വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിനെക്കാള്‍ ബെറ്ററാണോ കോലി.. എങ്കില്‍ കോലിയെക്കാള്‍ ഫാര്‍ ബെറ്ററാണ് ഹാഷിം അംല.. ഇതാ കണക്കുകള്‍!

By Muralidharan

ആരാണ് മികച്ച ബാറ്റ്‌സ്മാന്‍. ഡോണ്‍ ബ്രാഡ്മാന്‍. കളിയും കണക്കുകളും അങ്ങനെയേ പറയൂ. അത് കഴിഞ്ഞോ. തര്‍ക്കവിഷയമാണ്. വിവിയന്‍ റിച്ചാര്‍ഡ്‌സ് മുതല്‍ സുനില്‍ ഗാവ്‌സകറും സച്ചിനും ലാറയും തുടങ്ങി വിരാട് കോലി വരെ എത്തി നില്‍ക്കും ആരാധകരുടെ ലിസ്റ്റ്. ഇതില്‍ ഏറ്റവും കൊണ്ടാടപ്പെട്ട ബാറ്റ്‌സ്മാനാണ് സച്ചിന്‍, കണക്കുകള്‍ നോക്കി കോലി ആരാധകര്‍ പറയുന്നത് സച്ചിനെക്കാളും കേമനാണ് കോലി എന്ന്.

Read Also: വിരാട് കോലിക്കെന്ത് ക്യാപ്റ്റന്‍സി പ്രഷര്‍... അതൊക്കെ സച്ചിനും ധോണിക്കും ഒക്കെ പറഞ്ഞിട്ടുള്ളതാണ്.. റിപ്പോര്‍ട്ടര്‍ ചാനലിനും മനോരമക്കും അടക്കം ട്രോള്‍..!

Read Also: ക്യാപ്റ്റൻ തന്നെ റിവ്യൂ കൊടുക്കണമെന്ന് നിയമമുണ്ടോ.. അറിയില്ലെങ്കിൽ മിണ്ടാതിരുന്നാൽ പോരേ ചുമ്മാ ട്രോൾ ചെയ്യണോ...!

എന്നാല്‍ കണക്കുകള്‍ നോക്കിയാല്‍ വിരാട് കോലിയുമല്ല മികച്ച ബാറ്റ്‌സ്മാന്‍. അത് ഹാഷിം അംലയാണ്. ദക്ഷിണാഫ്രിക്കയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍. എന്നാല്‍ കോലിയെപ്പറ്റി ആരാധകര്‍ പറയുന്നത് പോലെ അംലയാണ് സച്ചിനെക്കാള്‍ മികച്ച ബാറ്റ്‌സ്മാന്‍ എന്നൊന്നും ദക്ഷിണാഫ്രിക്കക്കാര്‍ പറയില്ല. കോലിയുടെ റെക്കോര്‍ഡുകള്‍ കണ്ട് ലോകാവസാനം എന്ന് പറയുന്നവര്‍ ഹാഷിം അംലയെന്ന റണ്‍മെഷീനെ ഒന്ന് അടുത്ത് കാണൂ...

കോലിയെക്കാള്‍ വേഗത്തില്‍ അംല

കോലിയെക്കാള്‍ വേഗത്തില്‍ അംല

എണ്ണത്തിലാണ് കാര്യമെങ്കില്‍ വിരാട് കോലിയാണ് അംലയെക്കാള്‍ മുന്നില്‍. കാരണമുണ്ട്. ഏകദിനത്തില്‍ അംലയെക്കാള്‍ 37 കളി കൂടുതല്‍ കളിച്ചിട്ടുണ്ട് കോലി. 177 കളിയില്‍ 27 സെഞ്ചുറികളുണ്ട് കോലിയുടെ പേരില്‍. അംലയുടെ പേരിലാകട്ടെ 140 കളിയില്‍ 23 എണ്ണവും. രണ്ടുപേരും 23 സെഞ്ചുറി തികക്കാന്‍ എടുത്ത സമയം നോക്കിയാലോ അംല വളരെ മുന്നിലാണ്. കൃത്യമായി പറഞ്ഞാല്‍ കോലിയെക്കാള്‍ 25 കളികള്‍ കുറവ്.

സെഞ്ചുറീയന്‍മാരുടെ കണക്ക്

സെഞ്ചുറീയന്‍മാരുടെ കണക്ക്

ഇനി ഏകദിനത്തില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സെഞ്ചുറി അടിച്ചവരും അതിന് അവര്‍ എടുത്ത സമയവും നോക്കിയാലോ. സച്ചിന്‍ 463 മാച്ചില്‍ 49 സെഞ്ചുറിയോടെ ഒന്നാമനാണ്. പോണ്ടിങ് 30 സെഞ്ചുറി അടിക്കാന്‍ 375 മത്സരം കളിച്ചു. വിരാട് കോലി 177 കളിയില്‍ 27 സെഞ്ചുറി അടിച്ചുകഴിഞ്ഞു. ജയസൂര്യ 445 കളിയില്‍ നിന്നും അടിച്ചത് വെറും 25 സെഞ്ചുറി. അംല 140 കളിയില്‍ 23.

ശരാശരി നോക്കിയാലോ

ശരാശരി നോക്കിയാലോ

ടെസ്റ്റിലും ഏകദിനത്തിലും ശരാശരി നോക്കിയാല്‍ വിരാട് കോലിക്ക് നേരിയ ഒരു മുന്‍തൂക്കം ഉണ്ട്. ഹാഷിം അംലയെക്കാള്‍ കൂടുതല്‍ ഏകദിനം കളിച്ചിട്ടുണ്ടെങ്കിലും ടെസ്റ്റില്‍ വളരെ താഴെയാണ് കോലി. കോലിക്ക് 53 ടെസ്റ്റില്‍ 50.10 ശരാശരിയോടെ 7668 റണ്‍സും 15 സെഞ്ചുറിയും. ഹാഷിം അംലയ്ക്ക് 100 ടെസ്റ്റില്‍ 49.99 ശരാശരിയില്‍ 7799 റണ്‍സും 26 സെഞ്ചുറികളും.

വേഗത്തില്‍ രണ്ടായിരം റണ്‍സ്

വേഗത്തില്‍ രണ്ടായിരം റണ്‍സ്

ഇനി വിരാട് കോലി സെറ്റ് ചെയ്യുകയും പിന്നാലെ വന്ന് ഹാഷിം അംല തകര്‍ക്കുകയും ചെയ്ത ചില അതിവേഗ സ്‌കോറിങ് റെക്കോര്‍ഡുകള്‍ നോക്കൂ - വേഗത്തില്‍ രണ്ടായിരം റണ്‍സ്. വിരാട് കോലി 53 ഇന്നിംഗ്‌സ്. ഹാഷിം അംല വെറും 40 ഇന്നിംഗ്‌സ്.

വേഗത്തില്‍ 3000, 4000, 5000...

വേഗത്തില്‍ 3000, 4000, 5000...

വേഗത്തില്‍ മൂവായിരം റണ്‍സ്. വിരാട് കോലി 75 ഇന്നിംഗ്‌സ്. ഹാഷിം അംല വെറും 57 ഇന്നിംഗ്‌സ്. വ്യത്യാസം 18 ഇന്നിംഗ്‌സിന്റെ. കഴിഞ്ഞില്ല നാലായീരവും അയ്യായിരവും അടക്കം കോലിക്കാള്‍ വേഗത്തില്‍ അടിച്ചെടുത്ത് തൊട്ടുപിന്നാലെയുണ്ട് ഹാഷിം അംല.

സച്ചിനെ തള്ളിപ്പറയുന്നു

സച്ചിനെ തള്ളിപ്പറയുന്നു

ഇത്രയധികം നേട്ടങ്ങള്‍ ഉണ്ടായിട്ടും സച്ചിനെക്കാള്‍ നല്ല ബാറ്റ്‌സ്മാനാണ് അംല എന്ന് ദക്ഷിണാഫ്രിക്കക്കാര്‍ പറയുന്നില്ല. പക്ഷേ വിരാട് കോലിയെക്കുറിച്ച് ഫാന്‍സ് പറയും, എന്താല്ലേ.

Story first published: Tuesday, January 17, 2017, 11:22 [IST]
Other articles published on Jan 17, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X