വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയെ കണ്ട് പഠിക്കൂ.. പാക് താരങ്ങള്‍ക്ക് അക്രവും അക്തറും നല്‍കുന്ന ഉപദേശം, വീഡിയോ!

By Muralidharan

ദില്ലി: ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാനും നായകനുമായ വിരാട് കോലിക്ക് അതിര്‍ത്തി കടന്ന് ഒരു പ്രശംസ. അയല്‍രാജ്യമായ പാകിസ്താന്റെ ഇതിഹാസ താരങ്ങളായ വസിം അക്രം, ഷോയിബ് അക്തര്‍, സഖ്‌ലൈന്‍ മുഷ്താഖ് എന്നിവരാണ് വിരാട് കോലിയെ ഒരേ സ്വരത്തില്‍ പുകഴ്ത്തുന്നത്. പുകഴ്ത്തുക മാത്രമല്ല, സ്വന്തം നാട്ടിലെ കളിക്കാരോട് വിരാട് കോലിയെ കണ്ട് പഠിക്കണമെന്ന് പറയാനും ഈ സൂപ്പര്‍ താരങ്ങള്‍ക്ക് മടിയില്ല.

Read Also: ലക്ഷ്മി നായരും ജോണ്‍ ബ്രിട്ടാസും തമ്മില്‍ എന്താണ് കണക്ഷന്‍? ലക്ഷ്മി നായര്‍ 'വടയക്ഷി'യെന്ന് സോഷ്യല്‍ മീഡിയ!

ക്രിക്കറ്റിനോടുള്ള കോലിയുടെ അര്‍പ്പണബോധവും നിശ്ചയദാര്‍ഢ്യവുമാണ് പാക് താരങ്ങളെ ആകര്‍ഷിച്ചത്. ഒരു പാകിസ്താനി ടി വി ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് അക്രം, അക്തര്‍, സഖ്‌ലൈന്‍ എന്നിവര്‍ കോലിയെ പുകഴ്ത്തി സംസാരിച്ചത്. ഈ വീഡിയോ ഇപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ പറന്നുനടക്കുകയാണ്. അക്രം കമന്ററി ടീമിനൊപ്പവും സഖ്‌ലൈന്‍ ഇംഗ്ലണ്ട് ടീമിന്റെ സ്പിന്‍ കോച്ചായും ഇന്ത്യയിലുണ്ടായിരുന്നു.

virat-kohli

ഭക്ഷണകാര്യത്തിലായാലും ഉറക്കത്തിന്റെ കാര്യത്തിലായാലും വിരാട് കോലി കാണിക്കുന്ന കൃത്യനിഷ്ഠ കണ്ട് പഠിക്കേണ്ടതാണ് എന്നാണ് സഖ്‌ലൈന്‍ പറയുന്നത്. ജിമ്മില്‍ വെച്ച് വിരാടുമായി നടന്ന ഒരു കൂടിക്കാഴ്ചയും സഖ്‌ലൈന്‍ ഓര്‍മിക്കുന്നു. കെ എല്‍ രാഹുല്‍, കേദാര്‍ ജാദവ്, കരുണ്‍ നായര്‍ തുടങ്ങിയ ഇന്ത്യന്‍ യുവ കളിക്കാരുടെ പ്രകടനമാണ് അക്തറിന് ഇഷ്ടപ്പെട്ടത്.

Read Also: എംഎസ് ധോണി പോട്ടെ, ഇതാ അനദര്‍ ധോണി, കേദാര്‍ ജാദവ് എന്ന മാച്ച് ഫിനിഷര്‍!

പാകിസ്താന്റെ ഒരു കളിക്കാരും മുന്‍താരങ്ങളെ ഉപദേശങ്ങള്‍ക്കായി സമീപിക്കാറില്ല എന്നാണ് വസിം അക്രമിന്റെ പരാതി. എന്നാല്‍ ഇന്ത്യന്‍ കളിക്കാര്‍ അങ്ങനെയല്ല. എപ്പോഴൊക്കെ അവസരം കിട്ടുന്നോ അപ്പോഴൊക്കെ മുന്‍കാല കളിക്കാരെ കണ്ട് അഭിപ്രായം ചോദിക്കാനും സ്വന്ത കളി മെച്ചപ്പെടുത്താനും ശ്രമിക്കുന്നവരാണ് ഇന്ത്യന്‍ താരങ്ങള്‍ - അക്രം പറഞ്ഞു.

Story first published: Tuesday, January 24, 2017, 20:50 [IST]
Other articles published on Jan 24, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X