വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പന്ത് നെഞ്ചില്‍ക്കൊണ്ട് പാക് ക്രിക്കറ്റ് താരം മരിച്ചു

By Gokul

കറാച്ചി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഫില്‍ ഹ്യൂഗ്‌സ് പന്തേറുകൊണ്ട് മരിച്ച സംഭവത്തിന് പിന്നാലെ ക്രിക്കറ്റ് പിച്ചില്‍ വീണ്ടും ദുരന്തം. ഇത്തവണ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരമാണ് ക്രിക്കറ്റ് പന്തിന്റെ ഇരയായത്. പാക്കിസ്ഥാനിലെ കറാച്ചിക്ക് സമീപം ഒറങ്കി പട്ടണത്തിലായിരുന്നു സംഭവം. എതിര്‍ ബൗളറുടെ പന്ത് നെഞ്ചില്‍കൊണ്ട് പിച്ചില്‍ വീണ സീശാന്‍ അഹമ്മദാണ്(18) മരിച്ചത്.

പരിക്കേറ്റ ഉടനെ സീശാലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫാസ്റ്റ് ബൗളറുടെ പന്താണ് സീശാന്റെ ജീവന്‍ കവര്‍ന്നതെന്ന് പോലീസ് പറഞ്ഞു. എതിരാളി മനപൂര്‍വം പന്തെറിഞ്ഞതാണോയെന്ന് പരിശോധിച്ചുവരികയാണെന്നും അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

ball

ഓസ്‌ട്രേലിയന്‍ ദേശീയ ക്രിക്കറ്റ് ടീം ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ ആയിരുന്ന ഫില്‍ ഹ്യൂഗ്‌സ് ബൗണ്‍സര്‍ അപകടത്തില്‍ മരിച്ചത് ഈയിടെയാണ്. ബൗളര്‍ സീന്‍ അബോട്ടിന്റെ ബൗണ്‍സര്‍ തലയില്‍ കൊണ്ടയുടന്‍ ഹ്യൂഗ്‌സ് പിച്ചില്‍ കുഴഞ്ഞുവീഴുകയായിരുന്നു. രണ്ടുദിവസം ആശുപത്രിയില്‍ അത്യാസന്നനിലയില്‍ കഴിഞ്ഞശേഷമാണ് ഹ്യൂഗ്‌സ് മരിച്ചത്.

കഴിഞ്ഞയാഴ്ച മറ്റൊരു ക്രിക്കറ്റ് താരമായ ഡാനിയല്‍ ഹ്യൂഗ്‌സും കഴുത്തിന് പന്ത് കൊണ്ട് ബോധം നഷ്ടമായിരുന്നു. ഡോക്ടര്‍മാരുടെ സമയോചിതമായ ഇടപെടലിലൂടെയാണ് അദ്ദേഹത്തിന് ജീവന്‍ തിരിച്ചുകിട്ടിയത്. ഹെല്‍മറ്റ് ധരിച്ചിട്ടും അപകടം തുടര്‍ക്കഥയാകുന്നത് ബാറ്റ്‌സ്മാന്‍മാരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

Story first published: Tuesday, January 27, 2015, 11:14 [IST]
Other articles published on Jan 27, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X