മുംബൈ: അങ്ങനെ ഒരു മലയാളി കൂടി ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം നേടി. കര്‍ണാടകത്തില്‍ ജീവിയ്ക്കുന്ന മലയാളി കരുണ്‍ നായര്‍ ആണ് സിംബാബ് വേ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം നേടിയിട്ടുള്ളത്.
ഐപിഎല്ലിന്റെ ഈ സീസണില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് താരമാണ് കരുണ്‍. റൈറ്റ് ഹാന്ഡെഡ് ബാറ്റ്സ്മാന് ആയും താത്കാലിക ബൗളറായും ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.
സിംബാബ്വേയ്ക്കെതിരെയുള്ള ഏകദിന, ട്വന്റി-20 ടീമില്‍ ആണ് കരുണ്‍ ഇടം നേടിയിട്ടുള്ളത്. പതിനാറംഗ സംഘത്തില്‍ കൂടുതലും പുതുമുഖങ്ങള്‍ക്കാണ് പ്രാതിനിധ്യം നല്‍കിയിട്ടുള്ളത്.
വിരാട് കോലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്, സുരേഷ് റെയ്ന, യുവരാജ് സിങ്, ഹാര്‍ദിക് പാണ്ഡ്യ, അശ്വിന്, രവീന്ദ്ര ജഡേജ, ഹര്ഭജന് സിങ് തുടങ്ങിയവര്‍ സിംബാബ്വേ പര്യടനത്തിനില്ല.
എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിലെ ടെസ്റ്റ് പര്യടനത്തിന് ശക്തമായ ടീമിനെ തന്നെ ആണ് തിരഞ്ഞെടുത്തിട്ടുള്ളത്. വിരാട് കോലി(ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), മുരളി വിജയ്, ശിഖര്‍ ധവാന്, കെഎല്‍ രാഹുല്‍, ചെതേശ്വര്‍ പൂജാര, രോഹിത് ശര്‍മ, വൃദ്ധിമാന്‍ സാഹ(വിക്കറ്റ് കീപ്പര്‍), ആര് അശ്വിന്, അമിത് മിശ്ര, രവീന്ദ്ര ജഡേജ, ഇശാന്ത് ശര്‍മ, മുഹമ്മദ് സാമി, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, ശാര്‍ദുല്‍ താക്കൂര്‍, സ്റ്റുവര്‍ട്ട് ബിന്നി എന്നിവരാണ് 17 അംഗ ടീമില്‍ ഉള്ളത്.