വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കളിക്കളത്തില്‍ മരിച്ചുവീണ ക്രിക്കറ്റ് താരങ്ങള്‍

By Soorya Chandran

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാര്‍ ഫില്‍ ഹ്യൂസിന്റെ മരണമേല്‍പിച്ച ആഘാതത്തിലാണ് ക്രിക്കറ്റ് ലോകം. കളിച്ചുകൊണ്ടിരിക്കുമ്പോള്‍ പരിക്കേറ്റ് മടങ്ങിയ താരം ജീവിതത്തിലേക്ക് പോലും തിരിച്ചുവരാതെ പോകുന്നത് ദു:ഖഭരിതം തന്നെ.

ഏത് കായിക വിനോദത്തിലും ഇത്തരം അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്. എന്നാല്‍ നമുക്ക് ഏറെ പ്രിയപ്പെട്ട ക്രിക്കറ്റില്‍ അത് സംഭവിക്കുമ്പോള്‍ കൂടുതല്‍ വിഷമമുണ്ടാക്കുന്നു.

കളിക്കിടെ പരിക്കേറ്റ് മരിക്കുന്ന ആദ്യ താരമല്ല ഫില്‍ ഹ്യൂസ്. നമ്മുടെ ഇന്ത്യക്കും സംഭവിച്ചിട്ടുണ്ട് ഇത്തരം നഷ്ടങ്ങള്‍. കളിക്കളത്തിലെ പരിക്ക് ജീവനെടുത്ത ചില ക്രിക്കറ്റ് താരങ്ങള്‍...

രമണ്‍ ലാംബ

രമണ്‍ ലാംബ

ഇന്ത്യക്കാരനായ ക്രിക്കറ്റ് താരം. ധാക്ക പ്രീമിയര്‍ ലീഗ് ടൂര്‍ണമെന്റില്‍ കളിക്കുമ്പോള്‍ ഷോര്‍ട്ട് ലെഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു ലാംബ. ബാറ്റ്‌സ്മാന്‍ മെഹ്‌റാബ് ഹുസൈന്റെ കിടിലന്‍ ഷോട്ട് ലാംബക്ക് തടുക്കാനായില്ല. തലക്ക് അടികൊണ്ട ലാംബ പിന്നീട് ഡ്രസ്സിങ് റൂമില്‍ കുഴഞ്ഞുവീണു. മൂന്ന് ദിവസത്തിന് ശേഷം മരിച്ചു. 1998 ഫെബ്രുവരി 20 നായിരുന്നു സംഭവം.

മികച്ച താരം

മികച്ച താരം

38 വയസ്സായിരുന്നു ലാംബക്ക്. 121 മത്സരങ്ങളില്‍ നിന്ന് 31 ഫസ്റ്റ് ക്ലാസ്സ് സെഞ്ച്വറികള്‍ നേടിയ താരം. ഹെല്‍മെറ്റ് ധരിക്കാതെ ഷോര്‍ട്ട് ലെഗില്‍ ഫീല്‍ഡ് ചെയ്തതാണ് ലാംബയുടെ ജീവനെടുത്തത്.

ഇയാന്‍ ഫോളേ

ഇയാന്‍ ഫോളേ

ഇംഗ്ലീഷ് കൗണ്ടിയില്‍ ലങ്കഷയറിനും ഡെര്‍ബിഷയറിനും വേണ്ടി കളിച്ചിരുന്ന ഓള്‍റൗണ്ടര്‍. 1993 ല്‍ ബാറ്റിങ്ങിനിടെ കണ്ണിന് മുകളില്‍ പന്ത് തട്ടിയാണ് ഫോളേക്ക് പരിക്കേറ്റത്. പിന്നീട് ആശുപത്രിയില്‍ വച്ച് മരിച്ചു.

സയ്യിദ് ഫാഖര്‍ അലി

സയ്യിദ് ഫാഖര്‍ അലി

മുന്‍ ഇന്ത്യന്‍ താരം സയ്യിദ് കിര്‍മാനിയുടെ മരുമകന്‍, സയ്യിദ് ആബിദ് അലിയുടെ മകന്‍....കാലിഫോര്‍ണിയില്‍ ഒരു ലീഗ് മാച്ച് കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം വന്നായിരുന്നു ഫാഖര്‍ അലിയുടെ മരണം. 2008 ഏപ്രില്‍ 19 നായിരുന്നു സംഭവം.

വില്‍ഫ്രഡ് സ്ലാക്ക്

വില്‍ഫ്രഡ് സ്ലാക്ക്

കൗണ്ടി ക്രിക്കറ്റിലെ എക്കാലത്തേും മികച്ച താരങ്ങളില്‍ ഒരാളായിരുന്നു വില്‍ഫ്രഡ് സ്ലാക്ക്. മിഡില്‍സക്‌സിന് വേണ്ടിയായിരുന്നു കളിച്ചിരുന്നത്. 237 മത്സരങ്ങളില്‍ നിന്ന് 25 സെഞ്ച്വറികളുടെ അകമ്പടിയോടെ 13,950 റണ്‍സ് സ്വന്തമാക്കിയിരുന്നു. 34-ാം വയസ്സില്‍ ബാറ്റിങ്ങിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.

വസിം രാജ

വസിം രാജ

മുന്‍ പാകിസ്താന്‍ താരമാണ് വസിം രാജ. രാജ്യത്തിന് വേണ്ടി 57 ടെസ്റ്റുകളും 54 ഏകദിനങ്ങളും കളിച്ചു. ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റില്‍ 11,434 റണ്‍സും 558 വിക്കറ്റുകളും നേടിയിട്ടുണ്ട്. വിരമിച്ചതിന് ശേഷം 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ ക്രിക്കറ്റ് കളിക്കുകയായിരുന്നു. ബോളിങ്ങിനിടെ തളര്‍ന്നു വീണു. പിന്നീട് ആശുപത്രിയില്‍ വച്ച് മരിച്ചു. റമീസ് രാജയുടെ സഹോദരനാണ്.

ഫില്‍ ഹ്യൂസ്

ഫില്‍ ഹ്യൂസ്

ഒടുവില്‍ ഓസ്ട്രേലിയന്‍ താരം ഫില്‍ ഹ്യൂസ്. ആഭ്യന്തര മത്സരത്തിനെട തലയില്‍ ബൗണ്‍സര്‍ കൊണ്ട് പരിക്കേറ്റ ഹ്യൂസ് ഓസ്ട്രേലിയ ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്ന യുവ താരമായിരുന്നു

Story first published: Thursday, November 27, 2014, 11:54 [IST]
Other articles published on Nov 27, 2014
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X