വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബ്രാഡ്മാനെയും മറികടന്ന് പാകിസ്താന്റെ 'ദ്രാവിഡ്', യൂനിസ് ഖാന്‍!

By Muralidharan

തങ്ങള്‍ക്കും ഒരു സച്ചിനുണ്ടാകണമെന്ന് ആഗ്രഹിക്കാത്ത ക്രിക്കറ്റ് രാജ്യങ്ങള്‍ കുറവായിരിക്കും. ടീമിലെ മികച്ച ബാറ്റ്‌സ്മാന്‍ സച്ചിനെക്കാള്‍ കേമനാണ് എന്ന് പറഞ്ഞ് ആശ്വാസം കൊള്ളുന്ന ക്യാപ്റ്റന്മാര്‍ ക്രിക്കറ്റില്‍ ഇഷ്ടംപോലെയുണ്ട്. സയീദ് അന്‍വര്‍ സച്ചിനെക്കാള്‍ കേമനാണ് എന്ന് പറഞ്ഞ വസിം അക്രവും മാത്യു ഹെയ്ഡനാണ് മികച്ച ബാറ്റ്‌സ്മാനാണ് മികച്ച ബാറ്റ്‌സ്മാന്‍ എന്ന് പറഞ്ഞ സ്റ്റീവ് വോയും ഒക്കെ ഉദാഹരണങ്ങള്‍ മാത്രം. ആന്‍ഡി ഫ്‌ലവര്‍, ജയവര്‍ധനെ, പോണ്ടിംഗ്, ലാറ എന്നിങ്ങനെ ഇഷ്ടം പോലെ കളിക്കാരുണ്ട് അതാത് ടീമുകളുടെ സച്ചിനായി.

എന്നാല്‍ അതുപോലെയല്ല രാഹുല്‍ ദ്രാവിഡ്. കഠിനാധ്വാനവും സ്ഥിരതയാര്‍ന്ന പ്രകടനവുമായി വര്‍ഷങ്ങളോളം ടീമിനെ സേവിക്കുന്ന ദ്രാവിഡുമാര്‍ ക്രിക്കറ്റ് കളത്തില്‍ തീരെ കുറവാണ്. നമ്മുടെ അയല്‍ക്കാരായ പാകിസ്താന് പക്ഷേ ഇങ്ങനെ ഒരു കളിക്കാരനുണ്ട്. ഒന്നരപതിറ്റാണ്ടിലേറെയായി പാകിസ്താന്റെ മധ്യനിര കാക്കുന്ന യൂനിസ് ഖാന്‍. സെഞ്ചുറി നേട്ടത്തില്‍ സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാനെ മറികടന്ന യൂനിസ് അപൂര്‍വ്വമായ ഒരു ലോകറെക്കോര്‍ഡും കുറിച്ചിരിക്കുകയാണ്. കാണൂ..

ബ്രാഡ്മാന്‍ പിന്നില്‍ യൂനിസ് മുന്നില്‍

ബ്രാഡ്മാന്‍ പിന്നില്‍ യൂനിസ് മുന്നില്‍

ടെസ്റ്റ് ക്രിക്കറ്റിലെ സെഞ്ചുറി നേട്ടത്തിലാണ് യൂനിസ് ഖാന്‍ ബ്രാഡ്മാനെ പിന്നിലാക്കിയത്. ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ നാലാം ദിവസമാണ് യൂനിസ് ഖാന്‍ തന്റെ മുപ്പതാം ടെസ്റ്റ് സെഞ്ചുറി അടിച്ചത്. ബ്രാഡ്മാന് 29 സെഞ്ചുറികളാണ് ഉള്ളത്.

പാകിസ്താന്റെ ബെസ്റ്റ്

പാകിസ്താന്റെ ബെസ്റ്റ്

ടെസ്റ്റ് ക്രിക്കറ്റില്‍ പാകിസ്താന്റെ സെഞ്ചുറി റെക്കോര്‍ഡും യൂനിസ് ഖാന്റെ പേരിലാണ്. ഇന്‍സമാം ഉള്‍ ഹഖ് 25ഉം മുഹമ്മദ് യൂസഫ് 24 ഉം സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. മിയാന്‍ദാദിന് 23 ഉം സലീം മാലിക്കിന് 15 ഉം സെഞ്ചുറികളുണ്ട്.

സച്ചിനൊപ്പമെത്താന്‍ വിയര്‍ക്കും

സച്ചിനൊപ്പമെത്താന്‍ വിയര്‍ക്കും

പാകിസ്താന്റെ റെക്കോര്‍ഡ് സെഞ്ചുറിവേട്ടക്കാരനായ യൂനിസിന് പക്ഷേ ലോകറെക്കോര്‍ഡിലെത്താന്‍ കുറെ കഷ്ടപ്പെടേണ്ടിവരും. 51 സെഞ്ചുറികളുമായി സച്ചിനാണ് ഈ പട്ടികയില്‍ തലപ്പത്ത്. 37 കാരനായ യൂനിസിന് സച്ചിനൊപ്പം എത്താന്‍ ഇനിയും വേണം 21 സെഞ്ചുറികള്‍.

മറ്റൊരു ലോകറെക്കോര്‍ഡ് കൂടി

മറ്റൊരു ലോകറെക്കോര്‍ഡ് കൂടി

നാലാം ഇന്നിംഗ്‌സില്‍ യൂനിസ് ഖാന്‍ അടിക്കുന്ന അഞ്ചാമത്തെ സെഞ്ചുറിയാണിത്. ഇതും ഒരു ലോക റെക്കോര്‍ഡാണ്. ഗാവസ്‌കര്‍, റിക്കി പോണ്ടിംഗ്, സര്‍വന്‍, ഗ്രെയാം സ്മിത്ത് എന്നിവര്‍ക്ക് നാല് വീതം സെഞ്ചുറികളുണ്ട്. നാലാമിന്നിംഗ്‌സില്‍ സച്ചിന് മൂന്ന് സെഞ്ചുറിയേ ഉളളൂ.

101 ടെസ്റ്റ് 101 റണ്‍സ്

101 ടെസ്റ്റ് 101 റണ്‍സ്

നൂറ്റിയൊന്നാമത്തെ ടെസ്റ്റ് കളിക്കുന്ന യൂനിസ് ഖാന്‍ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ 101 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയാണ്. 114 റണ്‍സുമായി ഷാന്‍ മസൂദാണ് യൂനിസിനൊപ്പം ക്രീസില്‍

പാകിസ്താന് ജയപ്രതീക്ഷ

പാകിസ്താന് ജയപ്രതീക്ഷ

ജയിക്കാന്‍ 377 റണ്‍സ് വേണ്ട പാകിസ്താന്‍ നാലാം ദിവസം രണ്ട് വിക്കറ്റിന് 230 എന്ന നിലയിലാണ്. ഏഴ് ഓവറില്‍ 13 റണ്‍സിന് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് പതറുകയായിരുന്ന പാകിസ്താനെ യൂനിസും മസൂദും ചേര്‍ന്നാണ് രക്ഷിച്ചത്.

ക്ലാസ് ബാറ്റ്‌സ്മാന്‍, തകര്‍പ്പന്‍ ഫീല്‍ഡര്‍

ക്ലാസ് ബാറ്റ്‌സ്മാന്‍, തകര്‍പ്പന്‍ ഫീല്‍ഡര്‍

സാങ്കേതികത്തികവുള്ള ബാറ്റ്‌സ്മാനും തകര്‍പ്പന്‍ ഫീല്‍ഡറുമാണ് യൂനിസ്. യൂനിസ് ഖാനെ തുടക്കത്തിലേ കിട്ടിയാല്‍ പിന്നെ കളി എതിരാളികള്‍ക്ക് എളുപ്പമാകും.

റണ്‍മെഷീന്‍

റണ്‍മെഷീന്‍

ടെസ്റ്റില്‍ എട്ടായിരത്തിലധികവും ഏകദിനത്തില്‍ ഏഴായിരത്തിലധികവും റണ്‍സുകള്‍ അടിച്ചിട്ടുണ്ട് യൂനിസ് ഖാന്‍. ഏകദിനത്തില്‍ 60 ല്‍ കൂടുതലും ടെസ്റ്റില്‍ 50ല്‍ കൂടുതലുമാണ് ശരാശരി.

മീഡിയം പേസ് ബൗളര്‍

മീഡിയം പേസ് ബൗളര്‍

ബാറ്റിംഗിനും ബൗളിംഗിനും പുറമേ മീഡിയം പേസ് ബൗളിംഗും യൂനിസ് ഖാന് വഴങ്ങും. പാര്‍ട്ട് ടൈം പന്തെറിഞ്ഞ് യൂനിസ് ടെസ്റ്റില്‍ മൂന്നും ഏകദിനത്തില്‍ ഒമ്പതും വിക്കറ്റുകള്‍ വീഴ്ത്തി.

Story first published: Tuesday, July 7, 2015, 9:50 [IST]
Other articles published on Jul 7, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X