്രേലിയ

വീണ്ടും ഒരു മിന്നല്‍ ബാറ്റിംഗ്. 66 പന്തില്‍ പുറത്താകാതെ 115 റണ്‍സ്. 18 ഫോറും ഒരു സിക്‌സും. ഓസ്‌ട്രേലിയയുടെ 350 റണ്‍സ് ഇന്ത്യ ചേസ് ചെയ്തു. കോലിക്ക് വീണ്ടും പുറത്താകാതെ സെഞ്ചുറി. 2013 ഒക്ടോബറില്‍ നാഗ്പൂരിലായിരുന്നു ഈ കളി.

136 - ബംഗ്ലാദേശ്

136 - ബംഗ്ലാദേശ്

2014 ഫെബ്രുവരിയിലായിരുന്നു ബംഗ്ലാദേശിന്റെ 278 റണ്‍സ് പിന്തുടര്‍ന്ന് കോലി ഇന്ത്യയെ ജയിപ്പിച്ചത്. 136 റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം.

154 നോട്ടൗട്ട് - ന്യൂസിലന്‍ഡ്

154 നോട്ടൗട്ട് - ന്യൂസിലന്‍ഡ്

മൊഹാലിയില്‍ എം എസ് ധോണിക്കൊപ്പം ഒന്നര സെഞ്ചുറി കൂട്ടുകെട്ടോടെ കോലി ഇന്ത്യയെ വീണ്ടും വിജയത്തിലെത്തിച്ചു. ഏകദിനത്തിലെ രണ്ടാത്തെ ഉയര്‍ന്ന സ്‌കോറായ 154നോട്ടൗട്ടും അടിച്ചു.

Story first published: Tuesday, October 25, 2016, 16:47 [IST]
Other articles published on Oct 25, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X