വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മന്ദന മിന്നിച്ചു!! ഇംഗ്ലണ്ട് ചാരം....അഞ്ചു വര്‍ഷത്തിനുശേഷമാദ്യം..ലോകകപ്പില്‍ പെണ്‍പട തുടങ്ങി

90 റണ്‍സെടുത്ത സ്മൃതി മന്ദനയാണ് ഇന്ത്യയുടെ ടോപ്സ്കോറര്‍

By Manu

ഡെര്‍ബി: ഐസിസിയുടെ വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കു തകര്‍പ്പന്‍ തുടക്കം. ആതിഥേയരായ ഇംഗ്ലണ്ടിനെ അവരുടെ കാണികള്‍ക്കു മുന്നില്‍ ഇന്ത്യ തകര്‍ത്തിവിടുകയായിരുന്നു. 35 റണ്‍സിന്റെ മിന്നുമന്ന വിജയമാണ് മിതാലി രാജ് നയിക്കുന്ന ഇന്ത്യന്‍ പെണ്‍പട സ്വന്തമാക്കിയത്. ബാറ്റിങ് കരുത്തിലാണ് ഇന്ത്യ ആധികാരിക വിജയം കൊയ്തത്. പിന്നീട് ബൗളര്‍മാരും ഫോമിലേക്കുയര്‍ന്നതോടെ ഇംഗ്ലണ്ട് അടിയറവ് പറയുകയായിരുന്നു. ഇംഗ്ലീഷുകാരെ മുഴുവന്‍ ഓവര്‍ ബാറ്റ് ചെയ്യാന്‍ പോലും ഇന്ത്യ അനുവദിച്ചില്ല.

മികച്ച സ്‌കോര്‍

മികച്ച സ്‌കോര്‍

ടോസ് ലഭിച്ച ശേഷം ഇന്ത്യയെ ബാറ്റിങിനു വിടാനുള്ള ഇംഗ്ലണ്ടിന്റെ തന്ത്രം പാളുകയായിരുന്നു. അത്യുജ്വല ബാറ്റിങ് പ്രകടനമാണ് ഇന്ത്യന്‍ താരങ്ങള്‍ നടത്തിയത്. നിശ്ചിത ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 281 റണ്‍സ് ഇന്ത്യ പടുത്തുയര്‍ത്തി. ഇന്ത്യക്കായി ആദ്യ മൂന്നു താരങ്ങളും അര്‍ധസെഞ്ച്വറി നേടി.

മന്ദന മിന്നിച്ചു

മന്ദന മിന്നിച്ചു

ഓപ്പണര്‍ സ്മൃതി മന്ദനയാണ് ഇന്ത്യന്‍ ബാറ്റിങിലെ ടോപ്‌സ്‌കോററായത്. കേവലം 72 പന്തുകള്‍ മാത്രം നേരിട്ട മന്ദന 90 റണ്‍സോടെ കസറി. മന്ദനയുടെ ഓപ്പണിങ് പങ്കാളിയായിരുന്ന പൂനം റൗത്തും ഉജ്ജ്വലമായി കളിച്ചു. 134 പന്തുകള്‍ നേരിട്ട പൂനം 86 റണ്‍സെടുത്തു പുറത്താവുകയായിരുന്നു. ക്യാപ്റ്റന്‍ മിതാലിയാണ് മറ്റൊരു സ്‌കോറര്‍. 73 പന്തുകളില്‍ എട്ടു ബൗണ്ടറികളോടെ മിതാലി 71 റണ്‍സെടുത്തു.

മുഴുവന്‍ ഓവര്‍ തികയ്ക്കാതെ ഇംഗ്ലണ്ട്

മുഴുവന്‍ ഓവര്‍ തികയ്ക്കാതെ ഇംഗ്ലണ്ട്

ഫീല്‍ഡിങിന്റെയും ബൗളിങിന്റെയും മികവില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ തകര്‍ത്തെറിയുകയായിരുന്നു. മുഴുവന്‍ ഓവര്‍ പോലും ഇംഗ്ലണ്ടിനെ ബാറ്റ് ചെയ്യാന്‍ ഇന്ത്യ അനുവദിച്ചില്ല. 47.3 ഓവറില്‍ 246 റണ്‍സിന് ഇംഗ്ലണ്ട് എറിഞ്ഞിട്ടു. 81 റണ്‍സെടുത്ത ഫ്രാന്‍ വില്‍സണാണ് ഇംഗ്ലീഷ് നിരയില്‍ പൊരുതി നോക്കിയത്. മറ്റുള്ളവരൊന്നും അര്‍ധസെഞ്ച്വറി തികച്ചില്ല.

അമ്പമ്പോ എന്തൊരു ഫീല്‍ഡിങ്

അമ്പമ്പോ എന്തൊരു ഫീല്‍ഡിങ്

ഇംഗ്ലണ്ടിനെതിരേ ഇന്ത്യയുടെ ഫീല്‍ഡിങിനെ അവിസ്മരണീയമെന്നു മാത്രമേ വിശേഷിപ്പിക്കാനാവുകയുള്ളൂ. നാലു ഇംഗ്ലീഷ് താരങ്ങളെയാണ് ഇന്ത്യ ചുണക്കുട്ടികള്‍ റണ്ണൗട്ടാക്കിയത്. നാലു റണ്ണൗട്ടുകളും നാല് വ്യത്യസ്ത താരങ്ങളുടെ വകയായിരുന്നുവെന്നതു ഇന്ത്യന്‍ മികവിന് അടിവരയിടുന്നു. ക്യാപ്റ്റന്‍ ഹെതര്‍ നൈറ്റ് (46), ഫ്രാന്‍ വില്‍സണ്‍ (81), കാതറിന്‍ ബ്രൂന്‍ഡ് (24), ജെന്നി ഗുന്‍ (9) എന്നിവരെയാണ് ഇന്ത്യ റണ്ണൗട്ടാക്കിയത്.

ബൗളിങിലും മോശമല്ല

ബൗളിങിലും മോശമല്ല

ഫീല്‍ഡിങ് മികവ് കൊണ്ടു മാത്രമാണ് ഇന്ത്യയുടെ വിജയമെന്ന് കരുതരുത്. ബൗളര്‍മാരും മികച്ച സംഭാവനയാണ് നല്‍കിയത്. മൂന്നു വിക്കറ്റോടെ ദീപ്തി ശര്‍മ ഇന്ത്യന്‍ ബൗളിങിന്റെ ചുക്കാന്‍പിടിച്ചപ്പോള്‍ രണ്ടു വിക്കറ്റ് വീഴ്ത്തി ശിഖാ പാണ്ഡെ മികച്ച പിന്തുണയേകി.

മികച്ച ഓപ്പണിങ് കൂട്ടുകെട്ട്

മികച്ച ഓപ്പണിങ് കൂട്ടുകെട്ട്

ശക്തമായ ഓപ്പണിങ് കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ സാധിച്ചതാണ് ഇന്ത്യന്‍ വിജയത്തിനു അടിത്തറയിട്ടത്. മന്ദനയും പൂനവും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 144 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. ഏകദിനത്തില്‍ തന്റെ ഏഴാമത്തെ അര്‍ധസെഞ്ച്വറിയാണ് പൂനം ഈ മല്‍സരത്തില്‍ കുറിച്ചത്.

കാത്തിരിപ്പ് തീര്‍ന്നു

കാത്തിരിപ്പ് തീര്‍ന്നു

ഇംഗ്ലണ്ടിനെതിരേ ഒരു ഏകദിന വിജയത്തിനായുള്ള അഞ്ചു വര്‍ഷം നീണ്ട ഇന്ത്യയുടെ കാത്തിരിപ്പാണ് ഇതോടെ അവസാനിച്ചത്. ഇതിനു മുമ്പ് ഇംഗ്ലണ്ടിനെതിരേ കളിച്ച ആറു മല്‍സരങ്ങളിലും ഇന്ത്യ തോല്‍വി സമ്മതിച്ചിരുന്നു.

മല്‍സരത്തിലെ വഴിത്തിരിവ്

മല്‍സരത്തിലെ വഴിത്തിരിവ്

ഇംഗ്ലണ്ടിന്റെ തുടക്കം മോശമായിരുന്നെങ്കിലും നാലാം വിക്കറ്റില്‍ നൈറ്റും വില്‍സണും തമ്മിലുള്ള കൂട്ടുകെട്ട് ഇംഗ്ലണ്ടിന് വിജയപ്രതീക്ഷ നല്‍കിയിരുന്നു. നാലാം വിക്കറ്റില്‍ 67 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഈ ജോടി ഇംഗ്ലണ്ടിനെ മല്‍സരത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനിടെയാണ് റണ്ണൗട്ടിലൂടെ ഇന്ത്യ തിരിച്ചടിച്ചത്. നൈറ്റിനെ ഹര്‍മന്‍പ്രീത് കൗര്‍ റണ്ണൗട്ടാക്കിയത് മല്‍സരത്തില്‍ വഴിത്തിരിവാകുകയായിരുന്നു.

മന്ദനയുടെ വരവ്

മന്ദനയുടെ വരവ്

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് മന്ദനയെത്തിയത് തികച്ചും അപ്രതീക്ഷിതമായിരുന്നു. കണംകാലിനു പരിക്കേറ്റു വിശ്രമിക്കുകയായിരുന്ന മന്ദന ടൂര്‍ണമെന്റില്‍ കളിക്കുമെന്നു പോലും കരുതിയിരുന്നില്ല. അവസാന നിമിഷമാണ് താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഈ വര്‍ഷം ജനുവരിയിസല്‍ നടന്ന വനിതകളുടെ ബിഗ് ബാഷ് ലീഗ് ടൂര്‍ണമെന്റിനിടെയാണ് 20 കാരിയായ മന്ദനയ്ക്കു പരിക്കേറ്റത്.

എട്ടു ടീമുകള്‍

വനിതാ ലോകകപ്പിന്റെ 11ാമത്തെ എഡിഷനാണ് ഇത്തവണത്തേത്. എട്ടു ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കുന്നത്. ഇന്ത്യ, ഇംഗ്ലണ്ട് എന്നിവരെക്കൂടാതെ ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ, പാകിസ്താന്‍, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക എന്നിവരാണ് മറ്റു ടീമുകള്‍.

Story first published: Sunday, June 25, 2017, 10:09 [IST]
Other articles published on Jun 25, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X