വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ കളിക്കാരെ കണ്ട് പേടിയില്ലെന്ന് യുഎഇ ക്യാപ്റ്റന്‍

പെര്‍ത്ത്: നിങ്ങള്‍ വലിയവരായിരിക്കും പക്ഷേ അതിനര്‍ഥം ഞാന്‍ ചെറുതാണ് എന്നല്ല സന്തോഷ് പണ്ഡിറ്റിന്റെ ഈ ഡയലോഗ് യു എ ഇ കളിക്കാര്‍ കേട്ടിട്ടുണ്ടോ എന്നറിയില്ല. പക്ഷേ ഇന്ത്യയുമായുള്ള കളിക്ക് തലേന്ന് യു എ ഇ ക്യാപ്റ്റന്‍ മുഹമ്മദ് തൗഖിര്‍ പറഞ്ഞതിന്റെ അര്‍ഥം കൃത്യമായും ഇത് തന്നെയാണ്. നിങ്ങള്‍ വലിയ കളിക്കാരൊക്കെയായിരിക്കും, പക്ഷേ നിങ്ങളെ കണ്ടാല്‍ ഞങ്ങള്‍ക്ക് പേടിയൊന്നും തോന്നുന്നില്ല.

ശനിയാഴ്ചയാണ് ലോകചാമ്പ്യന്മാരായ ഇന്ത്യയും യു എ ഇയും തമ്മിലുള്ള മത്സരം. ഇന്ത്യയുടെ മൂന്നാമത്തെ മത്സരമാണിത്. പാകിസ്താനെയും ദക്ഷിണാഫ്രിക്കയെയും തോല്‍പിച്ച ഇന്ത്യ ഗ്രൂപ്പ് ബിയില്‍ ഒന്നാമതാണ്. യു എ ഇ ആകട്ടെ കളിച്ച രണ്ട് കളികളും തോറ്റു. അയര്‍ലന്‍ഡിനെതിരെ നന്നായി പൊരുതിയെങ്കിലും അവസാന ഓവറുകളിലെ ഫീല്‍ഡിംഗ് ആലസ്യമാണ് അവരെ ചതിച്ചത്.

-india-team

ലോകകപ്പില്‍ ഇതാദ്യമായാണ് യു എ ഇ - ഇന്ത്യ മത്സരം നടക്കുന്നത്. തങ്ങള്‍ക്കറിയാം അവര്‍ വലിയ കളിക്കാരാണ് എന്ന്. എന്നാല്‍ മറ്റേതൊരു കളിയെയും പോലെ മാത്രമേ തങ്ങള്‍ ഈ കളിയെയും എടുക്കുന്നുള്ളൂ. ഇന്ത്യന്‍ കളിക്കാരുടെ പേരും പെരുമയും കണ്ട് ഞങ്ങള്‍ പേടിക്കാനൊന്നും പോകുന്നില്ല - തൗഖിര്‍ പറഞ്ഞു. 42 കാരനായ ക്യാപ്റ്റന്‍ തൗഖിര്‍ 7 ഏകദിനങ്ങളില്‍ നിന്നായി 89 റണ്‍സും 8 വിക്കറ്റും എടുത്തിട്ടുണ്ട്.

സഹീര്‍ ഖാന്‍, അനില്‍ കുംബ്ലെ തുടങ്ങിയവര്‍ നയിച്ച ഇന്ത്യന്‍ ബൗളിംഗിനെതിരെയായിരുന്നു തൗഖിറിന്റെ അരങ്ങേറ്റം. 2004 ലെ ഏഷ്യക്കപ്പിലെ ആ അരങ്ങേറ്റത്തില്‍ തൗഖിര്‍ അര്‍ധസെഞ്ചുറിയും അടിച്ചു. ഈ ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ ക്യാപ്റ്റന്‍ കൂടിയാണ് തൗഖിര്‍. കളിയുടെ എല്ലാ മേഖലകളിലും തങ്ങള്‍ പുരോഗമിച്ചുവരികയാണ് എന്നാണ് തൗഖിര്‍ സ്വന്തം ടീമിനെക്കുറിച്ച് പറയുന്നത്.

Story first published: Friday, February 27, 2015, 15:03 [IST]
Other articles published on Feb 27, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X