വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓരോ വിരാട് കോലിക്ക് പിന്നിലും ഒരു തരുവര്‍ കോലിയുണ്ട്... അറിയാത്ത കഥകളിതാ...

By Muralidharan

ഓരോ വിരാട് കോലിക്ക് പിന്നിലും ഒരു തരുവര്‍ കോലിയുണ്ട്!
യുവരാജ് സിംഗ്, വിരാട് കോലി... അണ്ടര്‍ 19 ലോകകപ്പ് വഴി ഇന്ത്യന്‍ ടീമിന് കിട്ടിയ ഏറ്റവും വലിയ സമ്പാദ്യങ്ങള്‍. 2000 ലോകകപ്പായിരുന്നു യുവരാജിന്റെ തലവര മാറ്റി മറിച്ചത്. 2008 ല്‍ വിരാട് കോലിയുടേതും. 2000 ലോകകപ്പിലെ മാന്‍ ഓഫ് ദ സീരിസായിരുന്നു യുവരാജ് സിംഗ്. വിരാട് കോലി 2008 ല്‍ ലോകകപ്പ് നേടിയ ടീമിന്റെ ക്യാപ്റ്റനും.

ഇപ്പോഴിതാ റിഷഭ് പന്ത്, ഇഷന്‍ കിഷന്‍, സര്‍ഫ്രാസ് ഖാന്‍ തുടങ്ങിയ യുവ സൂപ്പര്‍ താരങ്ങളും ഇന്ത്യന്‍ ക്രിക്കറ്റില്‍ ചലനം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ആഘോഷിക്കപ്പെടാന്‍ പ്രതിഭയും കണക്കുകളും മാത്രം പോര, സമയവും നല്ലതാകണം. സമയദോഷം കൊണ്ട് മാത്രം ഇന്ത്യന്‍ ടീമില്‍ എത്താന്‍ പറ്റാതിരുന്ന തരുവര്‍ കോലിമാരുടെയും കൂടി കഥ പറയാനുണ്ട് ഓരോ അണ്ടര്‍ 19 ലോകകപ്പിനും.

ഇത് ആ കോലിയല്ല

ഇത് ആ കോലിയല്ല

2008 അണ്ടര്‍ 19 ലോകകപ്പിലെ ജേതാക്കളായ ഇന്ത്യന്‍ ടീമിലെ പ്രധാന താരമായിരുന്നു തരുവര്‍ കോലി. ആറ് ഇന്നിംഗ്‌സുകളിലായി 218 റണ്‍സ്. അടുപ്പിച്ച് 3 അര്‍ധസെഞ്ചുറികള്‍. ഫൈനലും ജയിച്ച് ഇന്ത്യ ലോകകിരീടം ചൂടി. എന്നാല്‍ ഒരിക്കല്‍ പോലും തരുവര്‍ കോലിക്ക് ഇന്ത്യന്‍ ടീമിലേക്ക് വിളി വന്നില്ല. ഇപ്പോള്‍ 27 വയസ്സായി തരുവറിന്.

ഭാഗ്യം കടാക്ഷിച്ചത് വിരാടിനെ

ഭാഗ്യം കടാക്ഷിച്ചത് വിരാടിനെ

എന്നാല്‍ മറ്റൊരു കോലിക്ക് ഈ ലോകകപ്പ് ഭാഗ്യം കൊണ്ടുവന്നു. സാക്ഷാല്‍ വിരാട് കോലിക്ക്. ലോകകപ്പ് നേടിയ ടീമിന്റെ ക്യാപ്റ്റനായിരുന്ന കോലിക്ക് കൃത്യസമയത്ത് ഇന്ത്യന്‍ ടീമിലും ഐ പി എല്ലിലും സാന്നിധ്യമറിയിക്കാന്‍ പറ്റി. ഇപ്പോള്‍ ഇന്ത്യയുടെ ടെസ്റ്റ് ടീം ക്യാപ്റ്റന്‍. ഇന്ത്യയിലെ ഏറ്റവും വില കൂടിയ താരങ്ങളില്‍ ഒരാള്‍.

യുവരാജ് സിംഗ്

യുവരാജ് സിംഗ്

അണ്ടര്‍ 19 ലോകകപ്പ് വഴി ഇന്ത്യന്‍ ടീമിലെത്തിയ താരങ്ങളില്‍ പ്രമുഖന്‍ യുവരാജ് സിംഗ് തന്നെ. 2000 ലോകകപ്പിലെ മാന്‍ ഓഫ് ദ സീരിസ് ആയ യുവരാജ് സിംഗിന് ആ വര്‍ഷം തന്നെ ഇന്ത്യന്‍ ടീമിലേക്ക് വിളി വന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരെ 80 പന്തില്‍ 84 റണ്‍സടിച്ച് കളി തുടങ്ങിയ യുവി 2011 ഏകദിന ലോകകപ്പിലും മാന്‍ ഓഫ് ദ സീരിസായി.

മുഹമ്മദ് കൈഫ്

മുഹമ്മദ് കൈഫ്

2000 ലോകകപ്പിലൂടെ ഇന്ത്യന്‍ ടീമിലെത്തിയ മറ്റൊരു കളിക്കാരനാണ് മുഹമ്മദ് കൈഫ്. ഒരു കാലത്ത് മുഹമ്മദ് കൈഫ് - യുവി കൂട്ടുകെട്ട് ഇന്ത്യന്‍ ക്രിക്കറ്റില്‍ ചലനങ്ങള്‍ സൃഷ്ടിച്ചെങ്കിലും പിന്നീട് ടീമില്‍ സ്ഥാനം നഷ്ടമായി. യുവിക്കും കൈഫിനും ഒപ്പം കളിച്ച റിതീന്ദര്‍ സോധിക്ക് പക്ഷേ ആ ഭാഗ്യം കിട്ടിയില്ല.

സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

മലയാളി താരം സഞ്ജു സാംസണും ഇന്ത്യന്‍ സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റിയത് അണ്ടര്‍ 19 ടീമിലെ പ്രകടനത്താലാണ്. ധോണി വിരമിക്കുന്ന ഒഴിവില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുകയാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ഈ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍.

രാഹുല്‍ ദ്രാവിഡ് ഏകതാരം

രാഹുല്‍ ദ്രാവിഡ് ഏകതാരം

1991 ല്‍ അണ്ടര്‍ 19 കളിച്ച ടീമില്‍ നിന്നും ഇന്ത്യന്‍ ടീമില്‍ എത്തിയ ഏക കളിക്കാരന്‍ രാഹുല്‍ ദ്രാവിഡായിരുന്നു. ഇക്കാര്യം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വെച്ച് ദ്രാവിഡ് തന്നെയാണ് പറഞ്ഞത്.

Story first published: Friday, February 12, 2016, 14:42 [IST]
Other articles published on Feb 12, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X