വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗാവ്‌സകറെയും സേവാഗിനെയും താരതമ്യം ചെയ്യരുത്... പക്ഷേ വിരാട് കോലി നമ്പര്‍ വണ്‍ ബാറ്റ്‌സ്മാന്‍: ധോണി!

വിരാട് കോലിയാണ് ഇന്നുള്ളതില്‍ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ - ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി പറയുന്നു.

By Muralidharan

മൊഹാലി: സുനില്‍ ഗാവ്‌സകറെയും വീരേന്ദര്‍ സേവാഗിനെയും താരതമ്യം ചെയ്യാന്‍ പറ്റുമോ - ചോദിക്കുന്നത് ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയാണ്. ധോണി തന്നെ ഉത്തരവും പറയുന്നു. ഇല്ല. അതാണ് ക്രിക്കറ്റ്. റെക്കോര്‍ഡുകളും നമ്പറുകളും നോക്കി രണ്ട് കളിക്കാരെ താരതമ്യം ചെയ്യാന്‍ പറ്റില്ല. അങ്ങനെ ചെയ്യുന്നതില്‍ അര്‍ഥവുമില്ല.

Read Also: 9000 റണ്‍സ്: ഹേറ്റേഴ്‌സിന് ധോണിയെ തെറിവിളിക്കാം.. പക്ഷേ ഇതുപോലെ ഒരു കീപ്പറെ ഇനി കിട്ടില്ല, ഉറപ്പ്!

ക്രിക്കറ്റിന്റെ ഒരു പ്രശ്‌നവും ഇത് തന്നെയാണ്. ആളുകള്‍ക്ക് എപ്പോഴും താരങ്ങളെ താരതമ്യം ചെയ്യാനുള്ള ത്വര ഉണ്ടാകും. അങ്ങനെ ചെയ്യുന്നതില്‍ അര്‍ഥമില്ല. ഒരു കാര്യം ഞാന്‍ പറയാം. വിരാട് കോലിയാണ് ഇന്നുള്ളതില്‍ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ - താരതമ്യം ചെയ്യരുത് എന്ന് പറഞ്ഞ ശേഷം ധോണി പറയുന്നു. അതിന് കാരണങ്ങളുമുണ്ട്.

ചോദ്യം ധോണിയോടാണ്

ചോദ്യം ധോണിയോടാണ്

ന്യൂസിലന്‍ഡിനെതിരെ കോലി പുറത്താകാതെ 154 റണ്‍സടിച്ച് ഇന്ത്യയെ ജയിപ്പിച്ചിരുന്നു. കോലിയും ധോണിയും കൂടി 151 റണ്‍സിന്റെ കൂട്ടുകെട്ടും ഉണ്ടാക്കി. കളിക്ക് ശേഷം, മഹാന്മാരായ കളിക്കാരുടെ കൂട്ടത്തില്‍ കോലിയെ എങ്ങനെ റേറ്റ് ചെയ്യുന്നു എന്ന് മാധ്യമപ്രവര്‍ത്തകര്‍ ധോണിയോ് ചോദിച്ചു. അപ്പോഴാണ് ധോണി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

കളിക്കാരെ താരതമ്യം ചെയ്യരുത്

കളിക്കാരെ താരതമ്യം ചെയ്യരുത്

ക്രിക്കറ്റിന്റെ ഏറ്റവും വലിയ പ്രശ്‌നമാണിത്. ആളുകള്‍ എപ്പോഴും കളിക്കാരെ താരതമ്യം ചെയ്തുകൊണ്ടിരിക്കും. എന്നാല്‍ ഇത് ശരിയല്ല. കളി ഒരുപാട് മാറി. സാഹചര്യങ്ങള്‍ മാറി. നിങ്ങള്‍ക്ക് ശരിക്കും കളിക്കാരെ താരതമ്യം ചെയ്യാന്‍ പറ്റില്ല. അതിന്റെ ആവശ്യവുമില്ല.

ഗാവസ്‌കറും സേവാഗും

ഗാവസ്‌കറും സേവാഗും

സുനില്‍ ഗാവസ്‌കറെയും വീരേന്ദര്‍ സേവാഗിനെയും നിങ്ങള്‍ എങ്ങനെയാണ് താരതമ്യം ചെയ്യുക. ഇരുവരും ഓപ്പണര്‍മാരായിരുന്നു. അല്ലെങ്കില്‍ ടോപ് ഓര്‍ഡറില്‍ കളിച്ചവരാണ്. എന്ന് വെച്ച് രണ്ടുപേരെയും താരതമ്യം ചെയ്യാന്‍ പറ്റുമോ. ഇരുവരും കളിച്ച ക്രിക്കറ്റ് എത്രയോ വ്യത്യസ്തമായിരുന്നു.

വിരാട് കോലി നമ്പര്‍ വണ്‍

വിരാട് കോലി നമ്പര്‍ വണ്‍

രണ്ട് കളിക്കാരെ താരതമ്യം ചെയ്യുന്നത് ശരിയല്ല. എന്നാലും വിരാട് കോലിയെക്കുറിച്ച് ഞാന്‍ പറയാം. കോലി വളരെയധികം ഇംപ്രൂവ് ആയിട്ടുണ്ട്, കണ്‍സിസ്റ്റന്റ് ആണ്. ഇന്നുള്ളവരില്‍ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ വിരാട് കോലിയാണ് - തന്റെ വൈസ് ക്യാപ്റ്റനെക്കുറിച്ച് എം എസ് ധോണി പറഞ്ഞു.

കാരണമുണ്ട്

കാരണമുണ്ട്

അടിക്കുന്ന റണ്‍സ് മാത്രമല്ല കാര്യം. കോലി ബാറ്റ് ചെയ്യുന്നത് കാണാന്‍ തന്നെ രസമാണ്. ക്രിക്കറ്റിങ് ഷോട്ടുകള്‍ കളിച്ചുകൊണ്ട് തന്നെ നല്ല വേഗതയില്‍ റണ്‍ സ്‌കോര്‍ ചെയ്യുന്നു. ബൗളര്‍മാരെ അടിച്ച് പറത്തണം എന്ന് വിചാരിക്കുമ്പോള്‍ അത് ചെയ്യാന്‍ പറ്റുന്നു - അതാണ് കോലിയുടെ പ്രത്യേകത.

Story first published: Tuesday, October 25, 2016, 10:29 [IST]
Other articles published on Oct 25, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X